HOME
DETAILS

പാപികള്‍ക്കു വേണ്ടി മാത്രം  പ്രാര്‍ഥിക്കുന്ന  വിശുദ്ധന്‍

  
backup
October 17, 2021 | 3:50 AM

563-563-2
 
 
പേര്‍ഷ്യന്‍ പട്ടണത്തിന്റെ വിദൂരപ്രാന്തത്തില്‍ ഏറെ ആദരിക്കപ്പെടുന്ന ഒരു വിശുദ്ധന്‍ താമസിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിന് ഒരു സവിശേഷതയുണ്ടായിരുന്നു. പാപികള്‍ക്കും കുറ്റവാളികള്‍ക്കും വേണ്ടിയല്ലാതെ അദ്ദേഹം പ്രാര്‍ഥിക്കാറില്ല!
കാരുണാമയനായ ദൈവമേ!
 
ഈ ലോകത്തിലെ പാവപ്പെട്ട പാപികളെ നിന്റെ മഹത്തായ ഔദാര്യം കൊണ്ട് നീ കനിയേണമേ! 
അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ ഒരിക്കല്‍പോലും അദ്ദേഹം പാവങ്ങളെ സഹായിക്കുന്ന ഉദാരമതികളെയും ധര്‍മിഷ്ഠരെയും പ്രശംസിച്ചില്ല. ഒരു ദിവസം അദ്ദേഹത്തിന്റെ സദസിലുണ്ടായിരുന്ന ഒരു വിഭാഗം ആളുകള്‍ ഈ വിഷയത്തില്‍ അദ്ദേഹത്തോട് പരാതിപ്പെട്ടു. അദ്ദേഹത്തിന്റെ രീതി അസാധാരണവും ആര്‍ക്കും പരിചയമില്ലാത്തതുമാണെന്നും അവര്‍ പറഞ്ഞു.
 
വിശുദ്ധന്‍ ശാന്തനായി പ്രതികരിച്ചു: 'എന്റെ ജീവിതത്തിലുടനീളം എനിക്ക് കിട്ടിയിട്ടുള്ള അനുഗ്രഹങ്ങള്‍ക്ക് ഈ പാപികള്‍ ആണ് ഹേതു. അവരുടെ ദുഷ്പ്രവര്‍ത്തികള്‍ എന്താണ് തെറ്റ് എന്താണ് ശരി എന്ന് എനിക്ക് മനസിലാക്കി തന്നു. ഓരോ തവണ ഞാന്‍ ലൗകിക കാര്യങ്ങളിലേക്ക് തിരിയുമ്പോഴും അവരുടെ ക്രൂരതയ്ക്ക് ഞാന്‍ സാക്ഷിയായി. ഞാന്‍ ദൈവത്തില്‍ അഭയം തേടി. അവരുടെ തെറ്റുകളാണ് എനിക്ക് ശരിയിലേക്കുള്ള വഴി കാണിച്ചുതന്നത്. അതിനാല്‍ അവരുടെ ക്ഷേമത്തിനുവേണ്ടി പ്രാര്‍ഥിക്കാനുള്ള കടമ എനിക്കുണ്ട്'. 
ആളുകള്‍ ദൈവത്തോട് ആവലാതിപ്പെടുന്നത് തങ്ങളുടെ വേദനകളെയും പ്രയാസങ്ങളെയും കുറിച്ചാണ്. എന്നാല്‍ ദൈവം മനുഷ്യരോട് പറയുന്നത് വേദനകളും പ്രയാസങ്ങളും ക്ഷമയോടെ തരണംചെയ്യാനാണ്. എങ്കില്‍ അവനോട് അടുക്കാനാവും. നമ്മുടെ ശത്രുക്കള്‍ യഥാര്‍ഥത്തില്‍ നമ്മുടെ മിത്രങ്ങളാണ്. അവര്‍ നമ്മെ ദൈവത്തില്‍ അഭയം തേടാന്‍ പ്രേരിതരാക്കുന്നു. അതു നമ്മെ ദൈവത്തോട് അടുപ്പിക്കാന്‍ സഹായിക്കും.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ സ്ഥലംമാറ്റി

Kerala
  •  17 days ago
No Image

യുനെസ്കോയുടെ 'ക്രിയേറ്റീവ് സിറ്റി' പട്ടികയിൽ ഇടംപിടിച്ച് മദീനയും റിയാദും

Saudi-arabia
  •  17 days ago
No Image

'കേരള സവാരി'; ഇനി സർക്കാർ ഉടമസ്ഥതയിൽ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസ്

Kerala
  •  17 days ago
No Image

ലൈറ്റ് ഓഫ് ആക്കുന്നതിനെ ചൊല്ലി തർക്കം; സഹപ്രവർത്തകനെ അടിച്ചു കൊലപ്പെടുത്തി

National
  •  17 days ago
No Image

സംസ്ഥാനത്തെ വിദ്യാർഥിനികൾക്ക് HPV വാക്‌സിനേഷൻ: ഗർഭാശയഗള കാൻസർ പ്രതിരോധവുമായി കേരളം; പദ്ധതിയുടെ തുടക്കം കണ്ണൂരിൽ

Kerala
  •  17 days ago
No Image

ഇതാ റൊണാൾഡോയുടെ പിന്മുറക്കാരൻ; 16ാം വയസ്സിൽ പറങ്കിപ്പടക്കൊപ്പം നിറഞ്ഞാടി ഇതിഹാസപുത്രൻ

Cricket
  •  17 days ago
No Image

യുഎഇയിൽ ഡിസംബറിൽ 9 ദിവസം വരെ അവധിക്ക് സാധ്യത; വിമാന ടിക്കറ്റ് നിരക്കുകൾ 50% വരെ വർദ്ധിച്ചേക്കും

uae
  •  17 days ago
No Image

വംശനാശഭീഷണി നേരിടുന്ന നക്ഷത്ര ആമയെ കടത്താൻ ശ്രമം; കുട്ടിക്കാനത്ത് ആറുപേർ പിടിയിൽ

Kerala
  •  17 days ago
No Image

സഞ്ജുവിനെ റാഞ്ചാനൊരുങ്ങി സർപ്രൈസ് ടീം; പകരം സൂപ്പർതാരം രാജസ്ഥാനിലേക്ക്; റിപ്പോർട്ട്

Cricket
  •  17 days ago
No Image

യുഎഇയിൽ താപനില കുറയും; ഈ ആഴ്ച മഴയ്ക്ക് സാധ്യത

uae
  •  17 days ago