HOME
DETAILS

അംബാനിയെക്കുറിച്ചും ഇലക്ട്രല്‍ ബോണ്ടിനെക്കുറിച്ചും ചോദ്യങ്ങള്‍ ചോദിക്കും; മോദിയെ വീണ്ടും സംവാദത്തിന് ക്ഷണിച്ച് രാഹുല്‍ഗാന്ധി

  
Web Desk
May 18, 2024 | 4:48 PM

first question about ambani 
Rahul Gandhi invites Modi for debate again


പ്രധാനമന്ത്രി മോദിയെ വീണ്ടും സംവാദത്തിനായി ക്ഷണിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കവെയായിരുന്നു രാഹുല്‍ മോദിയെ സംവാദത്തിന് ക്ഷണിച്ചത്.നാല് സീറ്റില്‍ എഎപിക്കും മൂന്ന് സീറ്റില്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യണമെന്ന് ചാന്ദ്‌നി ചൗക്കിലെ റാലിയില്‍ രാഹുല്‍ ആഹ്വാനം ചെയ്തു. മോദിയുമായി സംവാദത്തിന് തയ്യാറാണെന്ന് ആവത്തിച്ച രാഹുല്‍ തന്റെ ചോദ്യങ്ങള്‍ അംബാനിയെ കുറിച്ചും ഇലക്ട്രല്‍ ബോണ്ടിനെ കുറിച്ചുമായിരിക്കുമെന്നും വ്യക്തമാക്കി. 

ഡല്‍ഹിയില്‍ ഇന്ത്യാ സഖ്യത്തിനായി പ്രചരണത്തിനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ എഎപിക്കും മൂന്ന് സീറ്റില്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യണമെന്ന് രാഹുല്‍ ആഹ്വാനം ചെയ്തു. ഈ തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ഓരോ വോട്ടും ഭരണഘടനയ്ക്ക് വേണ്ടിയായിരിക്കണമെന്നും ഭരണഘടന കൈയ്യില്‍ ഉയര്‍ത്തിപിടിച്ച് രാഹുല്‍ ആവശ്യപ്പെട്ടു. 


മോദിയുമായി സംവാദം നടത്താന്‍ താന്‍ തയ്യാറാണ്. എന്നാല്‍ മോദി അതിന് തയ്യാറാകുന്നില്ല. മോദി സംവാദത്തിന് തയ്യാറായാല്‍ ആദ്യം അംബാനിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിക്കും. പിന്നീട് ഇലക്ട്രല്‍ ബോണ്ടിനെ കുറിച്ച് ചോദിക്കും. അതോടെ സംവാദം അവസാനിക്കുമെന്നും രാഹുല്‍ മോദിയെ പരിഹസിച്ചു. മോദി സാധാരണക്കാര്‍ക്ക് വേണ്ടി കഴിഞ്ഞ പത്ത് കൊല്ലവും ഒന്നും ചെയ്തില്ല. പക്ഷേ രാജ്യത്തെ അതിസമ്പന്നരുടെ കോടികളുടെ കടം എഴുതി തള്ളി. രാജ്യത്തുളള തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 24 തവണ വേതനം നല്‍കാമായിരുന്നത്ര പണമാണ് അതിസമ്പന്നര്‍ക്ക് വേണ്ടി മോദി എഴുതി തള്ളിയതെന്നും രാഹുല്‍ പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

88 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ഇതിഹാസ നേട്ടവുമായി കിലിയൻ എംബാപ്പെ ചരിത്രത്തിലേക്ക്!

Football
  •  9 days ago
No Image

വലകാക്കാൻ ഇനി അവനില്ല; ഫലസ്തീൻ ഗോൾകീപ്പറെ ഇസ്റാഈൽ സൈന്യം വെടിവെച്ചുകൊലപ്പെടുത്തി

International
  •  9 days ago
No Image

'പ്രായം വെറും അക്കമല്ലേ, കഴിവാണ് പ്രധാനം'; വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ താരത്തിന്റെ ബിഗ് സപ്പോർട്ട്!

Cricket
  •  9 days ago
No Image

കോഴിക്കോട്ടെ കോടികളുടെ ഹവാല-ക്രിപ്റ്റോ തട്ടിപ്പ്: അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിട്ട് സംസ്ഥാന സർക്കാർ

Kerala
  •  9 days ago
No Image

ആഗോള സുരക്ഷാ റാങ്കിങ്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അജ്മാൻ; ആദ്യ അഞ്ചിൽ യുഎഇയിലെ 4 നഗരങ്ങൾ

uae
  •  9 days ago
No Image

26 വർഷം മുൻപ് അച്ഛൻ, ഇന്ന് മകൻ; നെതർലൻഡ്‌സിനെ കണ്ണീരിലാഴ്ത്തി ക്ലൂയിവർട്ട് കുടുംബത്തെ വേട്ടയാടുന്ന ആ പെനാൽറ്റി ശാപം!

Football
  •  9 days ago
No Image

മയക്കുമരുന്ന് പരീക്ഷണം ആജീവനാന്ത കെണിയാകാം; യുവാക്കൾക്ക് ശക്തമായ മുന്നറിയിപ്പുമായി യുഎഇ

uae
  •  9 days ago
No Image

പലഹാരം വിറ്റും ജീവിക്കും; ​ഗതാ​ഗത മന്ത്രിയുടെ ഉപദേശം നെഞ്ചേറ്റി സ്വകാര്യ ബസ് ജീവനക്കാരുടെ വേറിട്ട അതിജീവനം

Kerala
  •  9 days ago
No Image

ചരിത്രത്തിലാദ്യമായി ഇഷാൻ കിഷൻ ഒന്നാമത്; അഭിഷേകിനെ വീഴ്ത്തി കരിയറിലെ സുവർണ്ണ നേട്ടം!

Cricket
  •  9 days ago
No Image

പൊലിസുകാർ ഔദ്യോഗിക വേഷത്തിൽ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്: കർശന നിർദേശവുമായി ഡിജിപി

Kerala
  •  9 days ago