HOME
DETAILS
MAL
മബെല കെഎംസിസി അംഗങ്ങൾക്ക് ചികിത്സാ ആനുകൂല്യങ്ങളുമായി അൽ സലാമ പൊളിക്ലിനിക്
July 12 2024 | 15:07 PM
മസ്കത്ത്:മബെല ഏരിയ കെഎംസിസി അംഗങ്ങൾക്ക് മികച്ച ആരോഗ്യ സേവന ആനുകൂല്യങ്ങളുമായി അൽ സലാമ പോളി ക്ലിനിക് നൽകുന്ന വിഐപി ഹെൽത്ത് പ്രിവിലേജ് കാർഡ് വിതരണ ഉൽഘാടനം നിർവഹിച്ചു. മബെല അൽ സലാമ പോളി ക്ലിനിക്കിലെ മൾട്ടി പർപ്പസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ അൽ സലാമ മാനേജ്മെന്റും മബെല കെഎംസിസി നേതാക്കളും ചേർന്ന് പ്രിവിലേജ് കാർഡ് വിതരണം ഉൽഘാടനം ചെയ്തു. ആദ്യ കാർഡ് വിതരണം അൽ സലാമ പോളി ക്ലിനിക് ഡയറക്ടർമാരായ സിദ്ധീഖ്,ഡോക്ടർ റഷീദ് അലി എന്നിവർ ചേർന്ന് നിർവഹിച്ചു.മസ്കത്ത് കെഎംസിസി കേന്ദ്ര കമ്മിറ്റി അംഗം അഷ്റഫ് പൊയ്ക്കര ചടങ്ങ് ഉദ്ഘാടനം ചെയ്തു.മബെല കെഎംസിസി പ്രസിഡന്റ് സലീം അന്നാര അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി യാക്കൂബ് തിരൂർ പദ്ധതി വിശദീകരിച്ചു.സഫീർ അൽ സലാമ സ്വാഗതവും മുർഷിദ് ഹൈദ്രോസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."