HOME
DETAILS

ദുരന്തഭൂമിയായി വയനാട്; മരണം 289 ആയി; ചാലിയാറിലെ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

  
Web Desk
August 01, 2024 | 1:07 AM

wayanad-mundakkai-landslides-death-toll-rises-240-people-are-missing

09.05 pm,1 Aug 2024

ദുരന്തഭൂമിയായി വയനാട്; മരണം 289 ; ചാലിയാറിലെ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു


03.46 pm,1 Aug 2024

തീരാനോവ്; മരണം 282, ഇനിയും നിരവധിപേര്‍ കാണാമറയത്ത് 

മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 282 ആയി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. അതേസമയം 240ഓളം പേരെ കാണാതായെന്നാണ് ഔദ്യാഗിക വിവരം.

 

02:15 pm, 01 Aug 2024

ദുരന്തഭൂമിയില്‍ രാഹുലും പ്രിയങ്കയുമെത്തി 
മേപ്പാടി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിയും പ്രിയങ്കാ ഗാന്ധിയും ഉരുള്‍പൊട്ടല്‍ മേഖലയിലെത്തി. ചൂരല്‍മലയിലെ പ്രശ്‌നബാധിത മേഖലയിലെത്തിയ ഇരുവരും രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. സൈന്യം നിര്‍മിച്ച ബെയ്ലി പാലത്തിന് സമീപത്തെ താല്‍കാലിക പാലത്തിലൂടെ ഇരുവരും പുഴയുടെ മധ്യഭാഗത്തെത്തി. സാഹചര്യങ്ങള്‍ നിരീക്ഷിച്ചു.

സൈനിക സേവനത്തിന് ചുക്കാന്‍ പിടിക്കുന്ന ഉദ്യോഗസ്ഥനുമായി ഇരുവരും സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഇരുവരും മേപ്പാടിയിലെ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിക്കും.

 

12:45 pm, 01 Aug 2024


ചൂരല്‍ മല ഭാഗത്ത് രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി

ചൂരല്‍മല ഭാഗത്ത് രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. സന്നദ്ധപ്രവര്‍ത്തകരുടെ തിരച്ചിലിനിടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരത്തിന്റെ ഇടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

 

11:40 am, 01 Aug 2024
 
അതിജീവനത്തിന് അതിവേഗം; ബെയ്‌ലി പാലം നിര്‍മ്മാണം അവസാന ഘട്ടത്തില്‍

baily bridge.jfif

11:30 am, 01 Aug 2024

സർവ്വകക്ഷി യോഗം തുടങ്ങി

ദുരന്ത പശ്ചാത്തലത്തിൽ സർവ്വകക്ഷി യോഗം തുടങ്ങി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നു.

 

11:23 am, 01 Aug 2024

അതിജീവനത്തിന് അതിവേഗം; ബെയ്‌ലി പാലം നിര്‍മ്മാണം അവസാന ഘട്ടത്തില്‍

 

മരണസംഖ്യ ഉയരുന്നു; 240 പേര്‍ ഇനിയും കാണാമറയത്ത്;ബെയ്‌ലി പാലം നിര്‍മാണം അവസാനഘട്ടത്തില്‍

മേപ്പാടി: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. ഇതുവരെ 270 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇരുന്നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷാദൗത്യം ഇന്നുരാവിലെയോടെ വീണ്ടും പുനരാരംഭിക്കും. 

മുണ്ടക്കൈയില്‍ നിന്നും ചാലിയാറില്‍ നിന്നുമായി ഇതുവരെ 98 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.  75 മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് കനത്ത വെല്ലുവിളിയാകുന്നത് ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമാണ്. ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിര്‍മ്മിച്ച താത്കാലിക പാലം മുങ്ങി. പ്രവര്‍ത്തകര്‍ വടം ഉപയോഗിച്ച് മറുകരയിലേക്ക് മാറുകയായിരുന്നു.

wayanad land.jfif

അതേസമയം, കാലാവസ്ഥ പ്രതികൂലമാകും മുന്നേ ബെയ്‌ലി പാലം പണി പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് സൈന്യം. രാത്രി വൈകിയും സൈന്യം പാലം നിര്‍മാണത്തിലായിരുന്നു. ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവില്‍ നിന്നുമാണ് പാലം നിര്‍മിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിച്ചത്.

ഡല്‍ഹിയില്‍നിന്ന് വ്യോമസേന വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച പാലം നിര്‍മാണ ഉപകരണങ്ങള്‍ 17 ട്രക്കുകളിലായാണ് മുണ്ടക്കൈയിലേക്കു മാറ്റിയത്. പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി) ക്യാപ്റ്റന്‍ പുരന്‍സിങ് നഥാവത് ബെയിലി പാലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. 190 അടി നീളത്തിലാണ് പാലം നിര്‍മിക്കുന്നത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലം പൂര്‍ത്തിയാകുന്നതോടെ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ ചൂരല്‍മലയിലെത്തിക്കാനാവും.

മരണ സംഖ്യ 270 ആയി ഉയര്‍ന്നു; രണ്ടാം ദിവസത്തെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി; നാളെ പുനരാരംഭിക്കും

നീളം കൂടുതലായതിനാല്‍ പുഴയ്ക്ക് മധ്യത്തില്‍ തൂണ്‍ സ്ഥാപിച്ചാണ് പാലം നിര്‍മിക്കുന്നത്. അപകടത്തിന്റെ വ്യാപ്തി കൂടുതലായതിനാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റാന്‍ ഭീമന്‍ മണ്ണുമാന്തിയന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ എത്തിക്കണം. ഉരുള്‍പൊട്ടല്‍ നാശം വിതച്ച ചൂരല്‍മലയില്‍ സൈന്യം നിര്‍മിച്ച താല്‍ക്കാലിക പാലത്തിലൂടെ 1,000 പേരെ അപകടസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയിരുന്നു. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ (ഡി.എസ്.സി)ഭാഗമായ സൈനികരാണ് ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം നിര്‍മിച്ചത്.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടിലെത്തും. ഇന്നലെ രാത്രിയോടെ കോഴിക്കോട്ട് എത്തിയശേഷം ഇന്ന് രാവിലെ വയനാട്ടിലെത്തുമെന്നാണ് അറിയിപ്പ്. രാവിലെ 11.30ന് വയനാട് കലക്ടറേറ്റില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരും.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യില്ലെന്ന് ശിവകുമാര്‍

National
  •  a month ago
No Image

നീ ഇന്നും 63 നോട്ടൗട്ട്: ക്രിക്കറ്റ് ലോകത്തിന്റെ കണ്ണീർ അധ്യായത്തിന്റെ ഓർമ്മകൾക്ക് ഇന്ന് 11 വയസ്സ്

Cricket
  •  a month ago
No Image

ഗൂഗിള്‍ മാപ്പിട്ട് ആശുപത്രിയിലേക്കു പോയ വാഹനം ചെന്നെത്തിയത് കാട്ടിനുള്ളില്‍;  രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്, ഒരാളുടെ കൈ അറ്റു

Kerala
  •  a month ago
No Image

'എല്ലാവരെയും കൊല്ലുമെന്നും മദ്യകുപ്പിയുമെടുത്ത് ടോള്‍ പ്ലാസയില്‍ ഇറങ്ങിയോടി';  കോഴിക്കോട് - ബെംഗളൂരു സ്വകാര്യ ബസില്‍ യാത്രക്കാര്‍ക്ക് ഡ്രൈവറുടെ ഭീഷണി

Kerala
  •  a month ago
No Image

ഭർതൃവീട്ടിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം: മകളുടെ മരണത്തിൽ ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന് യുവതിയുടെ അച്ഛൻ; ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

crime
  •  a month ago
No Image

സർക്കാർ ഹോസ്റ്റൽ ശുചിമുറിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു; 23-കാരൻ അറസ്റ്റിൽ, ഹോസ്റ്റൽ ജീവനക്കാർക്കും ഡോക്ടർമാർക്കുമെതിരെ കേസ്

crime
  •  a month ago
No Image

കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡിനെതിരേ ഇടതു സംഘടനകൾ; കരടിൽ കുരുങ്ങി സംസ്ഥാന സർക്കാർ

Kerala
  •  a month ago
No Image

എയർ അറേബ്യക്ക് 'ലോ-കോസ്റ്റ് കാരിയർ ഓഫ് ദി ഇയർ' അവാർഡ്

uae
  •  a month ago
No Image

എസ്.ഐ.ആർ പ്രശ്നങ്ങൾ ഉണ്ടായാൽ ഇടപെടുമെന്ന് സുപ്രിംകോടതി

National
  •  a month ago