HOME
DETAILS

മുഹമ്മദ് ദൈഫിനെ വധിച്ചെന്ന അവകാശവാദവുമായി വീണ്ടും ഇസ്‌റാഈല്‍ 

  
Web Desk
August 01, 2024 | 10:02 AM

Israeli army claims killing Hamas commander Deif

തെല്‍അവീവ്: ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ് മേധാവി മുഹമ്മദ് ദൈഫ് കൊല്ലപ്പെട്ടെന്ന അവാകാശ വാദവുമായി വീണ്ടും ഇസ്‌റാഈല്‍. ഗസ്സയിലെ ഖാന്‍ യൂനിസില്‍ ജൂലൈ 13ന് നടത്തിയ ആക്രമണത്തില്‍ ദൈഫ് കൊല്ലപ്പെട്ടെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്. ഇസ്‌റാഈല്‍ പ്രത്രോധ സേന (ഐ.ഡി.എഫ്) തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 

 (We can now confirm: Mohammed Deif was eliminated) ഞങ്ങള്‍ ഇപ്പോള്‍ സ്ഥിരീകരിച്ചു; മുഹമ്മദ് ദൈഫ് കൊല്ലപ്പെട്ടു''-ഇസ്‌റാഈല്‍ സൈന്യം(ഐഡിഎഫ്) ട്വിറ്ററില്‍ കുറിച്ചു.

ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ ഇറാനില്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇസ്‌റാഈലിന്റെ പ്രഖ്യാപനം. ഹമാസ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 

ഒക്ടോബര്‍ 7ന് ഹമാസ് ഇസ്‌റാഈലില്‍ നടത്തിയ ആക്രമണത്തിന്റ ബുദ്ധികേന്ദ്രമാണ് മുഹമ്മദ് ദൈഫ് എന്നാണ് കരുതപ്പെടുന്നത്. ഹമാസിന്റെ തുരങ്ക ശൃംഖലകളും സ്ഫോടക വസ്തുക്കളും വികസിപ്പിക്കുന്നതിലും ദൈഫ് സുപ്രധാന പങ്കുവഹിച്ചിരുന്നു.
#
നേരത്തേയും അദ്ദേഹം കൊല്ലപ്പെട്ടെന്ന് ഇസ്‌റാഈല്‍ അവകാശവാദമുന്നയിച്ചിരുന്നു. നിരവധി തവണയാണ് ദൈഫിനെതിരെ വധശ്രമമുണ്ടായത്. എന്നാല്‍ അദ്ദേഹത്തെ തൊടാന്‍ അവര്‍ക്കായില്ല. ദൈഫിനെ ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ ദിവസം അല്‍ മവാസി അഭയാര്‍ഥി ക്യാംപില്‍ 90 ജീവനെടുത്ത ആക്രമണം ഇസ്റാഈല്‍ നടത്തിയത്. ദൈഫ് കൊല്ലപ്പെട്ടെന്ന് പടിഞ്ഞാറന്‍ മീഡിയകള്‍ പ്രചരിപ്പിച്ചു. എന്നാല്‍ വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമാക്കി ഹമാസ് രംഗത്തെത്തി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  4 days ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  4 days ago
No Image

വേണ്ടത് വെറും നാല് ഗോളുകൾ; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി മെസി

Football
  •  4 days ago
No Image

54-ാമത് യുഎഇ ദേശീയ ദിനം; രോഗബാധിതരായ 54 കുട്ടികളുടെ സ്വപ്‌നങ്ങൾ നിറവേറ്റി മേക്ക് എ വിഷ് യുഎഇ ഫൗണ്ടേഷൻ

uae
  •  4 days ago
No Image

പാലത്തായി പീഡനക്കേസ്: ബിജെപി നേതാവ് കെ പത്മരാജനെ അധ്യാപന ജോലിയിൽ നിന്ന് പുറത്താക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  4 days ago
No Image

ബിജെപി-ആർഎസ്എസ് നേതൃത്വവുമായി മണ്ണ് മാഫിയ സംഘത്തിന് അടുത്ത ബന്ധം; ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  4 days ago
No Image

'രാജസ്ഥാന് വേണ്ടി എല്ലാം നൽകി, എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു': സഞ്ജു സാംസൺ

Cricket
  •  4 days ago
No Image

പാലക്കാട് ചെർപ്പുളശ്ശേരി എസ്എച്ച്ഒയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  4 days ago
No Image

"ദുബൈയിൽ മാത്രമേ അധികൃതർ ഇത്ര വേഗത്തിൽ പ്രതികരിക്കുകയുള്ളൂ": റിപ്പോർട്ട് ചെയ്ത് 12 മണിക്കൂറിനുള്ളിൽ റോഡ് തകരാർ പരിഹരിച്ചു; അധികൃതരെ പ്രശംസിച്ച് സൈക്ലിസ്റ്റ്

uae
  •  4 days ago
No Image

ചെന്നൈയിലെത്തിയ സഞ്ജുവിന് നിരാശ; ആ വമ്പൻ പ്രഖ്യാപനം നടത്തി സിഎസ്കെ

Cricket
  •  4 days ago