HOME
DETAILS

സൂചിപ്പാറയില്‍ പാറപ്പൊത്തില്‍ ഭക്ഷണമില്ലാതെ 2 ദിവസം; അച്ഛനേയും മൂന്ന് കുഞ്ഞുങ്ങളെയും സാഹസികമായി രക്ഷപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥര്‍

  
August 02, 2024 | 4:49 AM

father-and-3-kids-trapped-inside-forest-near-soochippara-waterfalls-rescued

മുണ്ടക്കൈ: ഉരുള്‍പൊട്ടലില്‍ വനത്തിനുള്ളില്‍ ഒറ്റപ്പെട്ട നാല് കുഞ്ഞുങ്ങള്‍ക്ക് രക്ഷകരായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍. കല്‍പറ്റ റേഞ്ച് ഓഫിസര്‍ ആഷിഖിന്റെ നേതൃത്വത്തിലാണ് അട്ടമലയിലെ കാട്ടില്‍ കുടുങ്ങിക്കിടന്ന കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തിയത്. ആദിവാസിയായ കൃഷ്ണന്റെ നാലു കുട്ടികളെയാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറപ്പൊത്തില്‍ നിന്ന് കണ്ടെത്തിയത്. മൂന്നു കുട്ടികള്‍ ഇപ്പോള്‍ വനംവകുപ്പിന്റെ ക്യാംപ് ഷെഡിലാണ്.

മാതാവിനെ വനത്തില്‍ കണ്ടതോടെയാണ് കുടംബം ഒറ്റപ്പെട്ട വിവരമറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടികളെ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. രാവിലെ പത്ത് മണിയോടെ ഏറാട്ടുകുണ്ട് കോളനിയിലേക്കുള്ള യാത്രക്കിടെയാണ് അമ്മയേയും ഒരു കുട്ടിയെയും ഒറ്റപ്പെട്ട നിലയില്‍ കണ്ടത്.

ഭക്ഷണം കിട്ടാതെ അവശനിലയിലായിരുന്നു ഇവര്‍. ഉടന്‍ ഇവരെ അട്ടമല ഭാഗത്തെ എസ്റ്റേറ്റില്‍ താമസിപ്പിച്ചു. ഉരുള്‍പൊട്ടലും കനത്തമഴയും കാരണം വഴിയെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. നാലുമണിക്കൂറെടുത്താണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിച്ചേര്‍ന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച്ച; നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ കാണാതായതായി റിപ്പോര്‍ട്ട് 

Kerala
  •  a month ago
No Image

കോടതി ഉത്തരവ് ലംഘിച്ചു; ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് ആറുമാസം തടവുശിക്ഷ; ഉടന്‍ കീഴടങ്ങാന്‍ ഉത്തരവിട്ട് സിംഗപ്പൂര്‍ കോടതി 

International
  •  a month ago
No Image

പള്ളിയില്‍ പോയ സമയം നോക്കി 'ആണ്‍വേഷത്തില്‍' വന്ന് കവര്‍ച്ച; കിടപ്പുരോഗിയുടെ 10 പവന്‍ കവര്‍ന്ന ഹോം നഴ്‌സും കൂട്ടുകാരിയും കുടുങ്ങിയതിങ്ങനെ

Kerala
  •  a month ago
No Image

'വളഞ്ഞിട്ടടിച്ചോളൂ', പക്ഷെ സംഘപരിവാറിന് മുന്നില്‍ കുമ്പിടില്ല; ഇഡി റെയ്ഡിനിടെ പ്രതികരിച്ച് മുഹമ്മദ് റിയാസ് എംഎല്‍എ

Kerala
  •  a month ago
No Image

സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ചെന്ന് ആരോപണം; മമത ബാനര്‍ജിക്കെതിരെ കേസെടുത്ത് ബിജെപി 

National
  •  a month ago
No Image

ജീപ്പിന്റെ സ്റ്റിയറിങ്, ബൈക്കിന്റെ എന്‍ജിന്‍; ആക്രി സാധനങ്ങള്‍ കൊണ്ട് വയനാട്ടിലെ പ്ലസ് ടുക്കാരുടെ 'വേറെ ലെവല്‍' വണ്ടി... കൈയടി നേടി സുല്‍ത്താന്‍ ബത്തേരിയിലെ വിദ്യാര്‍ഥികള്‍

Kerala
  •  a month ago
No Image

മാസപ്പടിക്കേസ്; മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോടുള്ള വസതിയിലും ഇഡിയെത്തി 

Kerala
  •  a month ago
No Image

എസ്‌ഐആര്‍ നിയമസാധുത: സുപ്രിംകോടതിയുടെ നിര്‍ണായക വിധി ഇന്ന്

National
  •  a month ago
No Image

കെ- റെയില്‍ വിരുദ്ധ സമരം; കേസുകളുടെ വിവരങ്ങള്‍ തേടി പൊലിസ് മേധാവി 

Kerala
  •  a month ago
No Image

സിവിൽ സർവിസ് തലപ്പത്ത് വൻ അഴിച്ചുപണിക്ക് നീക്കം; ആരാകും പുതിയ ചീഫ് സെക്രട്ടറി 

Kerala
  •  a month ago