HOME
DETAILS

പാരിസ് ഒളിംപിക്‌സിൽ ഇന്ത്യക്ക് ആറാം മെഡൽ, അമൻ ഷെറാവതിന് വെങ്കലം

  
Web Desk
August 09, 2024 | 8:09 PM

Aman Sherawat Wins Bronze in Mens 57kg Freestyle Wrestling at Paris Indias Medal Wins at the 2024 Paris Olympics Complete List

പാരിസ്: പാരിസ് ഒളിംപിക്‌സിൽ നിന്ന് ഇന്ത്യക്ക് ആറാം മെഡൽ. പുരുഷൻമാരുടെ 57 കിലോ ഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ നിന്ന് ഇന്ത്യൻ താരം അമൻ ഷെറാവത് വെങ്കലം നേടിയതോടെയാണ് ഇന്ത്യ ആറാം മെഡൽ നേടിയത്. വെങ്കല മെഡൽ പോരാട്ടത്തിൽ പ്യൂറിട്ടോറിക്കൻ താരം ഡാരിൻ ക്രസിനെ അനായാസം തോൽപിച്ചായിരുന്നു ഇന്ത്യൻ താരത്തിന്റെ മെഡൽ നേട്ടം. മത്സരത്തിൽ എതിരാളിയിൽനിന്ന് ആദ്യം സമ്മർദം നേരിട്ടെങ്കിലും പിന്നീട് അനായാസം പോയിന്റ് നേടാൻ ഷെറാവതിന് കഴിഞ്ഞു. 13-5 നായിരുന്നു ഷെറാവത്തിന്റെ ജയം. സെമി ഫൈനലിൽ ജപ്പാൻ താരം റെയി ഹിഗുച്ചിയോട് തോറ്റായിരുന്നു ഷെറാവത് വെങ്കല മെഡൽ പോരാട്ടത്തിലെത്തിയത്.

 2024 പാരീസ് ഒളിമ്പിക്‌സിൽ  ഇന്ത്യ നേടിയ മെഡലുകൾ

മനു ഭക്കര്‍: വനിതകളുടെ വനിതകള്‍ക്കായുള്ള 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ വെങ്കലം നേടിയതോടെയാണ് ഇന്ത്യ മെഡൽ പട്ടിക തുറന്നത്. ഷൂട്ടിംഗ് ഇതിഹാസം മനു ഭക്കറാണ് ഇന്ത്യന്‍ സംഘത്തിന്റെ മെഡല്‍ പട്ടിക തുറന്നത്.

മനു ഭക്കര്‍ സരബ്ജോത് സിങ്ങ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം: 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ മനു ഭക്കര്‍ സരബ്ജോത് സിങ്ങിനൊപ്പം വെങ്കലം നേടി.

ZOlPCVAmrD7orXpr9quy.webp 

സ്വപ്നില്‍ കുസാലെ:  50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ ഇനത്തില്‍ സ്വപ്നില്‍ കുസാലെ മൂന്നാം സ്ഥാനത്തെത്തി. ഇതോടെ ഷൂട്ടിംഗ് സംഘം ഇന്ത്യയ്ക്ക് മൂന്ന് മെഡലുകള്‍ നേടിക്കൊടുത്തു.

swapnil-kusale.avif

ടീം ഇന്ത്യ: പുരുഷ ഹോക്കി മൂന്നാം സ്ഥാനത്തിനുള്ള പ്ലേഓഫില്‍ സ്പെയിനിനെ 2-1ന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കലം നേടിയത്. 2020ലെ ടോക്കിയോയില്‍ നിന്നുള്ള വെങ്കലത്തിന് ശേഷം ഹോക്കിയില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മെഡല്‍ നേടിക്കൊടുക്കാന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗിൻറെ രണ്ട് ഗോളുകൾ നിർണായകമായി.

hockey-112380893.webp

നീരജ് ചോപ്ര: പുരുഷന്മാരുടെ ജാവലിന്‍ ത്രോ

പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ വെള്ളി മെഡല്‍ നേടിയ നീരജ് ചോപ്ര രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്ലറ്റായി. രണ്ടാം റൗണ്ടില്‍ 89.45 മീറ്റര്‍ എറിഞ്ഞാണ് 26-കാരന്‍ വെള്ളി നേടിയത്. മൂന്ന് വര്‍ഷം മുമ്പ് ടോക്കിയോയില്‍ 87.58 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയിരുന്നു. പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം 92.97 മീറ്റര്‍ എറിഞ്ഞ് ഒളിമ്പിക് റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണം നേടി.

fotojet.avif

അമൻ ഷെറാവത്: പുരുഷൻമാരുടെ 57 കിലോ ഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ നിന്നാണ് അമൻ ഷെറാവത് വെങ്കലം നേടിയത്. പാരിസ് ഒളിംപിക്‌സിൽ നിന്ന് ഇന്ത്യക്ക് ഇതോടെ ആറാം മെഡൽ ലഭിച്ചു. 

Indian wrestler Aman Sherawat secured India's sixth medal at the 2024 Paris Olympics with a bronze in the men's 57kg freestyle wrestling event.  The full list of medals won by India at Paris 2024, including Neeraj Chopra's silver in javelin and the Indian men's hockey team's bronze.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ കോര്‍പറേഷന്‍: മേയർ സ്ഥാനം കോണ്‍ഗ്രസും ലീഗും പങ്കിടും

Kerala
  •  5 days ago
No Image

പത്തനംതിട്ട വടശ്ശേരിക്കരയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

Kerala
  •  5 days ago
No Image

തെരഞ്ഞെടുപ്പിന് പിന്നാലെ തദ്ദേശസ്ഥാപനങ്ങൾക്ക് കേന്ദ്ര ഫണ്ട്; അനുവദിച്ചത് 260.20 കോടി

Kerala
  •  5 days ago
No Image

ദുബൈയിലെ വിസാ സേവനങ്ങൾ, എമിഗ്രേഷൻ നടപടികൾ: കാര്യക്ഷമത വർധിപ്പിക്കാൻ 'കമ്യൂണിറ്റി ഹാപിനസ് സർവേ'

uae
  •  5 days ago
No Image

യു.എ.ഇ കോർപറേറ്റ് നികുതി നിയമങ്ങൾ ലളിതമാക്കുന്നു; ഉപയോഗിക്കാത്ത ക്രെഡിറ്റുകൾക്ക് റീഫണ്ടും

uae
  •  5 days ago
No Image

തൃശൂരിലെ ദയനീയ പ്രകടനം: ബി.ജെ.പിയിൽ തർക്കം; വാഗ്ദാനങ്ങൾ പാലിക്കാത്ത കേന്ദ്രമന്ത്രി ബാധ്യതയെന്ന് വിമർശനം

Kerala
  •  5 days ago
No Image

പൊന്നിരട്ടിപ്പ്; 19 മാസം കൊണ്ട് സ്വർണവില അരലക്ഷത്തിൽനിന്ന് ഒരു ലക്ഷത്തിനടുത്ത്  

Kerala
  •  5 days ago
No Image

 വോട്ടർപട്ടിക തീവ്രപരിഷ്‌കരണം; പുറത്താകുന്നവർ കൂടുന്നു; തിരികെ കിട്ടാത്ത ഫോമുകളുടെ എണ്ണം 25 ലക്ഷം പിന്നിട്ടു

Kerala
  •  5 days ago
No Image

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു; രണ്ടുപേർ മരിച്ചു; കുട്ടിയുടെ നില ഗുരുതരം

Kerala
  •  5 days ago
No Image

കാട്ടുപന്നി കുറുകെ ചാടി അപകടം; സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴുവയസ്സുകാരിക്കും പരുക്ക്

Kerala
  •  5 days ago