HOME
DETAILS

'ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് ഉപേക്ഷിക്കുന്ന ഇസ്‌ലാമിക് ജിഹാദികള്‍' ബംഗ്ലാദേശിലേതെന്ന് പറഞ്ഞ് ഹിന്ദുത്വര്‍ പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്

  
Web Desk
August 14, 2024 | 10:35 AM

Viral Video of Alleged Abduction in Bangladesh Debunked Misinformation Spreads Despite Fact-Checking

'ഇവരെ ഞാന്‍ ഇസ്‌ലാമിക് ജിഹാദികളെന്നോണോ മൃഗങ്ങള്‍ എന്നാണോ വിളിക്കേണ്ടത്?' ദീപക് ശര്‍മ എന്നയാള്‍ എക്‌സില്‍ പങ്കുവെച്ച വീഡിയോക്കൊപ്പമുള്ള കുറിപ്പാണിത്. ബംഗ്ലാദേശില്‍ നിന്നുള്ളതെന്ന് പറഞ്ഞ് ഇയാള്‍ പങ്കുവെക്കുന്ന വീഡിയോ ഒരു സ്ത്രീയെ ഒരു സംഘം തട്ടിക്കൊണ്ടുപോവാന്‍ ശ്രമിക്കുന്നതിന്റേതാണ്. 

'ബംഗ്ലാദേശിലെ നോഖാലിയില്‍ രാക്ഷസന്മാര്‍ ഒരു ചെറിയ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി.എന്നിട്ട് നടുറോഡിലിട്ട്  ബലാത്സംഗം ചെയ്തു. മടുത്ത ശേഷം കുട്ടിയെ അവിടെ ഉപേക്ഷിച്ച് ഇവര്‍ ഓടി രക്ഷപ്പെട്ടു. ഹിന്ദുക്കളേ, നിങ്ങള്‍ ഉറക്കം തുടരൂ' ഇയാള്‍ തുടര്‍ന്ന് കുറിക്കുന്നു. അങ്ങേഅറ്റം വിദ്വേഷം നിറച്ച ഈ പോസ്റ്റ് ആഗസ്റ്റ് ഒമ്പതിനുള്ളതാണ്. പ്രീമിയം സബ്‌സ്‌ക്രൈബര്‍ ആയ ദീപക് ശര്‍മ്മ പങ്കുവെച്ച വീഡിയോ പതിനായിരക്കണക്കിനാളുകളാണ് ഇതിനകം വീഡിയോ കണ്ടിരിക്കുന്നത്. ആയിരക്കണക്കിന് റീട്വീറ്റുകളുമുണ്ട്. ഏതാനും ദിവസങ്ങളായി ഇന്ത്യയിലെ സംഘ്പരിവാര്‍ സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന നിരവധി വീഡിയോകളില്‍ ഒന്നാണിത്. 

എന്നാല്‍ വീഡിയോക്ക് പിന്നിലെ സത്യമറിയാം. വസ്തുതാന്വേഷണ വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസ് ആണ് ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടു വന്നിരിക്കുന്നത്. bdnews24 എന്ന ബംഗ്ലാദേശി വാര്‍ത്താ ഏജന്‍സി ഈ വിഡിയോ സംബന്ധിച്ച് വാര്‍ത്ത നല്‍കിയിട്ടുണ്ടെന്ന് ആള്‍ട്ട് ന്യൂസ് തുറന്നു കാട്ടുന്നു. 'ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചുപോയ യുവതിയെ ഭര്‍ത്താവ് ബലമായി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നു' എന്നതാണ് വാര്‍ത്ത. ഇതോടൊപ്പം ഇപ്പോള്‍ വൈറലായ വിഡിയോയുടെ സ്‌ക്രീന്‍ ഷോട്ടും ഉണ്ടായിരുന്നു.


ഇതേ വിഡിയോ മറ്റൊരു പ്രീമിയം സബ്‌സ്‌ക്രൈബറായ സല്‍വാന്‍ മോമികയും (@Salwan_Momika1) പങ്കുവെച്ചിട്ടുണ്ട്. 'ലോകത്തിന്റെ കണ്ണുകള്‍ എവിടെയാണ്? ബംഗ്ലാദേശില്‍ മുസ്‌ലിംകള്‍ ഒരു ഹിന്ദു കുടുംബത്തെ കൊല്ലുകയും അവരുടെ മകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു'' എന്നാണ് ഇയാള്‍ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. 15 ലക്ഷത്തിലധികം പേരാണ് ഈ ട്വീറ്റ് കണ്ടിട്ടുള്ളത്. 23,000ത്തിലധികം തവണ റീട്വീറ്റുകളുമുണ്ട്.

സുദര്‍ശന്‍ ന്യൂസ് ചീഫ് എഡിറ്റര്‍ സുരേഷ് ചാവങ്കെയും ഇതേ ആരോപണമുന്നയിച്ച് വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കൊടുമ്പിരി കൊണ്ട പ്രക്ഷോഭങ്ങള്‍ക്കിടയിലും ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ പ്രക്ഷോഭക്കാര്‍ ശ്രദ്ധിച്ചിരുന്നു. പലയിടത്തും അവര്‍ ക്ഷേത്രങ്ങള്‍ക്കും മറ്റും കാവല്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. പള്ളികള്‍ വഴിയും മറ്റും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ഉച്ചഭാഷിണികളിലൂടെ ആഹ്വാനം ചെയ്തിരുന്നു.   ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഹമ്മദ് യൂനുസ് സര്‍ക്കാര്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതിനിടെ ന്യൂനപക്ഷങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന രീതിയില്‍ നിരവധി വ്യാജവാര്‍ത്തകളാണ് ഇന്ത്യയില്‍ തീവ്രഹിന്ദുത്വ സംഘം പ്രചരിപ്പിക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു; ബിജെപിക്ക് 19.97 ലക്ഷം രൂപ പിഴയിട്ട തിരുവനന്തപുരം കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലംമാറ്റം

Kerala
  •  13 minutes ago
No Image

വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി നൽകാനാകില്ല: സർവീസുകളെ ഗുരുതരമായി ബാധിക്കും; കെ.എസ്.ആർ.ടി.സി

Kerala
  •  37 minutes ago
No Image

ചേര്‍ത്തുപിടിച്ച് കേരളം; മുണ്ടക്കൈ ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതി തള്ളും; 18 കോടി 75 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വകയിരുത്തും 

Kerala
  •  an hour ago
No Image

എയർപോർട്ടിൽ പോകണ്ട, ചെക്ക്-ഇൻ ചെയ്യാൻ നഗരത്തിൽ പ്രത്യേക കേന്ദ്രങ്ങൾ; യാത്രക്കാർക്ക് വമ്പൻ സൗകര്യവുമായി ദുബൈ

uae
  •  an hour ago
No Image

കന്നട മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേരളം; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി 

Kerala
  •  an hour ago
No Image

കാർ വാങ്ങാൻ പ്ലാനുണ്ടോ? ഫെബ്രുവരി 1 വരെ കാത്തിരിക്കൂ

auto-mobile
  •  2 hours ago
No Image

ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ സ്വദേശീയ ഭക്ഷണവും ഉല്‍പ്പന്നങ്ങളും ഉറപ്പാക്കണമെന്ന് എംപിമാര്‍

bahrain
  •  2 hours ago
No Image

ഷാർജയിൽ പട്ടാപ്പകൽ കാർ മോഷണം: വാഹനത്തിന് പിന്നാലെ പാഞ്ഞ് ഉടമ; ഒടുവിൽ കള്ളന് കിട്ടിയത് എട്ടിന്റെ പണി

uae
  •  2 hours ago
No Image

ബഹ്‌റൈനില്‍ ബാപ്‌കോ എനര്‍ജീസ് ഗോള്ഫ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

bahrain
  •  2 hours ago
No Image

ട്രാക്കിൽ തൊടാതെ പറക്കും ട്രെയിൻ; ഇത്തിഹാദ് റെയിലിന്റെ മാഗ്ലെവ് പരീക്ഷണം വിജയകരം

uae
  •  3 hours ago