HOME
DETAILS

ന്യൂനപക്ഷങ്ങള്‍ക്കുള്ള വിദ്യാഭ്യാസ പദ്ധതികള്‍; സ്‌കോളര്‍ഷിപ്പുകളും, സഹായധന പദ്ധതികളും; വിശദവിവരങ്ങളറിയാം

  
August 29 2024 | 16:08 PM

Educational programs for minorities Scholarships and grant schemes Know the details

 


ഡോ. സജി മാത്യു 
ഓംബുഡ്‌സ്മാന്‍ ( മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി & PMAY (G) ആലപ്പുഴ)

മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പുകള്‍, വിദ്യാഭ്യാസ വായ്പകള്‍, കാഷ് അവാര്‍ഡുകള്‍, സൗജന്യ പരിശീലന പദ്ധതികള്‍, വിവിധ കോഴ്‌സുകള്‍ക്കുള്ള റീ ഇംപേഴ്‌സ്‌മെന്റ്, കരിയര്‍ കൗണ്‍സിലിങ് തുടങ്ങിയവ ഇതില്‍പെടുന്നു. പെണ്‍കുട്ടികള്‍ക്കായി പ്രത്യേക പദ്ധതികളും നടപ്പിലാക്കി വരുന്നു.

സ്‌കോളര്‍ഷിപ്പുകള്‍ 

ഒന്നാം ക്ലാസ് മുതല്‍ ഗവേഷണതലം വരെ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിവരുന്നുണ്ട്.

1. പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്
എസ്.എസ്.എല്‍.സി. മുതല്‍ ഗവേഷണതലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. ഓരോ തലത്തിലും വേണ്ട മാനദണ്ഡങ്ങളും സ്‌കോളര്‍ഷിപ്പ് തുകയും  വ്യത്യാസപ്പെട്ടിരിക്കുന്നു.  പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു(ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കാണ് മുന്‍ഗണന).  ഹയര്‍സെക്കന്‍ഡറി തലത്തില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും വി.എച്ച്.എസ്.ഇ, എച്ച്.എസ്.സി. തുടങ്ങിയ കോഴ്‌സുകള്‍  പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും പതിനായിരം രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ബിരുദതലത്തില്‍ പഠിക്കുന്ന അപേക്ഷകര്‍ മുന്‍ പരീക്ഷകളില്‍ 80 ശതമാനം മാര്‍ക്കും ബിരുദാനന്തര ബിരുദ തലത്തില്‍ പഠിക്കുന്ന അപേക്ഷകര്‍ 75% മാര്‍ക്കും നേടിയിരിക്കണം. 15000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. രക്ഷാകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്.

2. കേന്ദ്ര സര്‍ക്കാര്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്
ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പാണിത്. അപേക്ഷകര്‍ മുന്‍ പരീക്ഷകള്‍ക്ക് 50% മാര്‍ക്ക് നേടിയിരിക്കണം. രക്ഷാകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. ആകെ സ്‌കോളര്‍ഷിപ്പിന്റെ 30% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഒന്നു മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രതിവര്‍ഷം 100 രൂപ, ഒന്നു മുതല്‍ ആറുവരെ ക്ലാസുകളിലെ ഹോസ്റ്റലില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ട്യൂഷന്‍ ഫീ ഇനങ്ങളില്‍ 100 രൂപ ഡേ സ്‌കോളേഴ്‌സിനും ഹോസ്റ്റലേഴ്‌സിനും ലഭിക്കും. ആറു മുതല്‍ പത്തുവരെ കുട്ടികള്‍ക്ക് 500 രൂപ പ്രതിവര്‍ഷം ലഭിക്കും. ഡേ സ്‌കോളേഴ്‌സിനും ഹോസ്റ്റലേഴ്‌സിനും ഈ തുകയാണ് ലഭിക്കുന്നത്. മെയിന്റനന്‍സ് അലവന്‍സ് ആയി ഹോസ്റ്റലേഴ്‌സിന് 600 രൂപയും ഡേ സ്‌കോളേഴ്‌സിന് 100 രൂപയും പ്രതിമാസം ലഭിക്കും.

പോസ്റ്റ് മെട്രിക്  സ്‌കോളര്‍ഷിപ്പ്
സര്‍ക്കാര്‍/സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്ന പ്ലസ് വണ്‍, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഐ.ടി.സി, ഐ.ടി.ഐ. വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പാണിത്. അപേക്ഷകര്‍ മുന്‍ പരീക്ഷകളില്‍ 50% മാര്‍ക്ക് വാങ്ങിയിരിക്കണം. രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. ആകെ സ്‌കോളര്‍ഷിപ്പിന്റെ 30% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ഫീസ് ഇനത്തിലും ട്യൂഷന്‍ ഫീസ് ഇനത്തിലുമായി 7000 രൂപ ലഭിക്കും. ടെക്‌നിക്കല്‍ വൊക്കേഷന്‍ കോഴ്‌സുകള്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പതിനായിരം രൂപയും ലഭിക്കും. മെയിന്റനന്‍സ് അലവന്‍സ് ആയി പ്ലസ് വണ്‍, പ്ലസ് ടു, ടെക്‌നിക്കല്‍ കോഴ്‌സിലെ ഹോസ്റ്റലേഴ്‌സിന് പ്രതിമാസം 350 രൂപയും ഡേസ്‌കോളേഴ്‌സിന് 230 രൂപയും ലഭിക്കും. ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികളില്‍ ഹോസ്റ്റല്‍ താമസിക്കുന്നവര്‍ക്ക് പ്രതിമാസം 570 രൂപയും ഡേസ്‌കോളേഴ്‌സിന് 300 രൂപയും ലഭിക്കും. പിഎച്ച്.ഡിക്ക് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 1200 രൂപയും ഡേസ്‌കോളേഴ്‌സിന് 550 രൂപയും പ്രതിമാസം ലഭിക്കും. ടെക്‌നിക്കല്‍, വൊക്കേഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം പതിനായിരം രൂപയാണ് സ്‌കോളര്‍ഷിപ് തുക.
ഡിഗ്രി തലത്തില്‍ 50% മാര്‍ക്കു നേടിയവര്‍ക്ക് രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ താഴെ ആണെങ്കില്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. ആകെ സ്‌കോളര്‍ഷിപ്പിന്റെ 30% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 

സംസ്ഥാന സര്‍ക്കാര്‍ സി.എ, ഐ.സി.ഡബ്ല്യു.എ, കമ്പനി സെക്രട്ടറി തുടങ്ങിയ കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നു. 15,000 രൂപയാണ് തുക. രക്ഷകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ബി.പി.എല്‍. വിഭാഗത്തില്‍പെടുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്. ആകെ സ്‌കോളര്‍ഷിപ്പിന്റെ 30% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 

3. മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ്
500 വിദ്യാര്‍ഥികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ്. അപേക്ഷകര്‍ 45% മാര്‍ക്ക് നേടിയിരിക്കണം.  രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. ആകെ സ്‌കോളര്‍ഷിപ്പിന്റെ 50% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 

4. ഡോ. അബുല്‍കലാം ആസാദ്  സ്‌കോളര്‍ഷിപ്പ്
ത്രിവത്സര കോഴ്‌സ് പഠിക്കുന്ന 500 വിദ്യാര്‍ഥികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. 6000 രൂപ പ്രതിമാസം. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ താഴെയായിരിക്കണം. ആകെ സ്‌കോളര്‍ഷിപ്പിന്റെ 30% പെണ്‍കുട്ടികള്‍ക്ക്.  


പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള സ്‌കോളര്‍ഷിപ്പുകള്‍

സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്
ബിരുദ തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് 5000 രൂപയും ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് 6000 രൂപയും പ്രൊഫഷനല്‍ കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 7000 രൂപയും സ്‌കോളര്‍ഷിപ്പായി ലഭിക്കും. കൂടാതെ ഹോസ്റ്റല്‍ ഫീസിനത്തില്‍ 13,000 രൂപയും ലഭിക്കും. ബിരുദതലത്തില്‍ 3000 സ്‌കോളര്‍ഷിപ്പും ബിരുദാനന്തര, പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് ഓരോന്നിനും ആയിരം സ്‌കോളര്‍ഷിപ്പുകള്‍ വീതവും ലഭ്യമാണ്. ഹോസ്റ്റല്‍ ഫീസ് ഇനത്തില്‍ 20000 പേര്‍ക്കും ലഭ്യമാണ്.

ബീഗം ഹസ്രത്ത് മഹല്‍ നാഷനല്‍ സ്‌കോളര്‍ഷിപ്പ്  
ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കുള്ള സ്‌കൂള്‍ ഫീസിനും പഠനോപകരണങ്ങള്‍ വാങ്ങിക്കുന്നതിനും  താമസച്ചെലവും ലഭ്യമാക്കുന്ന സ്‌കോളര്‍ഷിപ്പ് ആണിത്. അപേക്ഷകര്‍ മുന്‍ പരീക്ഷകളില്‍ 50%ത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയിരിക്കണം. രക്ഷാകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല.

 

ഫീസ്  റീ ഇംപേഴ്സ്മെന്‍റ് പദ്ധതികള്‍
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിവിധതരം റീ ഇംപേഴ്‌സ്‌മെന്റ് സ്‌കീമുകള്‍ ഉണ്ട്. ഐ.ടി.ഐയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് 20,000 രൂപ ലഭിക്കുന്നതാണ്. രക്ഷാകര്‍ത്താവിന്റെ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണ ലഭിക്കും. സിവില്‍ സര്‍വിസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കീം ഉണ്ട്. 200 പേര്‍ക്കാണ് ഇതു ലഭിക്കുന്നതാണ്. കോഴ്‌സ് ഫീസ് ഇനത്തില്‍ 20000 രൂപയും ഹോസ്റ്റല്‍ ഫീസ് ആയി 10000 രൂപയും ലഭിക്കുന്നതാണ്. 10% പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.


മത്സര പരീക്ഷാ പരിശീലനത്തിന് 'നയാ സവേറ' 
കേന്ദ്ര സര്‍ക്കാര്‍ 'നയാ സവേറ' പദ്ധതി പ്രകാരം വിവിധ മത്സര പരീക്ഷകളില്‍ തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി വിവിധ റീ ഇംപേഴ്‌സ്‌മെന്റ് പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. യു.പി.എസ്.സി.  മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണല്‍ കോഴ്‌സ് എന്‍ട്രന്‍സ് എക്‌സാമിനും സിവില്‍ സര്‍വിസിന്റെ റസിഡന്‍ഷ്യല്‍ എക്‌സാമിനുമായി ഒരു ലക്ഷം രൂപ വരെ ലഭിക്കുന്നതാണ്. 9 മാസത്തെ ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ക്കാണ് ഇതു ലഭ്യമാകുന്നത്. ഗ്രൂപ്പ് എ സര്‍വിസ് കോച്ചിങ്ങിനായി 25,000 രൂപ മുതല്‍ 50,000 രൂപ വരെ ലഭിക്കുന്നതാണ്. ആറുമാസ ദൈര്‍ഘമുള്ള കോഴ്‌സുകള്‍ക്കാണ് ലഭ്യമാകുന്നത്. ഗ്രൂപ്പ് ബി എക്‌സാമിനേഷന്‍ ഉള്ള കോമ്പറ്റീറ്റീവ് എക്‌സാമിനേഷന്‍ 25000 മുതല്‍ 50,000 രൂപ വരെ ലഭ്യമാകുന്നതാണ്. അതുപോലെ ഗ്രൂപ്പ് സി സര്‍വിസുകള്‍ കോംപറ്റീഷന്‍ എക്‌സാമിനേഷന് 20,000 രൂപ വരെ ലഭിക്കുന്നതാണ്. 

നയി ഉഡാന്‍
യു.പി.എസ്.സി, എസ്.എസ്.സി. എസ്.പി.എസ്.സി മുതലായവ സംഘടിപ്പിക്കുന്ന മത്സരപരീക്ഷകളുടെ പ്രിലിമിനറി പാസാകുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം ലഭിക്കുന്ന പദ്ധതിയാണിത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 4.5 ലക്ഷം രൂപയില്‍ കവിയരുത്. പരമാവധി ഗസറ്റഡ് തസ്തികകള്‍ക്ക് 50,000 രൂപയും നോണ്‍ ഗസറ്റഡ് തസ്തികകള്‍ക്ക് 25,000 രൂപയും ലഭിക്കും. ഒന്നിലധികം തവണ പ്രാഥമിക പരീക്ഷ പാസായാലും ഒരു തവണ മാത്രമേ പരിഗണിക്കുകയുള്ളൂ. തെരഞ്ഞെടുക്ക പ്പെട്ടവരുടെ തുക നേരിട്ട് അക്കൗണ്ടിലേക്ക് കൈമാറും. 


കാഷ് അവാര്‍ഡ്

ഇബ്രാഹിം സുലൈമാന്‍ സേട്ട് ക്യാഷ് അവാര്‍ഡ്    ഉര്‍ദു ഇലക്ടീവായി എടുത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് 1000 രൂപ കാഷ് അവാര്‍ഡ് ലഭിക്കും. 

വിദ്യാഭ്യാസ വായ്പ
വിദേശ രാജ്യങ്ങളില്‍ പഠിക്കാന്‍ വായ്പാ സബ്‌സിഡി നല്‍കുന്ന പദ്ധതിയാണ് പഠോ പര്‍ദേശ്. ബിരുദാനന്തര ബിരുദം, ഗവേഷണം എന്നിവയ്ക്കായി വിദേശരാജ്യങ്ങളില്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതു ലഭ്യമാണ്. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം 6 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. ഇവ കൂടാതെ എന്‍.എം.ഡി.എഫ്.സിയും കെ.എസ്.എം .ഡി എഫ്.സി.യും വഴി വിദ്യാര്‍ഥികള്‍ക്ക് ടെക്‌നിക്കല്‍, പ്രൊഫഷനല്‍ കോഴ്‌സുകള്‍ നാട്ടിലോ വിദേശത്തോ പഠിക്കുന്നതിന് 750000 രൂപ വരെ ലോണ്‍ ലഭ്യമാണ്. പ്രായപരിധി 16 നും 31നും ഇടയില്‍ ആയിരിക്കണം. ബെനിഫിഷ്യറി വിഹിതം 95:10 ആണ്. കോഴ്‌സ് കഴിഞ്ഞ് 6 മാസം വരെയാണ് മോറട്ടോറിയം പീരീഡ്. വിദേശത്ത് പഠിക്കാന്‍ പോകുന്നതായി 20 ലക്ഷം രൂപ വരെ ലഭിക്കും. എന്‍.എം.ഡി.എഫ്.സി പലിശനിരക്ക് 3% വും കെ.എസ്.എം .ഡി എഫ്.സി. പലിശനിരക്ക് 7% വും ആണ്. 

കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ്
കേരള സര്‍ക്കാര്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് ഓരോ വര്‍ഷവും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലും കോളജുകളിലും ഈ പദ്ധതി നടപ്പാക്കി വരുന്നു. കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.


വിശദമായി അറിയാം
കേന്ദ്രസര്‍ക്കാര്‍ പദ്ധതികളറിയാന്‍ minortiyaffairs.gov.in എന്ന വെബ്‌സൈറ്റും കേരള സര്‍ക്കാര്‍ പദ്ധതികളറിയാന്‍ minortiywelfare.kerala.gov.in വെബ്‌സൈറ്റും സന്ദര്‍ശിക്കുക.

Educational programs for minorities Scholarships and grant schemes Know the details



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  a day ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  a day ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  a day ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  a day ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  a day ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  a day ago