HOME
DETAILS

രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമ പരാതി ബെംഗളൂരു പൊലീസിന് കൈമാറും

  
September 08, 2024 | 1:14 PM

Sexual Harassment Complaint Against Ranjit Transferred to Bengaluru Police

കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള ലൈംഗികാതിക്രമ പരാതി ബെംഗളൂരു പൊലീസിന് കൈമാറും. ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയാണ് ബംഗളൂരു പൊലീസിന് കൈമാറുക. നേരത്തെ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്.

ബംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് രഞ്ജിത് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്. പ്രാഥമികാന്വേഷണത്തിന് ശേഷമാണ് രഞ്ജിത്തിനെതിരായ കേസ് കര്‍ണാടക പൊലീസിന് കൈമാറുന്നത്. കേസില്‍ പരാതിക്കാരനായ യുവാവിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

ഈ മൊഴിയടക്കമുള്ള പ്രാഥമിക അന്വേഷണ വിവരങ്ങള്‍ കസബ പൊലീസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. പ്രകൃതി വിരുദ്ധ പീഡനം, ഐടി ആക്ട് തുടങ്ങിയ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 2012 ലാണ് യുവാവ് രഞ്ജിത്തിനെ പരിചയപ്പെടുന്നത്. പിന്നീട് സിനിമയില്‍ അവസരം തേടിയെത്തിയ യുവാവിനെ ബംഗളൂരുവിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് പരാതി.

 The sexual harassment complaint filed against Ranjit has been transferred to the Bengaluru police for further investigation and action, ensuring a thorough probe into the allegations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബവഴക്ക്: ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു; കത്തിയുമായി സ്‌റ്റേഷനില്‍ കീഴടങ്ങി

Kerala
  •  13 hours ago
No Image

2023 ഒക്ടോബര്‍ ഏഴിലെ ആക്രമണം: ഇസ്‌റാഈല്‍ സൈനിക ഓഫിസര്‍മാരെ പിരിച്ചുവിട്ടു

International
  •  13 hours ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ക്ക് വിദ്യാര്‍ഥികളും വേണമെന്ന്; ആവശ്യമുന്നയിച്ച് ഓഫിസര്‍മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കത്തയച്ചു

Kerala
  •  13 hours ago
No Image

പ്രമുഖ മതപ്രഭാഷകന്റെ പൗരത്വം പിന്‍വലിക്കാന്‍ ഒരുങ്ങി കുവൈത്ത്

Kuwait
  •  13 hours ago
No Image

ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടാന്‍ ബംഗ്ലാദേശ് ഇന്ത്യയ്ക്ക് കത്ത് നല്‍കി

International
  •  14 hours ago
No Image

എക്‌സിന്റെ ലൊക്കേഷന്‍ വെളിപ്പെടുത്തല്‍ ഫീച്ചറില്‍ കുടുങ്ങി പ്രൊപ്പഗണ്ട അക്കൗണ്ടുകള്‍; പല സയണിസ്റ്റ്, വംശീയ, വിദ്വേഷ അക്കൗണ്ടുകളും ഇന്ത്യയില്‍

National
  •  14 hours ago
No Image

വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന്റെ വിയോഗത്തില്‍ അനുശോചിച്ച് ദുബൈ എയര്‍ ഷോ സംഘാടക സമിതി

uae
  •  14 hours ago
No Image

ജമ്മു മെഡി. കോളജിലെ മുസ്ലിം വിദ്യാര്‍ഥികളെ പുറത്താക്കും; ആവശ്യം അംഗീകരിച്ച് ലഫ്.ഗവര്‍ണര്‍

National
  •  15 hours ago
No Image

ന്യൂനപക്ഷ പദവി: അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

National
  •  15 hours ago
No Image

മലയാളി യുവാവ് സൗദിയിലെ ആറുനില കെട്ടിടത്തില്‍നിന്നു വീണ് മരിച്ചനിലയില്‍; നാട്ടില്‍പ്പോയിട്ട് നാല് വര്‍ഷം

Saudi-arabia
  •  15 hours ago