
ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

ബെയ്റൂത്ത്: ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. മൂവായിരത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 200 പേരുടെ നില ഗുരുതരമായി തുടരുകയാണ്. പേജർ ആക്രമണത്തിന് പിന്നിൽ ഇസ്റാഈലാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല അറിയിച്ചു. ലബനാനിൽ പൊട്ടിത്തെറിച്ച പേജറുകൾ 'ഗോൾഡ് അപ്പോളോ' എന്ന കമ്പനിയുടെ പേജറുകളാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ തായ്‌വാനിൽ നിന്നാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിരിക്കുന്നത്.
ആക്രമണത്തിന്റെ പൂർണ ഉത്തരവാദി ഇസ്റാഈലാണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്. ഈ ചെയ്തതിന് തക്കശിക്ഷ തന്നെ നൽകുമെന്നും ഹിസ്ബുല്ല അറിയിച്ചു. ഇത്രയും വിപുലമായ രീതിയിൽ ഒരേസമയം വിവിധ ഇടങ്ങളിൽ ആക്രമണം നടത്തണമെങ്കിൽ ഒന്നിലധികം രാജ്യങ്ങളുടെയോ സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പിന്തുണ ഇസ്റാഈലിന് കിട്ടിയിരിക്കണമെന്നാണ് ഹിസ്ബുല്ലയുടെ കണക്കുകൂട്ടൽ.
Read also: എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ?
അതേസമയം, ഒരു രാജ്യത്ത് ആയിരക്കണക്കിന് പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ച് മരണം റിപ്പോർട്ടു ചെയ്യുക, 3000 ത്തോളം പേർക്ക് പരുക്കേൽക്കുക എന്നത് കേട്ടുകേൾവിയില്ലാത്തത്. പ്രധാനമായും ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന പേജറുകൾ പൊട്ടിത്തെറിച്ചതിനു പിന്നിൽ ഇസ്‌റാഈൽ ഹാക്ക് ചെയ്തതാകാമെന്നാണ് സംശയം. സംഭവത്തോട് ഇസ്‌റാഈൽ പ്രതികരിച്ചിട്ടില്ല.
ഹിസ്ബുല്ല ഉപയോഗിക്കുന്ന പുതിയ മോഡൽ പേജറുകളാണ് ഒരേ സമയം ചൂടായി പൊട്ടിത്തെറിച്ചത്. വാർത്താവിനിമയ ശൃംഖലയിൽ ഇസ്‌റാഈൽ നുഴഞ്ഞുകയറിയതായാണ് സംശയിക്കുന്നത്.പുതിയ മോഡൽ പേജറിനുള്ളിൽ തീവ്രസ്‌ഫോടന ശേഷിയുള്ള സ്‌ഫോടക വസ്തു നിറച്ചതായാണ് സംശയിക്കുന്നത്. 3 ഗ്രാം വരെ ഇത്തരത്തിൽ സ്‌ഫോടക വസ്തു വയ്ക്കാനാകുമെന്ന് മിലിറ്ററി അനലിസ്റ്റുകൾ പറയുന്നു. പേജറിലെ ബാറ്ററി മാത്രമല്ല പൊട്ടിത്തെറിച്ചതെന്നാണ് പറയുന്നത്.
സി.സി.ടി.വി ദൃശ്യങ്ങളിൽ പോക്കറ്റിലെ പേജർ വൻ ശബ്ദത്തോടെയും പ്രഹര ശേഷിയോടെയുമാണ് പൊട്ടിത്തെറിക്കുന്നത്. ഹിസ്ബുല്ലയുടെ കൈയിൽ ഉപകരണം എത്തുന്നതിന് മുൻപ് മറ്റൊരു രാജ്യത്തിന്റെ സഹായത്തോടെ പേജറിൽ മൊസാദ് സ്‌ഫോടക വസ്തു നിറച്ചോ എന്നരീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
In Lebanon, the pager explosions have resulted in 11 deaths and approximately 3,000 injuries, with 200 individuals in critical condition. Hezbollah has accused Israel of being behind the attack and has promised retaliation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍
National
• a day ago
മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം
Cricket
• a day ago
'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്
Kerala
• a day ago
വോട്ടര്‍പട്ടിക പരിഷ്‌കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം
National
• a day ago
'ഇസ്‌റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു
International
• 2 days ago
ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു
Football
• 2 days ago
'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും
Kerala
• 2 days ago
വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം
Others
• 2 days ago
കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച
Kerala
• 2 days ago
ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി
Kerala
• 2 days ago
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്ഗോപിക്കെതിരെ കേസ് ഇല്ല
Kerala
• 2 days ago
വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും
National
• 2 days ago
തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം
uae
• 2 days ago
ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന് ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി
uae
• 2 days ago
അമീബിക് മസ്തിഷ്ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
Kerala
• 2 days ago
ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം
Kerala
• 2 days ago
'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
International
• 2 days ago
കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ
Kerala
• 2 days ago
'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍
International
• 2 days ago
യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും
National
• 2 days ago
ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം; സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന് കുട്ടി
Kerala
• 2 days ago
ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും
National
• 2 days ago
മണിപ്പൂർ സംഘർഷം തുടരുന്നു; കുക്കി നേതാക്കളുടെ വീടുകൾക്ക് തീയിട്ടു
National
• 2 days ago