HOME
DETAILS

തീവ്ര വലതുപക്ഷം, നെതന്യാഹുവിന്റെ വിശ്വസ്തന്‍; ഇസ്‌റാഈല്‍ ബുള്‍ഡോസര്‍ എന്ന വിളിപ്പേരുള്ള കാറ്റ്‌സ്

  
Web Desk
November 06, 2024 | 6:17 AM

Netanyahu Replaces Yoav Gallant with Israel Katz Known for Hardline Bulldozer Approach

ജെറുസലേം: പ്രതിരോധമന്ത്രി സ്ഥാനത്തു നിന്ന് യോവ് ഗാലന്റിനെ പുറത്താക്കിയ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പകരം പ്രതിഷ്ഠിച്ചിരിക്കുന്നത് ചില്ലറക്കാരനേയല്ല. ഗാലന്റിനേക്കാള്‍ പതിന്മടങ്ങ് മാരകശേഷിയുള്ള അയേണ്‍ ഡോമിനെത്തന്നെയാണ്. ഇസ്‌റാഈലിലെ ബുള്‍ഡോസര്‍ എന്നറിയപ്പെടുന്ന ഇസ്‌റാഈല്‍ കാറ്റ്‌സ് നെതന്യാഹുവിന്റെ വിശ്വസ്തനാണ്. തീവ്രവലതുപക്ഷ ആശയക്കാരനായ കാറ്റ്‌സ് നെതന്യാഹുവിനെ പോലെ തന്നെ യുദ്ധം മാത്രമാണ് സകലത്തിനും പരിഹാരമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നയാളാണ്. 

തീര്‍ത്തും നാടകീയമാണ് നെതന്യാഹു യോവ് ഗാലന്റിനെ പ്രതിരോധ മന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കുന്ന കാര്യം ലോകത്തെ അറിയിക്കുന്നത്. ഗാലന്റില്‍ തനിക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടെന്നായിരുന്നു ഇസ്‌റാഈല്‍ പ്രധാനമന്ത്രി പുറത്താക്കല്‍ വാര്‍ത്ത പുറത്തു വിട്ട് പ്രതികരിച്ചത്. 

'കഴിഞ്ഞ കുറച്ചു കാലമായി ഗാലന്റിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഗാലന്റിനെ പ്രതിരോധ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റുകയാണ്' നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. 


ഗസ്സയിലെ വംശഹത്യയുമായി ബന്ധപ്പെട്ട് നെതന്യാഹുവും ഗാലന്റും തമ്മില്‍ പല വിഷയങ്ങളിലും അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. സൈനിക നടപടികൊണ്ട് മാത്രം ഫലസ്തീന്‍ഇസ്‌റാഈല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്നും നയതന്ത്ര നീക്കങ്ങള്‍ കൂടിയുണ്ടായാല്‍ മാത്രമേ ബന്ദിമോചനം അടക്കം സാധ്യമാകൂ എന്നും ഗാലന്റ് പറഞ്ഞിരുന്നു. ബന്ദികളുടെ ബന്ധുക്കളുമായും ഗാലന്റ് നിരന്തരം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ആക്രമണം അവസാനിപ്പിച്ചുകൊണ്ടുള്ള ഒരു ചര്‍ച്ചയും വേണ്ടെന്ന നിലപാടിലായിരുന്നു നെതന്യാഹു.

അതുകൊണ്ട് തന്നെ തന്റെ അതേ അഭിപ്രായമുള്ള ആളെ തന്നെയാണ് നെതന്യാഹു പുതിയ പ്രതിരോധമന്ത്രിയായി തെരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ വിദേശകാര്യ മന്ത്രിയായിരുന്നു കാറ്റ്‌സ്.

' ബന്ദികളെ തിരികെയെത്തിക്കുക, ഗസ്സയില്‍ ഹമാസിനെ മുച്ചൂടും ഇല്ലാതാക്കുക , ലബനാനില്‍ ഹിസ്ബുല്ലയെ പരാജയപ്പെടുത്തുക, ഇറാന്റെ കടന്നു കയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നേടി ശത്രുക്കള്‍ക്ക് മേല്‍ വിജയമുറപ്പിക്കാന്‍ ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും' നെതന്യാഹു പറഞ്ഞു. 

 1955ല്‍ തീരദേശ നഗരമായ അഷ്‌കലോണിലാണ് കാറ്റ്‌സ് ജനിച്ചത്. 1973-77 കാലത്ത് സൈന്യത്തില്‍ പാരാട്രൂപ്പറായി പ്രവര്‍ത്തിച്ചു.എന്നാല്‍ സൈന്യത്തിലെ ഉന്നത സ്ഥാനങ്ങളില്‍ അദ്ദേഹത്തിന് പ്രവര്‍ത്തനപരിചയമില്ല. മുന്‍ പ്രതിരോധമന്ത്രി ഗാലന്റ് അതിന് മുമ്പ് സൈന്യത്തില്‍ ജനറല്‍ ആയിരുന്നു.

നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ട്ടി നേതാവായ കാറ്റ്‌സ് 1998 മുതല്‍ ഇസ്‌റാഈല്‍ പാര്‍ലമെന്റ് അംഗമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കൃഷി, ഗതാഗതം, ഇന്റലിജന്‍സ്, ധനകാര്യം, ഊര്‍ജം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയായിട്ടുണ്ട്. 2019ലാണ് കാറ്റ്‌സ് വിദേശകാര്യ മന്ത്രിയായി അധികാരമേറ്റത്. 

ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തുന്ന നരവേട്ടകള്‍ക്കെതിരെ പ്രതികരിച്ച ലോക നേതാക്കളോടും സംഘടനകളോടും കടുത്ത നിലപാടാണ് കാറ്റ്‌സ് സ്വീകരിച്ചു പോന്നത്. 

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് ഇസ്‌റാഈല്‍ പ്രവേശനം വിലക്കിയിട്ടുണ്ട് കാറ്റ്‌സ്. ഇറാന്‍ ഇസ്‌റാഈലില്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ അപലപിക്കുന്നതില്‍ ഗുട്ടറസ് ഇരട്ടത്താപ്പ് കാണിച്ചുവെന്ന് ആരോപിച്ചായിരുന്നു വിലക്ക്. ഫലസ്തീന്‍ അഭയാര്‍തികള്‍ക്ക് വേണ്ടിയുള്ള യു.എന്നിന്റെ ഡചഞണഅ ക്ക് ഭ്രഷ്ട് കല്‍പിച്ചതിലും  കാറ്റ്‌സിന്റെ  പങ്ക് ചെറുതല്ല. 

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ നിയമനടപടി സ്വീകരിക്കാനും കാറ്റ്‌സ് നിര്‍ദേശിച്ചിരുന്നു. വരാനിരിക്കുന്ന സൈനിക നാവിക വ്യാപാരപ്രദര്‍ശനത്തില്‍നിന്ന് ഇസ്‌റാഈലിനെ വിലക്കിയതിനെ തുടര്‍ന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന് എതിരായ നീക്കം.

യുഎസുമായി അടുത്ത ബന്ധമുള്ള നേതാവല്ല കാറ്റ്‌സ്. 2023 ഒക്ടോബര്‍ ഏഴിന് ശേഷം യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ 11 തവണ ഇസ്‌റാഈല്‍ സന്ദര്‍ശിച്ചപ്പോള്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് കാറ്റ്‌സിനെ കണ്ടത്. പ്രതിരോധമന്ത്രിയായിരുന്ന യോവ് ഗാലന്റുമായാണ് അദ്ദേഹം സ്ഥിരമായി ചര്‍ച്ച നടത്തിയിരുന്നത്.

ഗാലന്റിനെ പ്രതിരോധമന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ഇസ്‌റാഈലില്‍ വന്‍ പ്രതിഷേധമുയരുന്നുണ്ട്. ബന്ദികളുടെ ബന്ധുക്കളടക്കം നിരവധിപേര്‍ തെല്‍അവീവില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഇവരെ പൊലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യെദിയൂരപ്പക്കെതിരായ പോക്‌സോ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  3 days ago
No Image

കോഴിക്കോട് ജില്ലാ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തിറക്കി എൽഡിഎഫ്

Kerala
  •  3 days ago
No Image

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകി; ചോദ്യം ചെയ്ത യുവാവിനെ തട്ടുകടക്കാരന്‍ കുത്തി 

Kerala
  •  3 days ago
No Image

അമ്മ നഷ്ടപ്പെട്ട എൽ.പി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: 61-കാരന് 74 വർഷം കഠിനതടവും പിഴയും

Kerala
  •  3 days ago
No Image

'വൺ-സ്റ്റോപ്പ്' ജിസിസി യാത്രാ സംവിധാനം വരുന്നു; ആദ്യ ഘട്ടം യുഎഇ-ബഹ്‌റൈൻ റൂട്ടിൽ

uae
  •  3 days ago
No Image

പൂനെയിൽ ട്രക്കുകൾക്കിടയിൽ കാർ ഇടിച്ചുകയറി: പിന്നാലെ തീപിടുത്തം; ഏഴ് മരണം, 20 പേർക്ക് പരുക്ക്

National
  •  3 days ago
No Image

കാമുകിയുടെ മാതാപിതാക്കളെ ഇംപ്രസ്സ് ചെയ്യാനായി ഭാരം കുറയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി; പിന്നാലെ ശ്വാസതടസ്സം, യുവാവിന് ദാരുണാന്ത്യം

International
  •  3 days ago
No Image

ഐഫോൺ പോക്കറ്റ് നവംബർ 14-ന് പുറത്തിറങ്ങും; എന്താണ് 3D-നിറ്റഡ് പൗച്ച്? യുഎഇയിൽ ലഭിക്കുമോ?

uae
  •  3 days ago
No Image

അഖ്‌ലാഖിന്റെ കൊലയാളികളെ രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍; കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി; ബീഫ് ഉണ്ടെന്ന് ക്ഷേത്രത്തില്‍നിന്ന് വിളിച്ച് പറഞ്ഞ് ഹിന്ദുത്വരെ ക്ഷണിച്ചു

National
  •  3 days ago
No Image

വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം: സസാറാം 'ഇവിഎം മോഷണ' വിവാദം; ട്രക്കിൽ വന്നത് ഒഴിഞ്ഞ പെട്ടികളോ അതോ കള്ളവോട്ടിനുള്ള ഉപകരണങ്ങളോ?

National
  •  3 days ago