HOME
DETAILS

യു.പിയിലെ ബുള്‍ഡോസര്‍ രാജ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി; 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടു

  
November 06, 2024 | 11:28 AM

Bulldozer Raj in UP Supreme Court with severe criticism A compensation of Rs 25 lakh was ordered

 


ന്യൂഡല്‍ഹി: ബുള്‍ഡോസര്‍ രാജില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. നിയമനടപടികള്‍ പാലിക്കാതെ എങ്ങനെയാണ് ഒരാളുടെ വീട് തകര്‍ക്കാന്‍ കഴിയുകയെന്ന് കോടതി ചോദിച്ചു. റോഡ് വികസനത്തിന്റെ പേരില്‍ അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് വീടുകള്‍ പൊളിച്ച നടപടിക്കെതിരായ ഹരജിയിലാണ് സുപ്രീം കോടതി വിമര്‍ശനം. കേസില്‍ നഷ്ടപരിഹാരമായി യു.പി സര്‍ക്കാര്‍ 25 ലക്ഷം രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഒരുമാസത്തിനുള്ളില്‍ ഉത്തരവ് നടപ്പാക്കണമെന്നാണ് നിര്‍ദേശം.

നോട്ടീസ് പോലും നല്‍കാതെ ഒരാളുടെ വീട്ടില്‍ പ്രവേശിക്കാനും നിയമനടപടികള്‍ പാലിക്കാതെ അത് പൊളിച്ചുകളയാനും എന്ത് അധികാരമാണുള്ളതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെ.ബി പാര്‍ഡിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് ചോദിച്ചു. കുറ്റക്കാരായവര്‍ക്കെതിരെ ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഹൈവേ കയ്യേറിയെന്നാരോപിച്ച് മുന്‍കൂര്‍ അറിയിപ്പോ വിശദീകരണമോ ഇല്ലാതെ വീട് പൊളിച്ചെന്നാണ് ഹരജിക്കാരന്റെ ആരോപണം. ഒരു റോഡ് നിര്‍മാണത്തിലെ ക്രമക്കേടുകള്‍ മാധ്യമങ്ങളെ അറിയിച്ചതിനെ തുടര്‍ന്നുള്ള പ്രതികാരമായാണ് തന്റെ വീട് പൊളിച്ചതെന്നും ഹരജിക്കാരന്‍ ആരോപിച്ചു. ഹരജി പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന യുപി സര്‍ക്കാരിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. എല്ലാ രേഖകളും ഇതിനകം സമര്‍പ്പിച്ചതിനാല്‍ കേസ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി.

Bulldozer Raj in UP Supreme Court with severe criticism A compensation of Rs 25 lakh was ordered

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത; വിവധ ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  14 days ago
No Image

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡ് പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും- വി ശിവന്‍ കുട്ടി 

Kerala
  •  14 days ago
No Image

ഈദ് അൽ ഇത്തിഹാദ്: ട്രാഫിക് പിഴകളിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉം അൽ ഖുവൈൻ

uae
  •  14 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എ.ഐ.സി.സിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Kerala
  •  14 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണം; ജാർഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

മരണവാർത്ത വ്യാജം; ഇമ്രാൻ ഖാൻ പൂർണ്ണ ആരോഗ്യവാൻ; അഭ്യൂഹങ്ങൾ തള്ളി അദിയാല ജയിൽ അധികൃതർ

International
  •  14 days ago
No Image

വെസ്റ്റ്ബാങ്കില്‍ കൂട്ട അറസ്റ്റുമായി ഇസ്‌റാഈല്‍; തടവിലാക്കിയത് 32 ഫലസ്തീനികളെ, ആക്രമണങ്ങളില്‍ 10 പേര്‍ക്ക് പരുക്ക്

International
  •  14 days ago
No Image

'അടുത്ത ബാലൺ ഡി ഓർ ജേതാവ് അവനായിരിക്കും'; ഹാലൻഡ്, എംബാപ്പെ, യമൽ എന്നിവരെ 25 കാരനായ താരം മറികടക്കുമെന്ന് തോമസ് ഫ്രാങ്ക്

Football
  •  14 days ago
No Image

പുതുവത്സരരാവ് അവിസ്മരണീയമാക്കാം: ദുബൈ ഫെറി, അബ്ര എന്നിവക്കായി പ്രത്യേക ഓഫറുകൾ ഒരുക്കി ആർടിഎ

uae
  •  14 days ago
No Image

ബാര്‍ക്ക് റേറ്റിങ് ഉയര്‍ത്താന്‍ മലയാളത്തിലെ ചാനല്‍ ഉടമ കോടികള്‍ നല്‍കി; ഡി.ജി.പിക്ക് പരാതി, അന്വേഷണം ആരംഭിച്ചു

National
  •  14 days ago