HOME
DETAILS

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

  
Web Desk
November 12, 2024 | 5:26 AM

Kerala Biriyani Challenge Fraud Case Filed Against Three CPM Workers for Allegedly Misappropriating Relief Funds12

ആലപ്പുഴ: വയനാട് ദുരിത ബാധിതര്‍ക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയെന്ന പരാതിയില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ദുരിത ബാധിതര്‍ക്കായി പിരിച്ചെടുത്ത 1,25000 രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുകയും കൈമാറിയില്ലെന്നും പരാതിയുണ്ട്. 

കായകുളം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റിയംഗം സിബി ശിവരാജന്‍, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് അമല്‍രാജ് എന്നിവര്‍ക്കെതിരെയാണ് കായംകുളം പൊലിസ് കേസെടുത്തിട്ടുള്ളത്.

മുണ്ടക്കൈചൂരല്‍മല ദുരിതബാധിതരെ സഹായിക്കാന്‍ സി.പി.എം നിയന്ത്രണത്തിലുള്ള 'തണല്‍' എന്ന കൂട്ടായ്മയുടെ പേരില്‍ സെപ്തംബര്‍ ഒന്നിനാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.

100 രൂപ നിരക്കില്‍ 1200 ഓളം ബിരിയാണി വില്‍ക്കുകയും ചെയ്തു. എന്നാല്‍ ഇതിലൂടെ ലഭിച്ച 1.20 ലക്ഷം രൂപ ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയോ കണക്ക് ബോധ്യപ്പെടുത്തുകയോ ചെയ്തില്ലെന്ന് പരാതിയില്‍ പറയുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം കൊലപാതകം: 14 കാരിയെ ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പ്രതിയായ പ്ലസ് വൺ വിദ്യാർഥിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി

Kerala
  •  a day ago
No Image

ജനങ്ങളുടെ കരുത്തും ഐക്യവുമാണ് രാജ്യത്തിന്റെ നട്ടെല്ല്; ഐക്യദാർഢ്യ ദിനത്തിൽ ഷെയ്ഖ് മുഹമ്മദ്

uae
  •  a day ago
No Image

ബഹ്‌റൈനിലെ തൊഴില്‍ നിയമങ്ങള്‍; പ്രവാസി തൊഴിലാളികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

bahrain
  •  a day ago
No Image

ബൈക്കിലെത്തി പെൺകുട്ടികളെ ആക്രമിക്കും; കൊച്ചിയിലെ 'റോഡ് റോമിയോകൾ' പിടിയിൽ

crime
  •  a day ago
No Image

സതീശൻ ഈഴവ വിരോധി; എന്നെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് സതീശന് ഇഷ്ടപ്പെട്ടില്ല; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി

Kerala
  •  a day ago
No Image

സഹപ്രവര്‍ത്തകയ്ക്ക് ഗുരുതര പരിക്ക്; ബഹ്‌റൈനില്‍ യുവാവിന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ

bahrain
  •  a day ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾക്ക് 75 വർഷം തടവ് വൻതുക പിഴയും

crime
  •  a day ago
No Image

ബഹ്‌റൈനില്‍ പരസ്യം നിയന്ത്രിക്കുന്ന പുതിയ നിയമം; നിയമസഭയില്‍ വീണ്ടും വോട്ടെടുപ്പ്

bahrain
  •  a day ago
No Image

'പഠിക്കാൻ സൗകര്യമില്ല, നടക്കാൻ റോഡുമില്ല'; ഇടുക്കി മെഡിക്കൽ കോളേജിൽ വീണ്ടും വിദ്യാർത്ഥി സമരം

Kerala
  •  a day ago
No Image

ദുബൈയിൽ പാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് 44 ലക്ഷം ദിർഹം കവർന്നു; പ്രതികൾ പിടിയിൽ

uae
  •  a day ago