HOME
DETAILS

ഇന്ന് ലോക ഭിന്നശേഷി ദിനം: ഭിന്നശേഷി സൗഹൃദ കേരളം ഇനിയുമകലെ

  
നയന നാരായണൻ
December 03, 2024 | 4:09 AM

Disability-friendly Kerala is no more

കണ്ണൂർ: ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ വേണ്ടി മാത്രമായി വീണ്ടുമൊരു ഡിസംബർ മൂന്ന്. എല്ലാവർഷവും ഈ ദിവസം ലോക ഭിന്നശേഷി ദിനമായി ആചരിക്കുമ്പോൾ ഇവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യപ്പെടുന്നതല്ലാതെ അതിനൊരു ശാശ്വത പരിഹാരം കാണാൻ കഴിയുന്നില്ലെന്നതാണ് വാസ്തവം. ഭിന്നശേഷി സൗഹൃദ കേരളം എന്നത് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. എന്നാൽ അത് സാക്ഷാത്ക്കരിക്കാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല.

സർക്കാർ സ്ഥാപനങ്ങളും പൊതുഇടങ്ങളും പൊതുഗതാഗത സംവിധാനവും ഭിന്നശേഷി സൗഹൃദമാക്കണമെന്ന ഉത്തരവിറങ്ങി വർഷങ്ങളായിട്ടും സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ പോലും പൂർണമായും ഭിന്നശേഷി സൗഹൃദമായിട്ടില്ല. ഭിന്നശേഷിക്കാർക്ക് പ്രവേശിക്കാൻ സാധ്യമല്ലാതെ കെട്ടിടങ്ങൾക്ക് അനുമതി നൽകരുതെന്ന 2016ലെ ഭിന്നശേഷി നിയമം പോലും പൂർണമായും നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നില്ല.

നിയമം വന്നതിന് ശേഷം സ്ഥാപിച്ച 20 ശതമാനം കെട്ടിടങ്ങളിൽ മാത്രമാണ് റാമ്പുപോലുള്ള സൗകര്യങ്ങളൊരുക്കിയത്. സംസ്ഥാനത്തെ സർക്കാർ-സർക്കാരിതര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബാങ്കുകൾ, അക്ഷയ കേന്ദ്രങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സിനിമ തിയേറ്ററുകൾ തുടങ്ങിയ സ്ഥലങ്ങളിലെത്തുന്ന ഭിന്നശേഷിക്കാർ തീർത്തും ദുരിതമനുഭവിക്കുകയാണ്. ചുരുങ്ങിയ സ്ഥലങ്ങളിൽ മാത്രമാണ് റാമ്പും ലിഫ്റ്റുമുള്ളത്.

റാമ്പുകളുടെ നിർമാണത്തിലും അപാകതയുണ്ടെന്നാണ് ആക്ഷേപം. ചിലയിടത്ത് റാമ്പുകൾക്ക് ചരിവ് കൂടുതലാണ്. ചിലയിടങ്ങളിൽ റാമ്പ് തുടങ്ങുന്നയിടത്ത് കട്ടിങ്ങുകളും മറ്റുമുള്ളതിനാൽ സുഗമമായി ഉപയോഗിക്കാൻ കഴിയാറില്ല. ബസുകളിൽ ഭിന്നശേഷിക്കാർക്ക് സീറ്റ് സംവരണമുണ്ടെങ്കിലും വീൽചെയർ കയറ്റാനുള്ള റാമ്പോ, ബദൽ സംവിധാനങ്ങളോ ഇല്ല. എന്നാൽ റാമ്പുകൾ മാത്രം പണിതത് കൊണ്ടായില്ല.

ചലന, കാഴ്ച, കേൾവി പരിമിതി ഉള്ളവർക്കും ഒരു കെട്ടിടത്തിൽ പരസഹായം കൂടാതെ ചെന്ന് കയറാനും അവരുടെ കാര്യങ്ങൾ സാധിക്കുവാനും സാധിക്കണം. അപ്പോഴേ ഒരു കെട്ടിടം ഭിന്നശേഷി സൗഹൃദമാണെന്ന് പറയാൻ സാധിക്കുകയുള്ളൂ. സംസ്ഥാനത്തെ ഭിന്നശേഷി വ്യക്തികളുടെ കണക്കെടുപ്പ് നടത്തിയിട്ട് പോലും ഒമ്പത് വർഷങ്ങളായി. നിലവിൽ 2015ലെ ഭിന്നശേഷി സെൻസസ് പ്രകാരമുള്ള കണക്കുവച്ചാണ് ഇപ്പോഴും പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.

 ഇതിനാൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ ഉൾപ്പെടെ പലരും തഴയപ്പെടുകയാണ്. 2016ൽ നിലവിൽ വന്ന ഭിന്നശേഷി അവകാശ നിയമപ്രകാരം ഇത്തരം പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്ക് വേണ്ടി ജില്ലാതലത്തിൽ പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കണമെന്നും പ്രശ്‌നങ്ങൾ വിലയിരുത്തി പരിഹാര നടപടികൾ സ്വീകരിക്കണമെന്നും പ്രത്യേകം നിർദേശങ്ങളുണ്ട്. എന്നാൽ നാളിതുവരെ ഇത്തരത്തിൽ ഒരു കമ്മിറ്റി പോലും എവിടെയും രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നത് തന്നെ പരാജയം.

ഒന്നാംക്ലാസ് മുതൽ പ്രൊഫഷണൽ പി.ജി കോഴ്‌സുകൾ വരെ പഠിക്കുന്ന മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ വിഹിതം കൂടി വകയിരുത്തി നൽകുന്ന സ്‌കോളർഷിപ്പ് കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതിയും സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഉയർന്നുവരുന്നുണ്ട്. 
വർഷത്തിൽ 6500 മുതൽ 28500 രൂപ വരെയാണ് ലഭിക്കുന്നത്. പഞ്ചായത്തുകൾ, നഗരസഭകൾ മുഖേനയാണ് തുക നൽകുന്നത്. ഇത് പൂർണമായും ലഭിക്കുന്നില്ലെന്നാണ് പരാതി.

മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യവും നൽകുന്നതോടൊപ്പം അറിവും അവസരങ്ങളും ഉറപ്പാക്കി ഭിന്നശേഷി വ്യക്തികളെ സ്വതന്ത്രജീവിതം നയിക്കാൻ പ്രാപ്തരാക്കുക എന്നതാണ് ശാക്തീകരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് സർക്കാരിന്റെയും സർക്കാരിതര ഏജൻസികളുടെയും സമൂഹത്തിന്റെയും സംയോജിത പ്രവർത്തനം അനിവാര്യമാണ്. വിവിധ വകുപ്പുകളുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തിയാൽ മാത്രമേ കർമപദ്ധതികൾ രൂപപ്പെടുകയുള്ളു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം: പിടിച്ചുമാറ്റാനെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  3 days ago
No Image

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  3 days ago
No Image

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  3 days ago
No Image

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  3 days ago
No Image

അനാഥ ബാല്യങ്ങൾക്ക് സുരക്ഷയൊരുക്കി യുഎഇ; പുതിയ ഫോസ്റ്റർ കെയർ നിയമം നിലവിൽ വന്നു

uae
  •  3 days ago
No Image

കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  3 days ago
No Image

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  3 days ago
No Image

എറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  3 days ago
No Image

തൃശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  3 days ago
No Image

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് ലീഡ് നില

Kerala
  •  3 days ago