HOME
DETAILS

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

  
Web Desk
December 12, 2024 | 7:54 AM

Rahul Gandhi and Priyanka Gandhi Visit Hathras to Meet Family of Dalit Rape Victim

ന്യൂഡല്‍ഹി: ഹാത്രസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സഹോദരിയും എം.പിയുമായ പ്രിയങ്ക ഗാന്ധിയും രാഹുലിന് ഒപ്പമുണ്ട്. ഇരുവരും ഹാത്രസിലേക്ക് തിരിച്ചു. രാഹുലിന്റെ വരവ് പ്രമാണിച്ച് വന്‍ പൊലിസ് സന്നാഹമാണ് യു.പിയില്‍ ഒരുക്കിയിരിക്കുന്നത്. സംഭല്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും അധികൃതര്‍ തടഞ്ഞിരുന്നു.

രാജ്യത്തെ നടുക്കിയ ഒന്നായിരുന്നു 2020ല്‍ ഹാത്രസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവം. 2020 സെപ്റ്റംബര്‍ 14നാണ് ഹാത്രസിലെ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി സെപ്റ്റംബര്‍ 29ന് മരണപ്പെടുകയും ചെയ്തു. ഈ സംഭവത്തിനെതിരെ രാജ്യവ്യാപകമായ വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

സി.ബി.ഐ അന്വേഷണത്തില്‍ നാലുപേര്‍ക്കെതിരെ കുറ്റം ചുമത്തി. പ്രതികളിലൊരാളായ സന്ദീപിനെ എസ്.സി/എസ്.ടി നിയമപ്രകാരം പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകും 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. അതോടൊപ്പം മറ്റ് മൂന്ന് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. പ്രതികളെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബം ഹൈകോടതിയെ സമീപിച്ചു. ഗ്രാമത്തിന് പുറത്ത് താമസ സൗകര്യം നല്‍കണമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി വേണമെന്നും ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇതുവരെ അതൊന്നും ചെവിക്കൊണ്ടിട്ടില്ല.

അതിനിടെ, രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിനെതിരെ യു.പി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് രംഗത്തുവന്നു. കലാപം ആളിക്കത്തിക്കാനും ജനങ്ങളെ പ്രകോപിപ്പിക്കാനുമാണ് രാഹുലിന്റെ ശ്രമമെന്ന് മന്ത്രി ആരോപിച്ചു.

 

Opposition leader Rahul Gandhi, accompanied by his sister and MP Priyanka Gandhi, visited Hathras to meet the family of the Dalit girl who was brutally raped and murdered. The visit comes amid ongoing protests and calls for justice.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈനില്‍ തൃശൂര്‍ സ്വദേശിയായ പ്രവാസി പക്ഷാഘാതംമൂലം മരിച്ചു

bahrain
  •  3 days ago
No Image

മില്ലുടമകളുടെ കടുംപിടിത്തത്തില്‍ സംഭരണം മുടങ്ങി; കര്‍ഷകര്‍ ചോദിക്കുന്നു; ഈ നെല്ല് സംഭരിക്കാൻ ആരുടെ കാലുപിടിക്കണം

Kerala
  •  3 days ago
No Image

അക്ഷരത്തെറ്റ് കാരണം പേരില്ല; ബംഗാളിലെ എസ്.ഐ.ആര്‍: മധ്യവയസ്‌കന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

National
  •  3 days ago
No Image

ഉംറ വിസ നിയമത്തില്‍ മാറ്റം: ഇഷ്യൂ ചെയ്ത് ഒരുമാസത്തിനകം സൗദിയില്‍ എത്തിയില്ലെങ്കില്‍ അസാധു; വിസാ എന്‍ട്രി കാലാവധി ഒരുമാസമായി കുറച്ചു | Umrah Visa

Saudi-arabia
  •  3 days ago
No Image

മുഖ്യമന്ത്രി പിണറായി വിജയന്‍ ഖത്തര്‍ ചേംബര്‍ ആസ്ഥാനം സന്ദര്‍ശിച്ചു

qatar
  •  3 days ago
No Image

മോദി- അമിത്ഷാ കാലത്തെ ഉദ്യോഗസ്ഥര്‍ക്കെതിരായ പ്രതികാരം തുടരുന്നു; സഞ്ജീവ് ഭട്ട്, ആര്‍.ബി ശ്രീകുമാര്‍.. ഇപ്പോള്‍ കുല്‍ദീപ് ശര്‍മ്മയും; 1984 ലെ കേസില്‍ അറസ്റ്റ് വാറണ്ട്

National
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Kerala
  •  3 days ago
No Image

ആർത്തവ അവധി അം​ഗീകരിക്കണമെങ്കിൽ പാഡിന്റെ ചിത്രം കാണിക്കണം: ശുചീകരണത്തൊഴിലാളികളോട് സൂപ്പർവൈസർ; ശക്തമായ പ്രതിഷേധം

National
  •  3 days ago
No Image

ചരിത്രത്തിലാദ്യം! ഒറ്റപ്പേര് 'ജെമീമ റോഡ്രിഗസ്'; കൊടുങ്കാറ്റിൽ വീണത് ഇതിഹാസങ്ങൾ

Cricket
  •  3 days ago
No Image

ഇൻസ്റ്റഗ്രാം റീൽസിൻ്റെ പേരിൽ ക്രൂര മർദനം; ഒൻപതാം ക്ലാസ് വിദ്യാർഥി തീവ്രപരിചരണ വിഭാഗത്തിൽ

Kerala
  •  3 days ago