ഉമര്‍ ഖാലിദിന് ആശ്വാസം; ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍ക്കാലിക ജാമ്യം
ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭകരെ ലക്ഷ്യംവച്ച് 2020ല്‍ തീവ്രഹിന്ദുത്വവാദികള്‍ നടത്തിയ വംശീയകലാപവുമായി ബന്ധപ്പെടുത്തി അറസ്റ്റ്‌ചെയ്ത വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് താല്‍ക്കാലിക ജാമ്യം. ഏഴുദിവസത്തേക്കാണ് ജാമ്യം ലഭിച്ചത്. ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉമര്‍ ഖാലിദ് നല്‍കിയ ഹരജി പരിഗണിച്ച് ഡല്‍ഹി കര്‍ക്കര്‍ദൂമ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്ന് (ഡിസംബര്‍ 18) മുതലുള്ള ഏഴുദിവസത്തേക്കാണ് ജാമ്യം.
വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ 2020ല്‍ ഉണ്ടായ വംശീയ കലാപവുമായി ബന്ധപ്പെടുത്തി അറസ്റ്റ്‌ചെയ്ത ഉമര്‍ ഖാലിദ് യു.എ.പി.എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തപ്പെട്ടാണ് തടവില്‍ കഴിയുന്നവത്.
ജാമ്യാപേക്ഷ തള്ളി 2022 ഓഗസ്റ്റ് ഒമ്പതിന് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യംചെയ്ത് ഉമര്‍ ഖാലിദ് സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. റെഗുലര്‍ ജാമ്യം സംബന്ധിച്ച ഹരജി ഇപ്പോഴും കോടതിയുടെ പരിഗണനയിലുണ്ട്.
സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തി എന്നാരോപിച്ച് 2020 സെപ്റ്റംബറിലാണ് ഉമര്‍ ഖാലിദും സര്‍ജീല്‍ ഇമാമും ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി നേതാക്കളെ ഡല്‍ഹി പൊലിസ് അറസ്റ്റ്‌ചെയ്തത്. യു.എ.പി.എക്കൊപ്പം ആയുധനിയമത്തിലെ വകുപ്പുകള്‍ പ്രകാരവും കേസെടുത്തതോടെ ഉമര്‍ ഖാലിജ് പിന്നീട് ജാമ്യത്തിലിറങ്ങിയതുമില്ല. ഇതിനിടെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒരാഴ്ച പരോള്‍ ലഭിക്കുകയുണ്ടായി. ഇതിന് ശേഷം ഇപ്പോഴാണ് ഉമര്‍ ഖാലിദിന് പുറത്തേക്കിറങ്ങാനുള്ള അവസരം ലഭിച്ചത്. ജാമ്യരേഖകള്‍ ലഭിക്കുന്ന മുറക്ക് അദ്ദേഹം പുറത്തിറങ്ങും.
Breaking news Umar Khalid Gets 7 Days Interim Bail In Delhi Riot
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."