HOME
DETAILS

ഇന്‍ഫോസിസ് മൈസൂരു ക്യാംപസില്‍ പുലി; ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി

  
December 31, 2024 | 2:07 PM

Tiger at Infosys Mysore campus Employees have been introduced to work from home

മൈസൂരു: ഇന്‍ഫോസിസിന്റെ മൈസൂരു ക്യാംപസില്‍ പുലിയിറങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. ഇന്‍ഫോസിസ് ക്യാംപസില്‍ രാവിലെയാണു പുലിയെ കണ്ടത്. കെട്ടിടത്തിന്റെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ് സോണിലെ പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവി കാമറകളിലും പതിഞ്ഞിട്ടുണ്ട്. പുലിയെ കണ്ടത്തിനു പിന്നാലെതന്നെ ക്യാംപസിനുള്ളില്‍ ആരും കടക്കരുതെന്ന് നിര്‍ദേശം നല്‍കിയെന്ന് എച്ച്ആര്‍ വിഭാഗം അറിയിച്ചു.

വനംവകുപ്പിന്റെ 50 അംഗ സംഘം പുലര്‍ച്ചെ നാലുമണിയോടെ സ്ഥലത്തെത്തി. പുലിയെ പിടിക്കാനായി കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. ഡ്രോണ്‍ കാമറകള്‍ ഉപയോഗിച്ച് പുലിയുടെ നീക്കങ്ങള്‍ അറിയാനുള്ള ശ്രമം നടത്തി. രാത്രിയോടെ തെര്‍മല്‍ ഡ്രോണുകളും ഉപയോഗിക്കുന്നതാണ്. ഇതാദ്യമായല്ല ഇന്‍ഫോസിസ് ക്യാംപസില്‍ പുലിയിറങ്ങുന്നത്. 2011ലും സമാന സംഭവം ഉണ്ടായിട്ടുണ്ട്.

സംരക്ഷിത വനത്തിനോടു ചേര്‍ന്നാണു ക്യാംപസ് സ്ഥിതി ചെയ്യുന്നത്. ഇന്‍ഫോസിസിന്റെ മൈസൂരു ക്യാംപസില്‍ 15,000ല്‍പ്പരം ജീവനക്കാരുണ്ട്. ഇന്‍ഫോസിസിന്റെ രാജ്യത്തെ ഏറ്റവും വലിയ പരിശീലന കേന്ദ്രമാണ് മൈസൂരു സ്ഥിതി ചെയ്യുന്നത്. 370 ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലത്ത് 10,000ല്‍ അധികം വിദ്യാര്‍ഥികള്‍ പരിശീലനം നടത്തുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ മലപ്പുറം സ്വദേശിയായ കണാതായതായി പരാതി

oman
  •  2 days ago
No Image

മമതയുടെ വിജയതന്ത്രങ്ങള്‍ മെനയുന്ന 'അദൃശ്യ കേന്ദ്രം'; ഐപാകിനെ തൊട്ടപ്പോള്‍ ഉടന്‍ മമത പാഞ്ഞെത്തി

National
  •  2 days ago
No Image

പിണക്കം മാറ്റി കൂടെ വന്നില്ല; വീട്ടമ്മയെ മകന്റെ മുന്നിൽ വെച്ച് ഭർത്താവ് പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

National
  •  2 days ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ചതിന് പാർട്ടി ശാസന; 'ഇടത് നിരീക്ഷക' കുപ്പായം അഴിച്ചുവെച്ച് അഡ്വ. ഹസ്ക്കർ; പരിഹാസവുമായി സോഷ്യൽ മീഡിയ കുറിപ്പ്

Kerala
  •  2 days ago
No Image

ആര്യങ്കാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിവാദത്തിൽ; യുഡിഎഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് എൽഡിഎഫ് കോടതിയിൽ

Kerala
  •  2 days ago
No Image

കോടാലിയും ചാക്കുമായി സെമിത്തേരിയിൽ ; കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളടക്കം മോഷ്ടിച്ച യുവാവ് പിടിയിലായപ്പോൾ പുറത്തുവന്നത് ഭീകര സത്യങ്ങൾ

crime
  •  2 days ago
No Image

ആർത്തവത്തെച്ചൊല്ലി വിദ്യാർഥിനികളോട് അശ്ലീല പരാമർശം: കോളേജ് അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉയർത്തി പ്രതിഷേധം

Kerala
  •  2 days ago
No Image

യുഎഇയിൽ നാളെ മഴക്ക് സാധ്യത; അബൂദബിയിൽ താപനില കുറയും; ജനുവരി 15 വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് എൻസിഎം

uae
  •  2 days ago
No Image

സ്വത്ത് തർക്കം: ജ്യേഷ്ഠന്റെ വീടിന് തീയിടാൻ ശ്രമിക്കുന്നതിനിടെ അനുജന് പൊള്ളലേറ്റു

National
  •  2 days ago
No Image

ലെബനന്‍ കടലില്‍ പുതിയ ഊര്‍ജ പദ്ധതി;ഖത്തര്‍എനര്‍ജി പങ്കെടുത്തു

qatar
  •  2 days ago