HOME
DETAILS

തിരുവനന്തപുരത്ത് എന്‍ജിനീയറിങ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മൃതദേഹം ഉടമയുടേത് തന്നെ; ഡിഎൻഎ റിപ്പോർട്ട് പുറത്ത്

  
January 10, 2025 | 5:02 PM

The body found burnt inside an engineering college in Thiruvananthapuram is that of the owner DNA report out

തിരുവനന്തപുരം: നെടുമങ്ങാട് കരകുളം പിഎ അസീസ് എന്‍ജിനീയറിങ് ആന്‍ഡ് പോളിടെക്നിക് കോളജിനുള്ളിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കോളജ് ഉടമ ഇഎം താഹയുടേത് തന്നെയാണെന്നാണ് ഡിഎൻഎ റിപ്പോർട്ട്. ഡിഎൻഎ റിപ്പോർട്ട് താഹയുടെ കുടുംബത്തിന് പൊലീസ് കൈമാറി.

ഇക്കഴിഞ്ഞ ഡിസംബര്‍ 31നാണ് കോളജിനുള്ളിലെ നിർമാണത്തിലിരുന്ന കെട്ടിടത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു.60 കോടിയോളം രൂപയുടെ നികുതി ബാധ്യത താഹയ്ക്ക് ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. മരിച്ചത് ഇഎം താഹ തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ മോര്‍ച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഞായറാഴ്ച കോളജിൽ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കൊല്ലം പള്ളിമുക്കിൽ ഖബറടക്കം നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു: അമ്മ അറസ്റ്റിൽ, പ്രതിക്കായി തിരച്ചിൽ തുടരുന്നു

crime
  •  6 days ago
No Image

ദുബൈയുടെ സര്‍ഗ്ഗാത്മക ഹൃദയമായ അല്‍ ഖൂസ് നടന്നും സൈക്കിളിലും ചുറ്റാം; ആര്‍ട്ടിസ്റ്റിക് പാലവും അത്യാധുനിക യാത്രാ സൗകര്യങ്ങളും പൂര്‍ത്തിയായി

uae
  •  6 days ago
No Image

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

Cricket
  •  6 days ago
No Image

തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

Kerala
  •  6 days ago
No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  6 days ago
No Image

സൂര്യൻ ഉദിച്ചപ്പോൾ കോഹ്‌ലി വീണു; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ നായകൻ

Cricket
  •  6 days ago
No Image

കുരങ്ങന്‍ കിണറ്റിലെറിഞ്ഞ നവജാതശിശുവിന് 'ഡയപ്പര്‍' രക്ഷയായി; ഛത്തീസ്ഗഢില്‍ കുഞ്ഞിന് പുനര്‍ജന്മം

National
  •  6 days ago
No Image

ജില്ലാ കലക്ടറുടെ കാറപകടം: അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കാൻ സഹായം തേടി മകൾ 

National
  •  6 days ago
No Image

യു.എ.ഇയിലെ സമസ്ത പൊതുപരീക്ഷ ഇന്ന് സമാപിക്കും; എഴുതിയത് 1500ലധികം വിദ്യാര്‍ഥികള്‍

uae
  •  6 days ago