അഞ്ച് ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചിന് പകരം ജനറല്‍ കോച്ച് തൽക്കാലമില്ല
തിരുവനന്തപുരം: കേരളത്തിലൂടെ സര്‍വിസ് നടത്തുന്ന അഞ്ച് രാത്രികാല ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനം റെയില്‍വേ തല്‍ക്കാലത്തേക്ക് നീട്ടി. ഒരുമാസത്തേക്ക് നിലവിലുള്ള രീതിയില്‍ സര്‍വിസ് നടത്താനാണ് തീരുമാനം. നേരത്തെ ഈ മാസം 19 മുതലുള്ള വിവിധ തീയതികളില്‍ ഈ ട്രെയിനുകളില്‍ ഒന്നോ രണ്ടോ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറച്ച് പകരം ജനറല്‍ കോച്ചുകള്‍ ഘടിപ്പിക്കാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നു.
എന്നാല്‍ പാലക്കാട് ഡിവിഷന്റെ കീഴിലുള്ള അഞ്ച് ട്രെയിനുകളില്‍ തീരുമാനം നടപ്പാക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു.
തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ്(16343), മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ്(16344), കൊച്ചുവേളി-നിലമ്പൂര്‍ റോഡ് രാജ്യറാണി എക്‌സ്പ്രസ്(16349), നിലമ്പൂര്‍ റോഡ്-കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ്(16350), പുതുച്ചേരി-മംഗളൂരു സെന്‍ട്രല്‍(16857), മംഗളൂരു സെന്‍ട്രല്‍-പുതുച്ചേരി എക്‌സ്പ്രസ്(16858), പുതുച്ചേരി-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ്(16855), മംഗളൂരു സെന്‍ട്രല്‍-പുതുച്ചേരി എക്‌സ്പ്രസ് (16856), ചെന്നൈ-പാലക്കാട് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്(22651), പാലക്കാട്-ചെന്നൈ(22652) എന്നീ ട്രെയിനുകളിലെ മാറ്റമാണ് ഒരുമാസത്തേക്ക് നീട്ടിയത്.
രാജ്യറാണിയില്‍ രണ്ട് സ്ലീപ്പര്‍ കോച്ചും മറ്റുള്ള ട്രെയിനുകളില്‍ ഒരു സ്ലീപ്പര്‍ കോച്ചും വെട്ടിക്കുറച്ച് ജനറലാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. 14 കോച്ചുകള്‍ മാത്രമുള്ള രാജ്യറാണി എക്‌സ്പ്രസില്‍ ജനറല്‍ കോച്ചുകളുടെയും സ്ലീപ്പര്‍ കോച്ചുകളുടെയും എണ്ണം വര്‍ധിപ്പിക്കണമെന്നത് യാത്രക്കാരുടെ നിരന്തര ആവശ്യമായിരുന്നു.
രാജ്യറാണി കടന്നുപോകുന്ന ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലെ സ്‌റ്റേഷനുകളിലുള്‍പ്പെടെ നിലവില്‍ 18 കോച്ചുകളുള്ള ട്രെയിനുകള്‍ നിര്‍ത്തിയിടാനുള്ള സാഹചര്യമുണ്ട്. ഈ സാഹചര്യത്തില്‍ കോച്ചുകളുടെ എണ്ണം കൂട്ടാതെ പകരം നിലവിലുള്ള കോച്ചുകളില്‍ മാറ്റംവരുത്തിയുള്ള റെയില്‍വേയുടെ തീരുമാനത്തിനെതിരേ യാത്രക്കാരില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.
മാവേലി എക്‌സ്പ്രസിന് അധിക കോച്ച്
പാലക്കാട്: തിരക്ക് കണക്കിലെടുത്ത് 16603 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്പ്രസിന് 16, 19, ഫെബ്രുവരി ആറ്, ഒമ്പത്, മാർച്ച് രണ്ട്, ഒമ്പത് തീയതികളിൽ ഒരു അഡിഷണൽ എ.സി ത്രീ ടയർ കോച്ച് അനുവദിച്ചു. 16604 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മാവേലി എക്‌സ്പ്രസിന് 17, 20, ഫെബ്രുവരി ഏഴ്, 10, മാർച്ച് മൂന്ന്, 10 തീയതികളിലും അഡിഷണൽ എ.സി ത്രീ ടയർ കോച്ച് നൽകും.
18 മുതൽ 26 വരെ ഷെഡ്യൂളിൽ താൽക്കാലിക മാറ്റം; നാല് ട്രെയിനുകൾ റദ്ദാക്കി
കൊല്ലം: തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ എന്‍ ജിനീയറിങ് ജോലികള്‍ നടക്കുന്നതിനാൽ 18നും 26 നും ഇടയില്‍ കേരളത്തിൽ സർവിസ് നടത്തുന്ന ചില ട്രെയിനുകളുടെ ഷെഡ്യൂളിൽ താൽക്കാലിക മാറ്റം. 18, 19, 25, 26 തീയതികളിൽ എറണാകുളത്തിനും ഗുരുവായൂരിനുമിടയിലാണ് മാറ്റം വരുന്നത്. ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷനുകളില്‍ മാറ്റമുണ്ട്. നാലു ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയതായും ദക്ഷിണ റെയില്‍വേ അറിയിച്ചു. എറണാകുളം - ഷൊര്‍ണൂര്‍ സ്‌പെഷല്‍ (06018) - 18, 25 തീയതികളിലും ഷൊര്‍ണൂര്‍ - എറണാകുളം സ്‌പെഷല്‍ (06017), ഗുരുവായൂര്‍ - എറണാകുളം പാസഞ്ചര്‍ (06439), കോട്ടയം - എറണാകുളം പാസഞ്ചര്‍ (06434) എന്നിവ 19 നും റദ്ദാക്കിയിട്ടുണ്ട്.
18, 25 തീയതിളിൽ താഴെ പറയുന്ന മാറ്റത്തോടെയായിരിക്കും സർവിസ്. ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്‌സ്പ്രസ് ട്രെയിന്‍ (16127) ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും. ചാലക്കുടി മുതല്‍ ഗുരുവായൂര്‍ വരെയുള്ള യാത്ര റദ്ദാക്കും. ചെന്നൈ സെന്‍ ട്രൽ ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (22639) പാലക്കാട് യാത്ര അവസാനിപ്പിക്കും.
തിരുവനന്തപുരം സെന്‍ ട്രൽ - ഗുരുവായൂർ ഇൻ്റർസിറ്റി എക്‌സ്പ്രസ് (16342) എറണാകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. - കാരയ്ക്കല്‍ എറണാകുളം ജങ്ഷൻ എക്‌സ്പ്രസ് (16187) പാലക്കാട് യാത്ര അവസാനിപ്പിക്കും. മധുരയില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള എക്‌സ്പ്രസ് (16327) ഈ ദിവസങ്ങളില്‍ ആലുവയിലും യാത്ര അവസാനിപ്പിക്കും.
19 നും 26 തീയതികളിൽ ആലപ്പുഴ - ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് (22640) പാലക്കാട് നിന്നാണ് യാത്ര പുറപ്പെടുക. സമയം രാത്രി 7.50. ഇൗ ദിവസങ്ങളിൽ മറ്റു ട്രെയിനുകളിലെ മാറ്റം: എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ് (16305) തൃശൂരില്‍ നിന്ന് രാവിലെ 7.16 ന് പുറപ്പെടും. ഗുരുവായൂര്‍-തിരുവനന്തപുരം ഇൻ്റർസിറ്റി എക്‌സ്പ്രസ് (16341) എറണാകുളത്ത് നിന്ന് രാവിലെ 5.20 നാണ് പുറപ്പെടുക. എറണാകുളം- കാരയ്ക്കല്‍ എക്‌സ്പ്രസ് (16188) പാലക്കാട് നിന്ന് പുലര്‍ച്ചെ 1.40 ന് പുറപ്പെടും. ഗുരുവായൂര്‍-മധുര എക്‌സ്പ്രസ് (16328) ആലുവയില്‍ നിന്ന് രാവിലെ 7.24 ന് പുറപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."