HOME
DETAILS

എ.ടി.എമ്മിലേക്ക് പണം കൊണ്ടുപോകുന്നത് വേണ്ടത്ര സുരക്ഷയില്ലാതെ

  
കെ.ഷിന്റുലാൽ 
January 20, 2025 | 3:25 AM

Carrying money to ATM without adequate security

കോഴിക്കോട്: എ.ടി.എം കൗണ്ടറുകളിലേക്ക് പണം നിറയ്ക്കാനായി പോകുന്ന വാഹനങ്ങൾക്ക് സുരക്ഷാ ഭീഷണി. ബാങ്കിൽ നിന്ന് ശേഖരിക്കുന്ന കോടിക്കണക്കിന് രൂപയുമായാണ് പല വാഹനങ്ങളും നഗരത്തിലൂടെയും ഗ്രാമപ്രദേശങ്ങളിലൂടെയും സഞ്ചരിക്കുന്നത്.  ഇതിനുവേണ്ടി പ്രവർത്തിക്കുന്ന പല ഏജൻസികളുടേയും വാഹനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നുണ്ടെന്നാണ് പൊലിസ് പറയുന്നത്. 

ബംഗളൂരുവിൽ കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് സുരക്ഷാ ജീവനക്കാർക്ക് നേരെ വെടിയുതിർത്ത് എ.ടി.എമ്മിൽ നിറയ്ക്കാനെത്തിച്ച 93 ലക്ഷം രൂപ കവർന്നത്. സംഭവത്തിൽ രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്തും ഇത്തരത്തിൽ കവർച്ച നടന്നിരുന്നു. ഉപ്പളയിൽ വാഹനത്തിന്റെ ചില്ല് തകർന്ന് 50 ലക്ഷം രൂപയായിരുന്നു അന്ന് കവർന്നത്.  സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ജൂൺ വരെ സംസ്ഥാനത്ത് 9803 എ.ടി.എമ്മുകളാണുള്ളത്. ഇവയിൽ ഭൂരിഭാഗത്തിലും പണം നിറയ്ക്കുന്നത് സ്വകാര്യ ഏജൻസികളാണ്.

കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശമനുസരിച്ച് ഏജൻസികൾക്ക് ഒരു വാനിൽ പരമാവധി അഞ്ചു കോടി രൂപ വരെ കൊണ്ടുപോകാമെന്നാണ്. എന്നാൽ ചില ഏജൻസികൾ അനുവദനീയമായതിലും അധികം പണമാണ് കൊണ്ടുപോകുന്നത്. ഓരേ റൂട്ടിൽ കൂടുതൽ എ.ടി.എം കൗണ്ടറുകളിൽ പണം നിക്ഷേപിക്കാനുണ്ടെങ്കിൽ പരമാവധി തുകയിലും കൂടുതൽ വാഹനത്തിൽ കൊണ്ടുപോവുക പതിവാണ്. വാഹനത്തിന്റെ പിൻഭാഗത്ത് ലോക്കർ സംവിധാനത്തോടെയുള്ള അറയിലാണ് പണം സൂക്ഷിക്കേണ്ടത്.

 എന്നാൽ അടുത്തടുത്തായി എ.ടി.എം കൗണ്ടറുകളുണ്ടെങ്കിൽ പലരും ലോക്കറിൽ പണം സൂക്ഷിക്കാതെ ബാഗിലാക്കി സീറ്റിൽ വയ്ക്കുകയാണ് ചെയ്യുന്നത്. വാഹനങ്ങളുടെ ഗ്ലാസുള്ള ഭാഗങ്ങളിൽ ഇരുമ്പുകൊണ്ടുള്ള ഗ്രിൽ വേണം. ചില വാഹനങ്ങളിൽ ഗ്രിൽ പേരിന് മാത്രമാണുള്ളത്. ഉറപ്പില്ലാത്തതിനാൽ സുരക്ഷിത കവചമായി ഇതിനെ കാണാൻ സാധിക്കാത്ത സ്ഥിതിയാണ്. 
  സുരക്ഷാമുൻകരുതലുകൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന പരിശോധന നടക്കാത്തതിനാലാണ് ഇത്തരം വീഴ്ചകളെന്ന് പൊലിസ് പറയുന്നു.  

പണവുമായി പോകുന്ന വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച് സാധാരണ പൊലിസും പരിശോധന നടത്താറില്ല. വാഹനത്തിലുള്ള പണത്തിന്റെ രേഖകൾ മാത്രമാണ് പരിശോധിക്കാറുള്ളത്. ഇക്കാരണത്താലാണ് പണം കൊണ്ടുപോകുന്നതിൽ ജാഗ്രതക്കുറവ് തുടരുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം പണവുമായി പോകുന്ന വാഹനങ്ങൾ ആക്രമിക്കുന്ന സംഭവങ്ങൾ അനുദിനം വർധിക്കുന്നത് ഇൗ മേഖലയിലുള്ള ജീവനക്കാരെയും ഭീതിയിലാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  9 days ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  9 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  9 days ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  9 days ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  9 days ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  9 days ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  9 days ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  9 days ago
No Image

റോഡ് അറ്റകുറ്റപ്പണി; ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് ജൂലൈ 17 മുതൽ മൂന്ന് ദിവസത്തെ അവധി; സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

uae
  •  9 days ago
No Image

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  9 days ago