HOME
DETAILS

യു.എ.ഇയില്‍നിന്ന് ഉംറ പോകുകയാണോ? E & Du ന്റെ അടിപൊളി കോള്‍, ഡാറ്റ, റോമിങ് സേവനങ്ങള്‍ അറിഞ്ഞിരിക്കാം

  
Web Desk
February 11 2025 | 03:02 AM

 e and du offer special roaming packages for Umrah from uae

ദുബൈ: യു.എ.ഇയില്‍നിന്ന് ഉംറയ്ക്കായി സഊദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ക്കായി E & Du (Etisalat, Emirates Integrated Telecommunications Company P.J.S.C- du) എ്‌നനിവ അവതരിപ്പിക്കുന്ന അടിപൊളി കോള്‍, ഡാറ്റ, റോമിങ് സേവനങ്ങള്‍ അറിഞ്ഞിരിക്കാം. യു.എ.ഇയില്‍നിന്ന് സഊദിയിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്നവരെ ഉദ്ദേശിച്ച് ഹജ്ജ്, ഉംറ റോമിംഗ് പാക്കേജുകള്‍ ആണ് രണ്ട് കമ്പനികളും വാഗ്ദാനംചെയ്യുന്നത്. സിം കാര്‍ഡുകള്‍ മാറ്റുകയോ പുതിയ നമ്പറുകള്‍ എടുക്കുകയോ ചെയ്യാതെ തന്നെ ഈ പാക്കേജുകള്‍ തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നു.

മക്കയിലും മദീനയിലും ശക്തമായ നെറ്റ്‌വര്‍ക്ക് കവറേജ് ഉറപ്പാക്കി സഊദി ടെലികോം ദാതാക്കളായ എസ്.ടി.സി, മൊബിലി, സൈന്‍ എന്നിവയുമായി ഇത്തിസലാത്തും ഡുവും പങ്കാളിത്തത്തിലാണ്. ലഭ്യമായ റോമിംഗ് പ്ലാനുകളുടെയും സബ്‌സ്‌ക്രൈബ് ചെയ്യേണ്ട രീതിയുടെയും നടപടികള്‍ താഴെ നല്‍കുന്നു.

പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക്

  • ഡാറ്റ: 15 GB
  • വോയ്‌സ് മിനിറ്റ്: യു.എ.ഇയിലേക്കും സഊദി അറേബ്യയിലേക്കും കോളുകള്‍ സ്വീകരിക്കുന്നതിനും കോളുകള്‍ ചെയ്യുന്നതിനും 650 മിനിറ്റ് ഫ്രീ. കൂടാതെ തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്കുള്ള ഔട്ട്‌ഗോയിംഗ് കോളുകള്‍ക്ക് 50 മിനിറ്റും ഫ്രീ.
  • കാലാവധി: ഏഴ് ദിവസം
  • വില: ദിര്‍ഹം 150
  • പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക്
  • ഡാറ്റ: 7 GB
  • വോയ്‌സ് മിനിറ്റ്: ആകെ 700 മിനിറ്റ് (യുഎഇയിലേക്കും സൗദി അറേബ്യയിലേക്കുമുള്ള ഇന്‍കമിംഗ്, ഔട്ട്‌ഗോയിംഗ് കോളുകള്‍ക്ക് 650 മിനിറ്റ്. തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്കുള്ള ഔട്ട്‌ഗോയിംഗ് കോളുകള്‍ക്ക് 50 മിനിറ്റും ഫ്രീ).
  • കാലാവധി: 7 ദിവസം
  • വില: ദിര്‍ഹം100

 

എങ്ങനെ സബ്‌സ്‌ക്രൈബ് ചെയ്യാം (How to subscribe)

  • മൈ ഇത്തിസലാത്ത് യു.എ.ഇ ആപ്പ് വഴി
  • *177# ഡയല്‍ ചെയ്യുക (യു.എ.ഇയിലും വിദേശത്തും സൗജന്യം)
  • 1010 ലേക്ക് 'ROP' എന്ന് ടെക്സ്റ്റ് ചെയ്യുക (സ്റ്റാന്‍ഡേര്‍ഡ് എസ്.എം.എസ് നിരക്കുകള്‍ ബാധകം)

 

ഉപയോഗം പരിശോധിക്കുക

  • മൈ ഇത്തിസലാത്ത് യുഎഇ ആപ്പ് വഴി
  • *177# ഡയല്‍ ചെയ്യുക (യുഎഇയിലും വിദേശത്തും സൗജന്യം)
  • 1010 ലേക്ക് 'roam' എന്ന് ടെക്സ്റ്റ് ചെയ്യുക (സ്റ്റാന്‍ഡേര്‍ഡ് എസ്.എം.എസ് നിരക്കുകള്‍ ബാധകം)

സേവന പരിധി 50 ശതമാനം, 80 ശതമാനം, 90 ശതമാനം എന്നിവയിലെത്തുമ്പോള്‍ അറിയിപ്പുകള്‍ വരും. 


ഡു ഹജ്ജ്, ഉംറ റോമിംഗ്  (du Hajj and Umrah Roaming)

സഊദി അറേബ്യയില്‍ യാത്ര ചെയ്യുമ്പോള്‍ തടസ്സമില്ലാത്ത കണക്റ്റിവിറ്റിക്കായി ഡാറ്റ അലവന്‍സുകളും കോള്‍ മിനിറ്റുകളും നല്‍കുന്ന ഹജ്ജ്, ഉംറ റോമിംഗ് ബണ്ടിലുകളും ഡു വാഗ്ദാനം ചെയ്യുന്നു.

ഏഴ് ദിവസത്തെ പാക്കേജ്

  • ഡാറ്റ: 10 GB
  • കോളുകള്‍: 1,000 മിനിറ്റ് (ഇന്‍കമിംഗ്, ഔട്ട്‌ഗോയിംഗ്)
  • കാലാവധി: 7 ദിവസം (വാങ്ങിയ ഉടന്‍ ആക്ടീവ് ആകും) 
  • നെറ്റ്‌വര്‍ക്കുകള്‍: മൊബിലി, എസ്.ടി.സി, സെയ്ന്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു
  • വില: 350 ദിര്‍ഹം 

15 ദിവസത്തെ പാക്കേജ്

  • ഡാറ്റ: 30 GB
  • കോളുകള്‍: യു.എ.ഇയിലേക്കും സൗദിക്കുള്ളിലും തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്കും പരിധിയില്ലാത്ത ഔട്ട്‌ഗോയിംഗ് കോളുകള്‍ ഫ്രീ.
  • ഇന്‍കമിംഗ് കോളുകള്‍: 500 മിനിറ്റ്
  • കാലാവധി: 15 ദിവസം
  • നെറ്റ്‌വര്‍ക്കുകള്‍: മൊബിലി, എസ്.ടി.സി, സെയ്ന്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു
  • വില: 350 ദിര്‍ഹം 

ആക്ടിവേഷന്‍ പ്രക്രിയ: പാക്കേജ് സജീവമാക്കാന്‍ 'KSA' എന്ന വാചകം 5102 ലേക്ക് അയയ്ക്കുക അല്ലെങ്കില്‍ ഡു ആപ്പ് ഉപയോഗിക്കുക.

UAE’s e& and du offer special roaming packagse for Umrah

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മാരകമായ പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു; പിന്തുണയുമായി ട്രംപ് മുതൽ ഒബാമ വരെ  

International
  •  2 days ago
No Image

ആ ഒറ്റ കാരണം കൊണ്ടാണ് രാജസ്ഥാൻ പഞ്ചാബിനെതിരെ തോറ്റത്: ദ്രാവിഡ്

Cricket
  •  2 days ago
No Image

M150: റാസ് ബു ഫോണ്ടാസ് മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍ തുമാമയിലേക്ക് പുതിയ മെട്രോലിങ്ക് ബസ് സര്‍വിസ് ആരംഭിച്ച് ദോഹ മെട്രോ

qatar
  •  2 days ago
No Image

ഡൽഹി, കൊൽക്കത്ത, പഞ്ചാബ്; അയ്യരിന്റെ മൂന്നാം വരവിൽ പിറന്നത് പുതിയ ചരിത്രം

Cricket
  •  2 days ago
No Image

ഇ-വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള നിരക്ക് കുത്തനെ കൂട്ടി കെ.എസ്.ഇ.ബി

Kerala
  •  2 days ago
No Image

കേണല്‍ സോഫിയക്കെതിരായ ബിജെപി മന്ത്രിയുടെ വിദ്വേഷപ്രസംഗം: ഹരജി ഇന്ന് സുപ്രിംകോടതിയില്‍; കടുത്ത നടപടിയുണ്ടായാല്‍ രാജിവയ്‌ക്കേണ്ടി വരും

National
  •  2 days ago
No Image

സ്ഥിരമായി ഗെയിം കളിക്കുന്നവരാണോ? ദുബൈ നിങ്ങള്‍ക്ക് ഗെയിമിങ്ങ് വിസ തരും; ചെയ്യേണ്ടത് ഇത്ര മാത്രം

uae
  •  2 days ago
No Image

14ാം വയസിൽ പോർച്ചുഗലിനൊപ്പം കിരീടം; റൊണാൾഡോയുടെ പിന്മുറക്കാരൻ അണിയറയിൽ ഒരുങ്ങുന്നു

Football
  •  2 days ago
No Image

ഗസ്സയിലേക്ക് സഹായ വസ്തുക്കള്‍ കടത്തിവിടാന്‍ അനുമതി; 'പരിമിതമായ അളവില്‍' നല്‍കാനുള്ള നെതന്യാഹുവിന്റെ തീരുമാനം രണ്ടരമാസത്തെ കടുത്ത ഉപരോധത്തിനൊടുവില്‍

International
  •  2 days ago
No Image

വേനല്‍ച്ചൂട്: തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം നിര്‍ബന്ധമാക്കി ഒമാന്‍; ഉച്ചയ്ക്ക് 12:30 മുതല്‍ 3:30 വരെ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് നിരോധിച്ചു

oman
  •  2 days ago


No Image

താമരശ്ശേരിയില്‍ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് ലഹരിവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം; ഒമ്പതു പേര്‍ക്കു പരിക്കേറ്റു

Kerala
  •  2 days ago
No Image

'പണം എഴുതാത്ത ചെക്കില്‍ ഒപ്പിട്ടത് അവരെ വിശ്വസിച്ചത് കൊണ്ട്, കൂടെ നിന്ന് വിശ്വാസവഞ്ചന കാണിക്കുമെന്ന് കരുതിയില്ല'; കൊടുങ്ങല്ലൂരിലെ വഖ്ഫ് തട്ടിപ്പില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവങ്ങള്‍

Kerala
  •  2 days ago
No Image

ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടം; വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗങ്ങളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം; ഏഴ് സംഘങ്ങളിലായി 59 പ്രതിനിധികള്‍

latest
  •  2 days ago
No Image

തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് ആറ്റിങ്ങൽ മോഡൽ; ഇരട്ടവോട്ടുകൾ കണ്ടെത്തി നിയമപോരാട്ടത്തിന് യു.ഡി.എഫ്

Kerala
  •  2 days ago
No Image

ഗസ്സയില്‍ കരയാക്രമണം തുടങ്ങി ഇസ്‌റാഈല്‍, ആശുപത്രികള്‍ പ്രവര്‍ത്തനരഹിതം, മരണസംഖ്യ കുതിക്കുന്നു, വലിയൊരു ഖബര്‍സ്ഥാനായി ഗസ്സ | Gaza invasion Live Updates

latest
  •  2 days ago
No Image

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷവും ജ്യോതി മല്‍ഹോത്ര പാകിസ്ഥാനുമായി ബന്ധപ്പെട്ടു, ജ്യോതിക്ക് വരുമാനത്തിലും കവിഞ്ഞ ചെലവ്, ഒഡീഷയിലെ യൂടൂബറിലേക്കും അന്വേഷണം | Pak Spy Jyoti Malhotra 

Trending
  •  2 days ago
No Image

കോഴിക്കോട് നഗരത്തെ വിഴുങ്ങിയ തീ;  ഒടുവിൽ നിയന്ത്രണവിധേയം, അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം തുടരുന്നു  

Kerala
  •  2 days ago
No Image

ഹരിപ്പാട് 8 പെൺകുട്ടികളുടെ പരാതി; അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

Kerala
  •  2 days ago