HOME
DETAILS

ടിക്കറ്റ് നിരക്കിൽ 50% വരെ ഇളവ്; വാലന്റൈൻസ് ഡേ ഓഫറുമായി ഇൻഡി​ഗോ

  
February 12, 2025 | 12:02 PM

IndiGos Valentines Day offer is here

യാത്രക്കാർക്ക് വമ്പൻ ഡിസ്‌കൗണ്ടുമായി രാജ്യത്തെ ബജറ്റ് എയർലൈനായ ഇൻഡിഗോ. വാലൻ്റൈൻസ് ഡേ അനുബന്ധിച്ചാണ് ഇൻഡി​ഗോയുടെ ഓഫർ. പ്രണയിതാക്കൾക്ക്, അല്ലെങ്കിൽ കപ്പിൾസിനാണ് ഓഫർ ലഭിക്കുക. അതായത് രണ്ട് ടിക്കറ്റുകൾ  ഒരുമിച്ച് ബുക്ക് ചെയ്താൽ ഈ ഓഫർ ലഭിക്കും. അടിസ്ഥാന നിരക്കിൽ 50% വരെ ഇളവാണ്‌ എയർലൈൻ വാഗ്ദാനം ചെയ്യുന്നത്. ഫെബ്രുവരി 12 മുതൽ 16 വരെ മാത്രമായിരിക്കും ഈ ഓഫർ ലഭിക്കുക. 

വാലൻ്റൈൻസ് ഡേ വില്പനഅനുസരിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രാ തീയതികൾ ബുക്കിംഗ് തീയതി കഴിഞ്ഞ് കുറഞ്ഞത് 15 ദിവസമെങ്കിലും കഴിഞ്ഞായിരിക്കണം. തിരഞ്ഞെടുത്ത ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ മാത്രമായിരിക്കും ഓഫർ ലഭിക്കുക. ഇൻഡിഗോയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.  

മാത്രമല്ല ഫെബ്രുവരി 14-ന് ഇൻഡിഗോ മറ്റൊരു ഫ്ലാഷ് സെയിൽ സംഘടിപ്പിക്കുന്നുണ്ട്. ഇതനുസരിച്ച്, ഇൻഡിഗോയുടെ വെബ്‌സൈറ്റിലൂടെയോ, മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആദ്യത്തെ 500 പേർക്കാണ് 10% അധിക കിഴിവ് ലഭിക്കുക.

അതേസമയം, ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്താൽ 10% കിഴിവും എയർലൈൻ വാഗ്ദാനം ചെയ്യുന്നു, കൂടാതെ,  നിർദ്ദിഷ്ട റൂട്ടുകളിലെ ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകൾക്ക് പ്രീ-പെയ്ഡ് ബാഗേജുകൾക്ക് 15% വരെ കിഴിവ് ലഭിക്കുകയും, കൂടാതെ ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കുന്ന യാത്രക്കാർക്ക് അതിനു നൽകുന്ന ഫീസിൽ നിന്ന് 15% കിഴിവും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഇൻഡിഗോ എയർലൈൻസിൻറെ വെബ്സൈറ്റ് സന്ദർശിക്കുക. 

IndiGo's Valentine's Day offer is here

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഘോഷത്തിനിടെ ദുരന്തം; മെക്സിക്കോയിൽ സൂപ്പർമാർക്കറ്റിലെ തീപ്പിടിത്തത്തിൽ 23 പേർ മരിച്ചു, 12 പേർക്ക് പരുക്ക്

International
  •  2 days ago
No Image

പരിശോധനകൾ കടുപ്പിച്ച് സഊദി; ഒരാഴ്ചക്കിടെ പിടിയിലായത് താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21,651 പേർ

Saudi-arabia
  •  3 days ago
No Image

യുഎഇ പതാകാ ദിനം ; പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിച്ച് ഗ്ലോബൽ വില്ലേജ്

uae
  •  3 days ago
No Image

കണ്ണൂര്‍ പയ്യാമ്പലം കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

ദുബൈ: ഇൻ്റർനാഷണൽ അക്കാദമിക് സിറ്റിയിൽ പെയ്ഡ് പാർക്കിം​ഗ് അവതരിപ്പിച്ച് പാർക്കിൻ

uae
  •  3 days ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ചത് ലക്ഷദ്വീപ് സ്വദേശിക്ക്

Kerala
  •  3 days ago
No Image

ഫിഫ അറബ് കപ്പ് ഖത്തർ 2025: ആവേശത്തിൽ ഖത്തർ; പന്തുരുളാൻ ഇനി ഒരു മാസം

qatar
  •  3 days ago
No Image

കോഹ്‌ലിയുടെ ലോക റെക്കോർഡ് തകർന്നുവീണു; ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം

Cricket
  •  3 days ago
No Image

യുഎഇ: ഗോൾഡൻ വിസ ഉടമകൾക്ക് വിദേശത്ത് പ്രത്യേക പരിരക്ഷ; നാല് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  3 days ago
No Image

ഇന്ത്യയുടെ 'ത്രിശൂലിന്' പിന്നാലെ  അറബിക്കടലില്‍ തന്നെ നാവികാഭ്യാസങ്ങള്‍ പ്രഖ്യാപിച്ച് പാകിസ്താന്‍ 

International
  •  3 days ago