HOME
DETAILS

ഒമാനിൽ പോസ്റ്റ്‌പെയ്ഡ് സബ്‌സ്‌ക്രിപ്‌ഷനുകളിൽ വൻ വർദ്ധനവ്, പ്രീപെയ്ഡ് ഉപയോക്താക്കളിൽ കുറവും; ഡാറ്റ തിരിച്ചുള്ള കണക്ക്

  
February 13, 2025 | 2:04 AM

Postpaid mobile users in Oman surge 339 to 239mln

 

മസ്‌കത്ത് സിറ്റി: ഒമാൻ്റെ ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ പാറ്റേണുകളിൽ ശ്രദ്ധേയമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച വര്ഷം ആണ് 2024. പോസ്റ്റ്‌പെയ്ഡ് സബ്‌സ്‌ക്രിപ്‌ഷനുകളിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയപ്പോൾ പ്രീപെയ്ഡ് ഉപയോക്താക്കളിൽ നേരിയ കുറവും ഉണ്ടായി. നാഷണൽ സെൻ്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSA) യുടെ കണക്ക് അനുസരിച്ച് പോസ്റ്റ്പെയ്ഡ് മൊബൈൽ സബ്സ്ക്രിപ്ഷനുകളിൽ 33.9% വർദ്ധനവ് ഉണ്ടായി. 2024 ഡിസംബറിലെ കണക്ക് പ്രകാരം രാജ്യത്ത് ആകെ 2,391,951 പോസ്റ്റ് പെയ്ഡ് കണക്ഷൻ ആണ് ഉളളത്. പ്രീപെയ്ഡ് സബ്‌സ്‌ക്രിപ്‌ഷനുകൾ 1.6% ഇടിഞ്ഞ് 5,114,919 ആയി.

ഫസ്റ്റ് ക്ലാസ് ലൈസൻസുള്ള ഓപ്പറേറ്റർമാരിൽ നിന്ന് 3,889,244 പേരും റീസെല്ലർമാരിൽ നിന്ന് 1,225,675 പേരും കണക്ഷൻ എടുത്തു. പ്രീപെയ്ഡ് ഉപയോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും, മൊത്തം മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനുകളുടെ എണ്ണം വർഷം തോറും 7.5% വർദ്ധിച്ച് 7,506,870 ൽ എത്തി. ഒമാനിലെ ഉപഭോക്താക്കൾക്കിടയിൽ പോസ്റ്റ്‌പെയ്ഡ് സേവനങ്ങളോടുള്ള വർദ്ധിച്ചുവരുന്ന താൽപര്യം ആണ് ഈ കണക്ക് വ്യക്തമാക്കുന്നത്. രാജ്യത്താകെ സജീവമായ മൊബൈൽ ബ്രോഡ്‌ബാൻഡ് സബ്‌സ്‌ക്രിപ്‌ഷനുകൾ 6,455,261 ആയി ഉയർന്നു.

 അതേസമയം സ്ഥിര ഇൻ്റർനെറ്റ് സബ്‌സ്‌ക്രിപ്‌ഷനുകൾ 2% വർദ്ധിച്ച് 574,730 ആയി. സ്ഥിരമായ ബ്രോഡ്‌ബാൻഡ് കണക്ഷനുകൾ (256 കെബിപിഎസ് മുകളിൽ) 573,028 ആയി ഉയർന്നപ്പോൾ ടെലിഫോൺ അധിഷ്‌ഠിതവും വാടകയ്‌ക്കെടുത്ത ലൈനുകളും ഉൾപ്പെടെ കുറഞ്ഞ വേഗതയുള്ള ഇൻ്റർനെറ്റ് സബ്‌സ്‌ക്രിപ്‌ഷനുകൾ 1,702 ആയി.

  സബ്‌സ്‌ക്രിപ്‌ഷനുകൾ 24.8% ഇടിഞ്ഞ് 435,596 ആയി കുറഞ്ഞതോടെ ഫിക്‌സഡ്-ലൈൻ മേഖലയിൽ കുത്തനെ ഇടിവ് നേരിട്ടു. 

 

മറ്റ് പ്രധാന വിവരങ്ങൾ:

* പരമ്പരാഗത അനലോഗ് ഫിക്‌സഡ്-ലൈൻ സബ്‌സ്‌ക്രിപ്‌ഷനുകൾ - പ്രീപെയ്‌ഡും പോസ്റ്റ്‌പെയ്‌ഡും- 20.9% ഇടിഞ്ഞ് 66,834 ആയി. 

 ഇൻ്റർനെറ്റ് പ്രോട്ടോക്കോൾ (IP) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഫിക്സഡ്-ലൈൻ സബ്സ്ക്രിപ്ഷനുകൾ 7.4% വർദ്ധിച്ച് 318,478 ആയി.

 സംയോജിത സേവനങ്ങൾക്കായുള്ള ഡിജിറ്റൽ നെറ്റ്‌വർക്ക് ചാനലുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ 0.2% കുറഞ്ഞ് 49,634 ആയി. 

പബ്ലിക് ടെലിഫോൺ സബ്‌സ്‌ക്രിപ്‌ഷനുകൾ 98.1% ഗണ്യമായി കുറഞ്ഞു. വെറും 127 ഉപയോക്താക്കൾ മാത്രം ആണുള്ളത്.

 സ്ഥിര വയർലെസ് സബ്‌സ്‌ക്രിപ്‌ഷനുകൾ 25.6% കുറഞ്ഞ് 523 ൽ ഒതുങ്ങി. 

ഫിക്സഡ് അനലോഗ് ടെലിഫോൺ ലൈനുകളുടെ എണ്ണത്തിൽ മസ്‌കറ്റ് ഗവർണറേറ്റ് മുന്നിലെത്തി- 49.63%.

Postpaid mobile users in Oman surge 33.9% to 2.39mln



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടറുടെ അനുമതി

Kerala
  •  21 days ago
No Image

ജീവന് ഭീഷണി; കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കാന്‍ പൊലിസിന് ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  21 days ago
No Image

കൊവിഡ് ഉത്ഭവം: വുഹാന്‍ ലാബിന് ആന്റണി ഫൗചി വൻതുക നൽകിയെന്ന് തുളസി ഗബ്ബാര്‍ഡ്

International
  •  21 days ago
No Image

നിക്ഷേപകരെ ഇതിലേ ഇതിലേ; നിക്ഷേപക സൗഹൃദമാകാൻ കേരളം

Kerala
  •  21 days ago
No Image

ഹൈഡ്രോഫോയിൽ ജലഗതാഗതം: വിജയമാതൃക കേരളത്തിലേക്ക്

Kerala
  •  21 days ago
No Image

'ഓപ്പറേഷൻ തൂഫാൻ': വെള്ളിയാഴ്ച പള്ളികളിൽ ബോധവൽക്കരണം നടത്താൻ ഖത്തീബുമാർക്ക് ജിഫ്‌രി തങ്ങളുടെ ആഹ്വാനം

Kerala
  •  21 days ago
No Image

സഊദി തീരങ്ങളിൽ ആയിരത്തിലധികം പുരാവസ്തുക്കൾ; 1,293 സമുദ്ര പൈതൃക കേന്ദ്രങ്ങൾ കണ്ടെത്തി

Saudi-arabia
  •  21 days ago
No Image

എബോള ഭീതി ഒഴിയുന്നു; സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ് 

Kerala
  •  21 days ago
No Image

ലഹരിക്കെതിരെ കൈകോർത്ത് ആഭ്യന്തര വകുപ്പും സമസ്തയും; ജിഫ്‌രി തങ്ങൾക്ക് 'തൂഫാൻ വാരിയർ' ബാഡ്ജ് നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala
  •  21 days ago
No Image

കിഫ്ബി പൂട്ടിക്കെട്ടാൻ സർക്കാർ? അനുമതി നൽകിയ പദ്ധതികൾക്കും പണം നൽകില്ല; നിർണായക നീക്കം

Kerala
  •  21 days ago