HOME
DETAILS

പശുക്കുട്ടിയെ പെരുമ്പാമ്പ് ആദ്യം വിഴുങ്ങി, പിന്നെ ഛര്‍ദ്ദിച്ചു; മരിച്ച കുഞ്ഞിന്റെ അടുത്തുനിന്നു കണ്ണീരോടെ മാറാതെ തള്ളപ്പശു 

  
Web Desk
February 22 2025 | 05:02 AM

The cobra first swallowed the calf and then vomited it

പാമ്പുകളെ എല്ലാവര്‍ക്കും ഭയമാണ്. എന്നാല്‍ വലിയ പെരുമ്പാമ്പ് ആണെങ്കിലോ? കണ്ടാല്‍ തന്നെ ഭയക്കും. എത്ര വലിയ ഇരകളെയും പെട്ടെന്നു തന്നെ കീഴ്‌പെടുത്തി വിഴുങ്ങുന്ന ഭീകരന്‍മാരാണ് പെരുമ്പാമ്പുകള്‍. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നിന്ന് റിപോര്‍ട്ട് ചെയ്ത ഒരു സംഭവമാണിത്. ഒരു പശുക്കുട്ടിയെ പെരുമ്പാമ്പ് മുഴുവനായും വിഴുങ്ങുകയാണ്. കുറച്ച് കഴിഞ്ഞ് പാമ്പ് അതിനെ പുറത്തേക്ക് ഛര്‍ദ്ദിക്കുകയും ചെയ്യുന്നു.

പക്ഷേ, പശുക്കിടാവിന്റെ ജീവന്‍ അപ്പോഴേക്കും നഷ്ടമായിരുന്നു. മരിച്ചുകിടക്കുന്ന പശുക്കുട്ടിയുടെ അടുത്ത് നിന്ന് കണ്ണീരോടെ മാറാതെ നില്‍ക്കുകയാണ് തള്ളപ്പശു. എന്തായിരിക്കും പശുക്കുട്ടിയുടെ അടുത്ത് തള്ളപ്പശു ഇങ്ങനെ നില്‍ക്കുന്നത് എന്ന് വീട്ടുടമസ്ഥര്‍ ചെന്നു നോക്കിയപ്പോഴാണ് പശുക്കുട്ടിയെ പെരുമ്പാമ്പ് പിടിച്ചതാണെന്ന് മനസിലായത്. 

രാജസ്ഥാനിലെ രാജ്‌സമന്ദ് മേവാര്‍ ജില്ലയിലെ അമേത് പട്ടണത്തിലാണ് സംഭവം നടന്നത്. ഇവിടുത്തെ ഗ്രാമീണര്‍ ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്. കാരണം കുറച്ചു ദിവസമായി ഗ്രാമങ്ങളില്‍ കണ്ടെത്തിയത് അഞ്ചിലധികം പെരുമ്പാമ്പുകളെയാണ്. നിരവധി കന്നുകാലികളെ പാമ്പുകള്‍ തിന്നിരുന്നു.

 

kid2.png

ഇതുവരെ മനുഷ്യരെയൊന്നും ആക്രമിച്ചിട്ടില്ലെങ്കിലും പാമ്പിനെ പിടികൂടാന്‍ വരാത്ത വനംവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരേ വലിയ പ്രതിഷേധമാണ് ഇവിടെ. കുറച്ചു ദിവസം മുമ്പ് രാത്രി പെരുമ്പാമ്പ് കൂട്ടില്‍ കെട്ടിയിട്ടിരുന്ന പശുക്കുട്ടിയെ മുഴുവനായും വിഴുങ്ങുകയായിരുന്നു. 

പക്ഷേ പശുക്കുട്ടിയുടെ വലുപ്പം കാരണം ദഹിക്കാതെ വന്നതോടെ പാമ്പ് അതിനെ ഛര്‍ദ്ദിച്ചു പുറന്തള്ളുകയും ചെയ്തു. തന്റെ കുഞ്ഞിന്റെ അടുത്തുനിന്നു മാറാതെ നില്‍ക്കുന്ന തള്ളപ്പശുവിന്റെ കണ്ണീരോടെയുള്ള നില്‍പ്പ് സങ്കടത്തോടെയാണ് പ്രദേശവാസികള്‍ കണ്ടത്. പാമ്പിനെ കണ്ടയിടങ്ങളില്‍ കെണികള്‍ വച്ച് പിടികൂടണമെന്നാണ് നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുന്നു പെരുമഴക്കാലം: രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തും

Kerala
  •  19 hours ago
No Image

രാഹുല്‍ ഗാന്ധി പൂഞ്ചിലേക്ക്; പാക് ഷെല്ലാക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ കാണും    

National
  •  20 hours ago
No Image

സംസ്ഥാനത്ത് മഴ കനക്കും; രണ്ട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്, ആറിടത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  20 hours ago
No Image

കോഴിക്കോട് തിരുവങ്ങൂരിലും ദേശീയ പാതയില്‍ വിള്ളല്‍; വിണ്ടുകീറി, ടാര്‍ ഒഴിച്ച് അടച്ചു

Kerala
  •  21 hours ago
No Image

'കപടദേശവാദി...വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി' വേടന്‍ പാട്ടിലൂടെ പ്രധാനമന്ത്രിയെ അപമാനിച്ചെന്ന്; എന്‍.ഐ.എക്ക് പരാതി നല്‍കി ബി.ജെപി

Kerala
  •  21 hours ago
No Image

ഗസ്സക്കായി ഒരിക്കല്‍ കൂടി മൈക്രോസോഫ്റ്റിനെതിരെ പ്രതിഷേധത്തീക്കാറ്റായി ഇന്ത്യന്‍ എഞ്ചിനീയര്‍ വാനിയ അഗര്‍വാള്‍

International
  •  a day ago
No Image

നീതിന്യായ വ്യവസ്ഥ പ്രവർത്തിക്കുന്നത് ശരിയായല്ല എന്ന് പ്രതി; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ മാരകമായ മരുന്ന് കുത്തിവെച്ച് ശിക്ഷ നടപ്പാക്കി

International
  •  a day ago
No Image

ലഹരിക്കടത്ത്; രണ്ട് പൊലിസ് ഉദ്യോഗസ്ഥർക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  a day ago
No Image

ഭാഷാ തർക്കം രൂക്ഷം; ബെംഗളൂരുവിലെ ഓഫീസ് അടച്ചുപൂട്ടി പൂനെയിലേക്ക് മാറ്റാൻ തീരുമാനിച്ച് ടെക് സ്ഥാപകൻ  

National
  •  a day ago
No Image

മുന്നിലെത്തിയ 'ആരെന്നറിയാത്ത' മൃതദേഹം പൊന്നുമോന്റേത്; ബോധമറ്റ് വീണ് അത്യാഹിത വിഭാഗത്തില്‍ നഴ്‌സായ ഉമ്മ

Kerala
  •  a day ago

No Image

മകൾ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞില്ല , ഭർതൃവീട്ടിൽ തന്നെ എല്ലാവരും ഒറ്റപ്പെടുത്തി, മക്കളും ഒഴിവാക്കാൻ ശ്രമിച്ചു; കൊലപാതകം ഇതിനുള്ള പ്രതികാരമെന്നും കൊല്ലപ്പെട്ട മൂന്നരവയസ്സുകാരിയുടെ അമ്മയുടെ മൊഴി 

Kerala
  •  a day ago
No Image

ഒമാന്റെ മധ്യസ്ഥതയില്‍ അമേരിക്ക- ഇറാന്‍ നിര്‍ണായക ആണവ ചര്‍ച്ച ഇന്ന് റോമില്‍ | US-Iran Nuclear Talks

latest
  •  a day ago
No Image

ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി ട്രംപ് ; ട്രംപിന്റെ നടപടി ബാധിക്കുക ഇന്ത്യൻ വിദ്യാർഥികളുൾപ്പെടെ നിരവധി പേരെ; നടപടി നിയമ വിരുദ്ധമെന്ന് സർവകലാശാല

International
  •  a day ago
No Image

നിയമം റദ്ദാക്കിയില്ലെങ്കില്‍ നവംബറോടെ എല്ലാ വഖ്ഫ് സ്വത്തുക്കളും നഷ്ടപ്പെടുമെന്ന് സിങ്‌വി; വഖ്ഫ് ഇസ്ലാമിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗം തന്നെയെന്ന് സിബലും | Waqf Case in Supreme Court

latest
  •  a day ago