HOME
DETAILS

4,27,021 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും, ഏറ്റവും കൂടുതല്‍ പേര്‍ മലപ്പുറത്ത്‌; എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് നാളെ തുടക്കം

  
March 02, 2025 | 11:25 AM


തിരുവനന്തപുരം:എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും. ഈ മാസം 26 വരെയാണ് പരീക്ഷ. 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളും ഉള്‍പ്പടെ 4,27,021 വിദ്യാര്‍ത്ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളും ലക്ഷദ്വീപില്‍ ഒമ്പതും ഗള്‍ഫ്മേഖലയില്‍ ഏഴും കേന്ദ്രങ്ങളാണ് പരീക്ഷയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്. 

സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും 1,42,298 കുട്ടികളും എയിഡഡ് സ്‌കൂളുകളുകളില്‍ നിന്ന് 2,55,092 കുട്ടികളും അണ്‍ എയിഡഡ് സ്‌കൂളുകളുകളില്‍ നിന്ന് 29,631 കുട്ടികളുമാണ് പരീക്ഷ എഴുതുക. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ (പി.സി.ഒ) എട്ട് കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്. 28,358പേര്‍. ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യൂജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്.1,893 കുട്ടികള്‍. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്. കുട്ടികളുടെ എണ്ണം 2,017. ഏറ്റവും കുറച്ച് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് തിരുവനന്തപുരം ഫോര്‍ട്ട് ഗവ. സംസ്‌കൃതം എച്ച്.എസിലാണ്. ഒരു കുട്ടി മാത്രമാണ് ഇവിടെ പരീക്ഷ എഴുതുന്നത്. 

ടി.എച്ച്.എസ്.എല്‍.സി. വിഭാഗത്തില്‍ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. എ.എച്ച്.എസ്.എല്‍.സി.വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രമാണ് ഉള്ളത്. ചെറുതുരുത്തി കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. 65 കുട്ടികളാണ് ഇവിടെ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 കുട്ടികളും ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപയേര്‍ഡ്) വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രത്തില്‍ 12 കുട്ടികളും പരീക്ഷ എഴുതും. 

മൂല്യനിര്‍ണയം രണ്ട് ഘട്ടങ്ങളില്‍; ഏപ്രില്‍ മൂന്നിന് ആരംഭിക്കും തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായി എസ്.എസ്.എല്‍.സി. ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നുമുതല്‍ 26 വരെ രണ്ട് ഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടം ഏപ്രില്‍ മൂന്നിന് ആരംഭിച്ച് ഏപ്രില്‍ 11ന് അവസാനിക്കും. രണ്ടാംഘട്ടം ഏപ്രില്‍ 21ന് ആരംഭിച്ച് 26ന് അവസാനിക്കും. മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലേക്കുള്ള അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരുടെയും, അസിസ്റ്റന്റ് എക്സാമിനര്‍മാരുടെയും നിയമന ഉത്തരവുകള്‍ ഈ മാസം 10 മുതല്‍ പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ ലഭ്യമാകും. കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് മുന്നോടിയായുളള സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ മാര്‍ച്ച് മൂന്നാംവാരത്തില്‍ ആരംഭിയ്ക്കും.

പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിജയാശംസകള്‍ നേര്‍ന്നു. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്തുകൊണ്ടാണ് ഇത്രയും കാലം അവനെ പുറത്തിരുത്തിയത്?'; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര

Cricket
  •  3 days ago
No Image

സോഹാറിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് ഏഷ്യൻ പൗരൻമാർ പിടിയിൽ

oman
  •  3 days ago
No Image

കോയമ്പത്തൂരിൽ 19-കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ആൺസുഹൃത്തിന് ക്രൂരമർദ്ദനം; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം

National
  •  3 days ago
No Image

ഗൃഹപ്രവേശന ചടങ്ങിനെത്തിയ 11-വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ഹെഡ് മാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  3 days ago
No Image

സ്വർണ്ണ കച്ചവടത്തിന് ഇനി ക്യാഷ് വേണ്ട; പണമിടപാട് പൂർണ്ണമായി നിരോധിച്ചു; പുതിയ നിയമം പാസാക്കി കുവൈത്ത്

Kuwait
  •  3 days ago
No Image

മൂന്നാറിൽ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ടാക്സി ഡ്രൈവർമാർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

അബൂദബി: വാഹന നമ്പർപ്ലേറ്റ് ലേലം; നമ്പർ ഒന്ന് വിറ്റുപോയത് റെക്കോർഡ് തുകക്ക്

uae
  •  3 days ago
No Image

'അതെങ്ങനെ പബ്ലിക്കിൽ പറയും?'; 'മണ്ഡലത്തിന്‍റെ ബ്ലൂ പ്രിന്‍റ്' ചോദ്യത്തിന് ബിജെപി സ്ഥാനർത്ഥിയുടെ മറുപടിയിൽ ഞെട്ടി നെറ്റിസൺസ്

National
  •  3 days ago
No Image

സംഗീത പരിപാടികള്‍ക്കായി വിദേശത്ത് പോകാം: വേടന് ജാമ്യവ്യവസ്ഥയില്‍ വീണ്ടും ഇളവ്

Kerala
  •  3 days ago
No Image

ട്രെയിനിൽ നിന്ന് 19 വയസുകാരിയെ തള്ളിയിട്ട സംഭവം; ശ്രീക്കുട്ടി അതീവ ഗുരുതരാവസ്ഥയിൽ; വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ ബോർഡ്

crime
  •  3 days ago