HOME
DETAILS

യുഎഇയില്‍ പൊടി നിറഞ്ഞ സാഹചര്യങ്ങളിലും മണല്‍ക്കാറ്റിലും വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട 5 നിയമങ്ങള്‍

  
March 06, 2025 | 5:18 AM

5 rules to follow when driving in dusty conditions and sandstorms in uae

ദുബൈ: ജോലിക്ക് പോകാനായി കാറില്‍ കയറുമ്പോള്‍ പൊടിക്കാറ്റ് വരാന്‍ സാധ്യതയുണ്ടെന്ന് തോന്നിയാല്‍, ഡ്രൈവിംഗ് സംബന്ധിച്ച് നിങ്ങള്‍ മനസ്സില്‍ സൂക്ഷിക്കേണ്ട ചില നുറുങ്ങു വിദ്യകളുണ്ട്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) പൊടിക്കാറ്റിനെക്കുറിച്ച് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയതിനാല്‍ ഇത്തരം നുറുങ്ങുവിദ്യകളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.

പൊടിക്കാറ്റിന്റെ സമയത്ത് വാഹനമോടിക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കും. ദൃശ്യപരത കുറയുന്നത് മാത്രമല്ല ഇതിനു കാരണം ടയറുകളില്‍ മണല്‍ ചിതറിക്കിടക്കുന്നതും നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാമെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പറയുന്നു. ഡ്രൈവിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഔദ്യോഗിക ലേണേഴ്‌സ് ഹാന്‍ഡ്ബുക്കില്‍, ആര്‍ടിഎ പറയുന്നതിങ്ങനെയാണ്: 'റോഡുകളിലെ മണല്‍ അപകടകരമാണ്, കാരണം ടയറുകളുടെ ഗ്രിപ്പ് കുറയുകയും റോഡിന്റെ വശങ്ങള്‍ എവിടെയാണെന്ന് കണ്ടെത്തുന്നത് ബുദ്ധിമുട്ടായിത്തീരുകയും ചെയ്യും.'

റോഡില്‍ സുരക്ഷിതരായിരിക്കാന്‍, നിങ്ങള്‍ പാലിക്കേണ്ട അഞ്ച് നിയമങ്ങള്‍ ഇതാ:

1. വാഹനമോടിക്കുന്നതിന് മുമ്പ്  കാറിന്റെ ഹെഡ്‌ലൈറ്റുകള്‍ പരിശോധിക്കുക.
പൊടിക്കാറ്റുകള്‍ ദൃശ്യപരത കുറയ്ക്കുമെന്നതിനാല്‍ നിങ്ങളുടെ കാറിന്റെ ഹെഡ്‌ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ആര്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.rta.aeയില്‍, 'പൊടി നിറഞ്ഞ കാലാവസ്ഥയില്‍ വാഹനമോടിക്കുന്നതിന് മുമ്പ് നിങ്ങളുടെ കാറുകളുടെ ഹെഡ്‌ലൈറ്റുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി ലെയ്‌നുകള്‍ മാറുമ്പോള്‍ വേഗത കുറയ്ക്കുക.'

2. വേഗത കുറയ്ക്കുക
ആര്‍ടിഎ പഠിതാക്കളുടെ കൈപ്പുസ്തകത്തില്‍ പറയുന്ന മറ്റൊരു കാര്യം ഇങ്ങനെയാണ്: 'നിങ്ങളുടെ നേരെ വരുന്ന വാഹനങ്ങളില്‍ നിന്നുള്ള പൊടി, മറ്റ് വാഹനങ്ങള്‍, ഒരു കുഴി അല്ലെങ്കില്‍ വളവ് പോലുള്ള അപ്രതീക്ഷിത അപകടങ്ങള്‍ മറച്ചേക്കാം. ജനാലകളില്‍ വന്നുപതിയുന്ന പൊടി നിങ്ങളുടെ കാഴ്ച തടസ്സപ്പെടുത്തിയേക്കാം. വേഗത കുറയ്ക്കുകയും മുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യുക. റോഡിന്റെ അവസ്ഥയ്ക്ക് സുരക്ഷിതമായ വേഗതയില്‍ വാഹനമോടിക്കുക. കാരണം വാഹനം നിര്‍ത്താന്‍ നിങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നേക്കാം.'

3. വാഹനമോടിക്കുമ്പോള്‍ ചിത്രങ്ങളോ വീഡിയോകളോ എടുക്കരുത്
കുറഞ്ഞ ദൃശ്യപരതയുള്ള സാഹചര്യങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ തിരിക്കാതിരിക്കേണ്ടത് വളരെ പ്രധാനമാണ്. മുന്‍കാലങ്ങളില്‍, വാഹനമോടിക്കുന്നവരോട് അബൂദബി പൊലിസ്  കുറഞ്ഞ ദൃശ്യപരതയുള്ള സാഹചര്യങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

4. നിങ്ങളുടെ ഹസാര്‍ഡ് ലൈറ്റുകള്‍ ഉപയോഗിക്കരുത്
പൊടി നിറഞ്ഞ സാഹചര്യങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ വാഹനമോടിക്കുന്നവര്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം മുമ്പ് അവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. വാഹനമോടിക്കുമ്പോള്‍ ഹസാര്‍ഡ് ലൈറ്റുകള്‍ ഉപയോഗിക്കരുതെന്നും നിങ്ങളുടെ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം വാഹനമോടിക്കുന്നവരോട് അഭ്യര്‍ത്ഥിച്ചു.

5. വിന്‍ഡോകള്‍ അടച്ചിടുക
പൊടി നിറഞ്ഞ സാഹചര്യങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്ക് ആര്‍ടിഎ അവരുടെ വെബ്‌സൈറ്റില്‍ നിര്‍ണായകമായ ഒരു ഉപദേശവും നല്‍കുന്നുണ്ട്, അതിതാണ്: 'വാഹനമോടിക്കുമ്പോള്‍ പൊടി നിറഞ്ഞ കാലാവസ്ഥയാണെങ്കില്‍ റോഡിലെ നിങ്ങളുടെ സുരക്ഷയ്ക്കായി നിങ്ങളുടെ വിന്‍ഡോകള്‍ അടച്ച് എസി ഓണാക്കുക.'

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തി: യുവാവ് അറസ്റ്റിൽ; പൊലിസ് സ്റ്റേഷനിലും ബഹളം

Kerala
  •  13 hours ago
No Image

വഴി ചോദിക്കാനെന്ന വ്യാജേന വൃദ്ധയുടെ മാല കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Kerala
  •  13 hours ago
No Image

ബിലാസ്പൂർ ട്രെയിൻ ദുരന്തം: മരണസംഖ്യ 8 ആയി ഉയർന്നു; സഹായധനം പ്രഖ്യാപിച്ചു

National
  •  13 hours ago
No Image

ദുബൈ ഫിറ്റ്‌നസ് ചലഞ്ച്; വിജയിക്കുന്ന ഇക്കൂട്ടർക്ക് സൗജന്യ വിമാനയാത്ര; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റസ്

uae
  •  14 hours ago
No Image

കുടുംബ തര്‍ക്കം; യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു

National
  •  14 hours ago
No Image

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: കേസിൽ നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ; ചവിട്ടിയിടുന്നത് വ്യക്തം

Kerala
  •  14 hours ago
No Image

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് തരൂർ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാൻഡ്

National
  •  14 hours ago
No Image

ചരിത്രമെഴുതാൻ റിയാദ്; ഈ വർഷത്തെ UNWTO ജനറൽ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കും

uae
  •  14 hours ago
No Image

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പ്; ഒരുപടി മുന്നില്‍ മംദാനി; ഹാലിളകി ട്രംപ്

International
  •  14 hours ago
No Image

അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ് കുടുംബം ആശുപത്രിയിൽ; മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് 'അമ്മ'യായി കോൺഗ്രസ് വനിതാ നേതാവ്

National
  •  15 hours ago