HOME
DETAILS

ഓസ്‌ട്രേലിയ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളിൽ നിന്നാരുമില്ല; സാന്‍റ്നര്‍ നയിക്കുന്ന ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫി ടീം; ആറ് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍

  
Web Desk
March 10, 2025 | 4:21 PM

ICC Champions Trophy Team Announced 6 Indians Make the Cut

ദുബൈ: ഇന്ത്യൻ താരങ്ങളുടെ അപ്രമാദിത്യവുമായി ഐസിസി പ്രഖ്യാപിച്ച ചാംപ്യൻസ് ട്രോഫി ടീം. വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, അക്സർ പട്ടേൽ തുടങ്ങി ആറ് താരങ്ങളാണ് ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഇടം നേടിയത്. അതേസമയം, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ടീമിൽ ഉൾപ്പെടുത്താത്തത് ശ്രദ്ധേയമായി. ന്യൂസിലാൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നർ നയിക്കുന്ന ടീമിൽ ആറ് ഇന്ത്യൻ താരങ്ങളെ കൂടാതെ നാല് കിവീസ് താരങ്ങളും, രണ്ട് അഫ്​ഗാനിസ്ഥാൻ താരങ്ങളുമാണുള്ളത്. ഓസ്‌ട്രേലിയ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങിയ പ്രമുഖ ടീമുകളിൽ നിന്നുള്ള ഒരു താരത്തിനും ഇത്തവണ ഐസിസി സ്ക്വാഡിൽ ഇടം ലഭിച്ചില്ല.

വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി എന്നിവർ പ്ലേയിംഗ് ഇലവനിലെത്തിയപ്പോൾ അക്‌സര്‍ പട്ടേൽ 12ാമനായി ടീമില്‍ ഇടംപിടിച്ചു. രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്‌സ്, സാന്റ്‌നര്‍, മാറ്റ് ഹെന്റി എന്നിവരാണ് ഐസിസി ടീമിലെ ന്യൂസിലാൻഡ് താരങ്ങൾ. അഫ്ഗാനിസ്ഥാൻ താരങ്ങളായ ഇബ്രാഹിം സദ്രാന്‍, അസ്മത്തുള്ള ഒമര്‍സായ് എന്നിവരാണ് ടീമിലിടം നേടിയ മറ്റുള്ളവർ. കെഎല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍.

251 റണ്‍സ് നേടി ടൂര്‍ണമെന്റിലെ താരമായി മാറിയ ന്യൂസിലാൻഡ് ഓപ്പണർ രചിന്‍ രവിന്ദ്ര ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. രചിനു തുണയായി ടൂർണമെന്റിൽ 216 റണ്‍സ് നേടിയ അഫ്​ഗാന്റെ ഇബ്രാഹിം സദ്രാന്‍ ക്രീസിലെത്തും. വൺഡൗണായി വിരാട് കോലിയെത്തുമ്പോൾ, നാലാം നമ്പറിൽ രണ്ട് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 243 റണ്‍സ് നേടി ടൂർണമെന്റിലെ ഇന്ത്യയുടെ ടോപ് സ്കോററായ ശ്രേയസ് അയ്യരെത്തും. കെഎൽ രാഹുല്‍ വിക്കറ്റ് കീപ്പറുടെ റോളിലെത്തുമ്പോൾ, ടൂർണമെന്റിൽ 117 റണ്‍സും രണ്ട് വിക്കറ്റും നേടിയ ന്യൂസിലാന്റിന്റെ ​ഗ്ലെൻ ഫിലിപ്സാണ് പിന്നീടെത്തുക. തുടര്‍ന്ന് ഓൾറൗണ്ടർമാരായി ഒമര്‍സായിയും, മിച്ചല്‍ സാന്റ്‌നറുമെത്തുന്ന ടീമിൽ പേസർമാരായുള്ളത് ഇന്ത്യയുടെ മുഹമ്മദ് ഷമിയും, ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായ ന്യൂസിലാൻഡിന്റെ മാറ്റ് ഹെൻ റിയുമാണ്, ഒമ്പത് വിക്കറ്റുകൾ വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയാണ് ടീമിലെ ഏക സ്പിന്നര്‍. 

ഐസിസി ചാംപ്യൻസ് ട്രോഫി ടീം: രചിന്‍ രവീന്ദ്ര, ഇബ്രാഹിം സദ്രാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, അസ്മത്തുള്ള ഒമര്‍സായ്, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റൻ), മാറ്റ് ഹെന്റി, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ (12ത് മാൻ).

The ICC has announced its Champions Trophy team, led by Sanath Jayasuriya, with six Indian players making the cut, while no players from Australia, Pakistan, South Africa, and England were selected.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  7 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  7 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  7 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  7 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  7 days ago
No Image

425 കോടിയിലധികം രൂപയുടെ സമ്മാനത്തുകയ്ക്ക് പുറമേ ചാമ്പ്യൻഷിപ്പ് റിംഗുകളും; സ്പാനിഷ് താരങ്ങൾക്ക് വമ്പൻ പുരസ്കാരങ്ങൾ!

Football
  •  7 days ago
No Image

ഇനി അടുക്കളയിലേക്കും; എൽപിജിക്ക് പകരം എഥനോൾ, പിന്നില്‍ കേന്ദ്രത്തിന്റെ പാളിപ്പോയ കണക്കുകൂട്ടല്‍

National
  •  7 days ago
No Image

ഗോളുമില്ല, അസിസ്റ്റുമില്ല! എന്നിട്ടും മെസ്സിയെ മറികടന്ന് റോഡ്രിക്ക് ഗോൾഡൻ ബോൾ; കാരണമിതാണ്

Football
  •  7 days ago
No Image

കുക്കുറല്ലയെ പുറത്താക്കാൻ ശ്രമം; ഫൈനൽ പോരാട്ടത്തിൽ മെസ്സിയുടെ 'തന്ത്രത്തിനെതിരെ' വ്യാപക വിമർശനം

Football
  •  7 days ago
No Image

ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്ന് നാട്ടിലേക്ക് പറക്കുമ്പോൾ വൻ ലാഭം നേടാൻ അവസരം; യാത്രാ തീയതി മാറ്റിയാൽ കുടുംബങ്ങൾക്ക് 2,000 ദിർഹം വരെ ലാഭിക്കാം

uae
  •  7 days ago