HOME
DETAILS

കളമശ്ശേരി പോളിടെക്നിക് കേസ്; കഞ്ചാവ് വിൽക്കാൻ രൂപീകരിച്ച വാട്സാപ് ​ഗ്രൂപ്പിൽ സ്പെഷ്യൽ ബ്രാഞ്ച് നുഴഞ്ഞു കയറിയത് എങ്ങിനെ

  
Web Desk
March 15 2025 | 07:03 AM

Kalamassery Polytechnic Case How Special Branch Infiltrated the WhatsApp Group Formed to Sell Cannabis

കൊച്ചി: കളമശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് ഇടപാട് നടക്കുന്നതിന്റെ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന്. ഹോളി ആഘോഷത്തിനായി കഞ്ചാവ് ശേഖരിക്കാൻ വിദ്യാർഥികൾ രൂപീകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിൽ സ്പെഷ്യൽ ബ്രാഞ്ച് നുഴഞ്ഞുകയറി വിവരങ്ങൾ ശേഖരിച്ചതാണ് കേസിന്റെ തുമ്പ് നൽകിയത്.

‘ഹോളി നമുക്ക് പൊളിക്കണം’ എന്ന സന്ദേശത്തോടെയാണ് ഒരു സംഘം വിദ്യാർഥികൾ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. പെരിയാർ ഹോസ്റ്റലിലെ ചില വിദ്യാർഥികളുടെ നേതൃത്വത്തിൽ കഞ്ചാവ് പിരിവ് എളുപ്പമാക്കാനായിരുന്നു ഈ നീക്കം. 5 ഗ്രാം കഞ്ചാവിന് 500 രൂപ എന്ന നിരക്കിൽ ചില്ലറ വിൽപ്പനയ്ക്ക് വില നിശ്ചയിച്ചു. ഇതിനിടെ, ഗ്രൂപ്പിന്റെ പ്രവർത്തനം സ്പെഷ്യൽ ബ്രാഞ്ചിന്റെ ശ്രദ്ധയിൽപ്പെടുകയും അവർ ഗ്രൂപ്പിൽ ചേർന്ന് ചാറ്റുകൾ ചോർത്തുകയും ചെയ്തു.

കഞ്ചാവ് എപ്പോൾ, ഏത് മുറിയിൽ എത്തുമെന്ന വിവരം വരെ പൊലീസിന് ലഭിച്ചു. വ്യാഴാഴ്ച ജി-11 എന്ന മുറിയിൽ കഞ്ചാവ് എത്തിയെന്ന സന്ദേശം ഗ്രൂപ്പിൽ വന്നതോടെ പൊലീസ് നീക്കം തുടങ്ങി. ഈ മുറിയിൽ താമസിക്കുന്ന എം. ആകാശ് എന്ന വിദ്യാർഥി ഏകദേശം 2 കിലോ കഞ്ചാവ് സൂക്ഷിക്കുകയും ചില്ലറ വിൽപ്പന നടത്തുകയും ചെയ്തതായി പൊലീസിന് വിവരം ലഭിച്ചു. സ്പെഷ്യൽ ബ്രാഞ്ച് ശേഖരിച്ച വിവരങ്ങൾ ഡാൻസാഫ് സംഘത്തിന് കൈമാറി. കോളജ് പ്രിൻസിപ്പലിന്റെ രേഖാമൂലമുള്ള അനുമതിയോടെ ഹോസ്റ്റൽ മുറിയിൽ റെയ്ഡ് നടത്തി. പരിശോധനയുടെ മുഴുവൻ നടപടികളും വീഡിയോയിൽ പകർത്തി.

പരിശോധനയ്ക്കിടെ, ആകാശിന്റെ ഫോണിലേക്ക് “സാധനം സേഫ് അല്ലേ?” എന്ന് തിരക്കുന്ന കോൾ വന്നു. ഇതോടെ, കഞ്ചാവ് ഇടപാടിൽ ആകാശിന് നിർണായക പങ്കുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു. ആകാശിന്റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് മുൻപ് ലഹരി ഇടപാടുകൾ നടത്തിയിട്ടുണ്ടോ, കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂർ ബ്രീഫിംഗിൽ താരങ്ങളായ സൈന്യത്തിന്റെ വനിതാ മുഖങ്ങൾ

National
  •  2 days ago
No Image

ഇന്നും കൂടി, ഇനിയും കുതിക്കാന്‍ സാധ്യത, പൊന്നു വേണ്ടവര്‍ ഇന്ന് തന്നെ വാങ്ങിക്കോ 

Business
  •  2 days ago
No Image

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂർണ പിന്തുണ അറിയിച്ച് ഖത്തർ

qatar
  •  2 days ago
No Image

ഹജ്ജ് നിയമങ്ങള്‍ ലംഘിച്ച 42 പ്രവാസികള്‍ സഊദിയില്‍ അറസ്റ്റില്‍

Saudi-arabia
  •  2 days ago
No Image

രണ്ട് വര്‍ഷത്തിനകം 1,500 പേർക്ക് ജോലിയുമായി എമിറേറ്റ്സ് എയർലൈൻ

uae
  •  2 days ago
No Image

ഓപറേഷന്‍ സിന്ദൂര്‍: 'അതിര്‍ത്തി കടന്നുള്ള എല്ലാ ആക്രമണത്തിനും മറുപടി നല്‍കി, ഇന്ത്യയുടെ തിരിച്ചടി ഭീകരതക്കെതിരെ' വിദേശകാര്യ സെക്രട്ടറി

National
  •  2 days ago
No Image

ഖത്തർ അമീർ ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചു

qatar
  •  2 days ago
No Image

ഹജ്ജ് തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്തുചെയ്യണം? വിശദീകരിച്ച് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  2 days ago
No Image

അബൂദബിയിലെ സ്കൂളുകളിൽ മൊബൈൽ ഫോൺ, സ്മാർട് വാച്ച്, ഇലക്രോണിക് ​ഗെയിമിങ്ങ് ഉപകരണങ്ങൾ എന്നിവക്ക് വിലക്ക്

uae
  •  2 days ago
No Image

ദുബൈയിലെ ഗതാഗതക്കുരുക്കിനു പ്രധാന കാരണങ്ങള്‍ ഇവയാണ്; ആര്‍ടിഎ കുരുക്ക് അഴിക്കാന്‍ പദ്ധതിയിടുന്നത് ഇങ്ങനെ

uae
  •  2 days ago