
'ഇതൊന്നും കണ്ട് ഗസ്സയെ പിന്തുണക്കുന്നതില്‍ നിന്ന് ഞങ്ങള്‍ പിന്മാറില്ല , കൂടുതല്‍ ശക്തമായി തിരിച്ചടിക്കും' യു.എസിന് ഹൂതികളുടെ താക്കീത്

സനാ: ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ യു.എസിന് ശക്തമായ ഭാഷയില്‍ മറുപടി. ഇതു കൊണ്ടൊന്നും ഗസ്സക്ക് പിന്തുണ നല്‍കുന്നതില്‍ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാമെന്ന് യു.എസ് കരുതേണ്ടതില്ലെന്ന് ഹൂതി വക്താവ് മുഹമ്മദ് അബ്ദുല്‍ സലാം പ്രതികരിച്ചു.
'സാധാരണ ജനങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണം യു.എസിന്റെ ഭീരുത്വത്തെയാണ് കാണിക്കുന്നത്. ഇതുകൊണ്ടൊന്നും ഗസ്സയെ പിന്തുണക്കുന്നതില്‍നിന്ന് ഞങ്ങള്‍ പിന്മാറില്ല. പകരം കൂടുതല്‍ ശക്തമായി തിരിച്ചടിക്കും. സംഗതികള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങും. നിങ്ങളുടെ സാഹചര്യം കൂടുതല്‍ വഷളാവും' ഹൂതികള്‍ യു.എസിന് താക്കീത് നല്‍കുന്നു.
സ്ഥൈര്യമുള്ള യമന്‍ ജനതക്ക് ഞങ്ങള്‍ ഉറപ്പു നല്‍കുന്നു. അക്രമികളെ പ്രൊഫഷണലും വേദനാജനകവുമായ രീതിയില്‍ ഞങ്ങള്‍ ശിക്ഷിക്കും. തൂഫാനുല്‍ അഖ്‌സയില്‍ സയണിസ്റ്റ് ഭീകര രാജ്യത്തിന് സംഭവിച്ചതു പോലെ അമേരിക്കക്കും പരാജിതരായ അപമാനത്തോടെ പിന്‍വാങ്ങേണ്ടി വരും എന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു- ഹൂതി വക്താവ് ആവര്‍ത്തിച്ചു. അമേരിക്കയുടേയും ഇസ്‌റാഈലിന്റേയും നിലപാടുകളെ നേരിടുന്നതില്‍ ലോക രാഷ്ട്രങ്ങള്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗസ്സയുടെ ഉപരോധം പിന്‍വലിക്കുകയും അവര്‍ക്ക് മാനുഷി കസഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നത് വരെ ഞങ്ങള്‍ ഞങ്ങളുടെ നാവികാക്രമണം തുടരും. യമനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങള്‍ ചെങ്കടലിലെ സൈനികവല്‍ക്കരണത്തിലേക്കുള്ള തിരിച്ചുവരവിനെയാണ് അടയാളപ്പെടുത്തുന്നത്. ഇത് മേഖലയിലെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് യഥാര്‍ത്ഥ ഭീഷണി ഉയര്‍ത്തുന്നതാണ് - അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗസ്സയെ പട്ടിണിക്കിട്ടാല്‍ ചെങ്കടലില്‍ ആക്രമണം പുനരാരംഭിക്കുമെന്ന ഹൂതികളുടെ താക്കീതിന് പിന്നാലെയാണ് യമനിലെ യു.എസ് വ്യോമാക്രണം. ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ എന്ന് യു.എസ് അവകാശപ്പെടുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാരാണ്. 23 പേരാണ് യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപമായിരുന്നു ആക്രമണമെന്ന് യമനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
'നരകം പെയ്യും' എന്നാണ് ആക്രമണത്തെ കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഹൂത്തികള്‍ക്ക് പ്രധാന പിന്തുണ നല്‍കുന്ന ഇറാനെയും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. 'ഹൂത്തികള്‍ക്ക് ഇറാന്‍ പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണം, അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും,' എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
വെടിനിര്‍ത്തല്‍ സമയപരിധി അവസാനിച്ചതിന് ലോകരാജ്യങ്ങളുടെയെല്ലാം അഭ്യര്‍ഥനയും എതിര്‍പ്പും വകവെക്കാതെ ഗസ്സയില്‍ വീണ്ടും ആക്രമണതാണ്ഡവം തുടരുകയാണ് ഇസ്‌റാഈല്‍. കഴിഞ്ഞ ദിവസം ബൈത്ത് ലാഹിയയില്‍ നടത്തിയ ആക്രമണത്തില്‍ പത്രപ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.
Houthi spokesperson Mohammed Abdul Salam strongly responds to US attacks on Houthi positions, stating that such actions will not deter their support for Gaza.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാത്തിരിപ്പിന്റെ പതിറ്റാണ്ടുകള്‍, ഒടുവിലറിയുന്നു അവരെ നാടുകടത്തുകയാണെന്ന്; അനീതിക്കുമേല്‍ അനീതിക്കിരയാവുന്ന ഗസ്സ' മോചിപ്പിക്കുന്ന ടവുകാരില്‍ ഒരു വിഭാഗത്തെ നാടുകടത്താന്‍ ഇസ്‌റാഈല്‍
International
• 3 days ago
നിങ്ങളറിഞ്ഞോ? ഫ്രീ ആയിട്ട് ഗ്ലോബൽ വില്ലേജ് കാണാം; എങ്ങനെയെന്നല്ലേ, ഉത്തരം ഇവിടെയുണ്ട്
uae
• 3 days ago
പോര്‍ച്ചില്‍ നന്ന് പിന്നോട്ടുരുണ്ടു നീങ്ങിയ കാറിനടിയില്‍ പെട്ട് വീട്ടമ്മ മരിച്ചു
Kerala
• 3 days ago
മയക്കുമരുന്ന് രാജാവ് മുതല്‍ കൊലയാളിക്കൂട്ടം വരെ; ചെല്ലും ചെലവും കൊടുത്ത് പോറ്റിയ കൊള്ളസംഘങ്ങളിലൂടെ വീണ്ടും ചോരപ്പുഴയൊഴുക്കാന്‍ ഇസ്‌റാഈല്‍, സയണിസ്റ്റ് തന്ത്രങ്ങള്‍ക്ക് മുന്നില്‍ പതറാതെ ഗസ്സ
International
• 3 days ago
ഒറ്റ ദിവസത്തെ അയ്യപ്പ സംഗമത്തിന് ചെലവ് എട്ട് കോടി രൂപ! ഇതെന്താ വെള്ളരിക്കാ പട്ടണമോ? ഇത് കമ്മിഷൻ സർക്കാരെന്ന് രമേശ് ചെന്നിത്തല
Kerala
• 3 days ago
'മഴ തേടി യുഎഇ': വെള്ളിയാഴ്ച മഴയെത്തേടുന്ന നിസ്കാരത്തിന് ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
uae
• 3 days ago
നെന്മാറ സജിത കൊലപാതകം: കൊടുംകുറ്റവാളി ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വിധി മറ്റന്നാൾ, കടുത്ത ശിക്ഷ വേണമെന്ന് മക്കൾ
Kerala
• 3 days ago
മരുഭൂമിയിൽ അനധികൃത മദ്യനിർമാണശാല; അബ്ദാലിയിൽ ആറ് പ്രവാസികൾ അറസ്റ്റിൽ
latest
• 3 days ago
പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; കളക്ടറോട് ഇന്ന് തന്നെ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം
Kerala
• 3 days ago
പൊന്നണിയുന്നത് സ്വപ്നമായി മാറുമോ? 500 ദിർഹം കടന്ന് യുഎഇയിലെ സ്വർണവില
uae
• 3 days ago
ദുബൈ ഗ്ലോബൽ വില്ലേജ് ബുധനാഴ്ച തുറക്കും; സന്ദർശകർക്കായി നാല് ബസ് റൂട്ടുകൾ പുനരാരംഭിച്ച് ആർടിഎ
uae
• 3 days ago
പി.എഫില്‍ നിന്ന് ഇനി 100 ശതമാനം തുകയും പിന്‍വലിക്കാം; നടപടികള്‍ ഉദാരമാക്കി ഇ.പി.എഫ്.ഒ, തീരുമാനങ്ങള്‍ അറിയാം
info
• 3 days ago
ഫുട്ബാളിലെ എക്കാലത്തെയും മികച്ച മൂന്ന് താരങ്ങൾ അവരാണ്: ഇബ്രാഹിമോവിച്ച്
Football
• 3 days ago
യുഎഇയിൽ ഒരു ജോലിയാണോ ലക്ഷ്യം? എങ്കിലിതാ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം
uae
• 3 days ago
എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യത; നിർണായക പോരാട്ടത്തിന് സിംഗപ്പൂരിനെതിരെ ഇന്ത്യയിറങ്ങുന്നു
Football
• 3 days ago
ഗള്‍ഫ് രാജ്യങ്ങളിലേക്കുളള മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാവും; സൗദി സന്ദര്‍ശിക്കുവാന്‍ കേന്ദ്രത്തിന്റെ അനുമതിയില്ല
Kerala
• 3 days ago
കുവൈത്ത്: ശമ്പളം അഞ്ചാം തിയതിക്ക് മുമ്പ്, കിഴിവുകള്‍ 'അശ്ഹലി'ല്‍ രേഖപ്പെടുത്തണം; തൊഴില്‍ നിയമത്തില്‍ വമ്പന്‍ അപ്ഡേറ്റ്സ്
Kuwait
• 3 days ago
ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ: അന്ത്യശാസനയുമായി മഹാപഞ്ചായത്ത്; രാഹുല്‍ ഗാന്ധി ഇന്ന് വീട് സന്ദര്‍ശിക്കും
National
• 3 days ago
ദുബൈ മെട്രോ യാത്രക്കാരുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ പിഴയടക്കേണ്ടി വരില്ല
uae
• 3 days ago
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും ആര്.എസ്.എസ് പരിപാടികള്‍ നിരോധിക്കാന്‍ കര്‍ണാടക; തമിഴ്നാട്ടിലെ നിയന്ത്രണത്തെ കുറിച്ച് പഠിക്കാന്‍ നിര്‍ദ്ദേശിച്ച് സിദ്ധരാമയ്യ
National
• 3 days ago
മൂന്ന് പൊലിസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് മൂന്നാറില്‍ അതിഥി തൊഴിലാളി ചമഞ്ഞ് ഭാര്യക്കൊപ്പം എസ്റ്റേറ്റില്‍ ജോലി ; അറസ്റ്റ് ചെയ്ത് എന്‍ഐഎ
Kerala
• 3 days ago