HOME
DETAILS

30 നോമ്പ് ലഭിച്ചാല്‍ 5 ദിവസം വരെ; യുഎഇയില്‍ സ്വകാര്യ മേഖലയ്ക്കും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

  
Muqthar
March 20 2025 | 02:03 AM

UAE announces Eid Al Fitr 2025 holidays for private sector employees

അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയ്ക്കും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഈ മാസം 30 മുതല്‍ ഏപ്രില്‍ 1 വരെ ഉള്‍ക്കൊള്ളുന്ന മൂന്ന് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. രാജ്യത്തുടനീളമുള്ള സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടെയുള്ള അവധി ബാധകമായിരിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.

അതേസമയം, ചന്ദ്രന്‍ ദൃശ്യമാകാതിരിക്കുകയും റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കുകയും ചെയ്താല്‍ ശവ്വാല്‍ ഒന്ന് (ചെറിയ പെരുന്നാള്‍) മാര്‍ച്ച് 31ന് ആയിരിക്കും. ഈ സാഹചര്യത്തില്‍ മാര്‍ച്ച് 31, ഏപ്രില്‍ 1, ഏപ്രില്‍ 2 തീയതികളില്‍ ഈദ് അവധി ദിനങ്ങള്‍ ആചരിക്കും. അങ്ങിനെയാണെങ്കില്‍ യുഎഇക്കാര്‍ക്ക് ശനിയാഴ്ചത്തെ സാധാരണ അവധിയുള്‍പ്പെടെ മൊത്തം അഞ്ച് ദിവസത്തെ ലഭിക്കും.

ദുബൈ ജ്യോതിശാസ്ത്ര വകുപ്പിന്റെ കണക്കുകൂട്ടലുകള്‍ അനുസരിച്ച് ഇക്കുറി റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കാനാണ് സാധ്യത. പൊതുമേഖലാ ജീവനക്കാര്‍ക്കുള്ള ചെറിയ പെരുന്നാള്‍ അവധി യുഎഇ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസിന്റെ (എഫ്എഎച്ച്ആര്‍) സര്‍ക്കുലര്‍ പ്രകാരം പൊതു മേഖല ജീവനക്കാര്‍ക്കുള്ള അവധി ശവ്വാല്‍ 1 മുതല്‍ 3 വരെയായിരിക്കും, അവധിക്ക് ശേഷം ശവ്വാല്‍ 4 ന് ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും.

Short Eid holiday has been announced for the private sector in the UAE. The three-day holiday will run from the 30th of this month to April 1. The UAE Ministry of Human Resources and Emiratization announced that the paid leave will apply to all private sector employees across the country.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡീയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  14 hours ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  14 hours ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  14 hours ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  14 hours ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  15 hours ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  15 hours ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  15 hours ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  15 hours ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  16 hours ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  16 hours ago