HOME
DETAILS

170 ഓളം സേവനങ്ങൾക്ക് തവണകളായി പണമടക്കാം; ടാബിയുടെ ഉപയോഗം വ്യാപിപ്പിച്ച് ആർ‌ടി‌എ 

  
March 21, 2025 | 6:27 AM

RTA Expands Tabby Payment to Over 170 Services

ദുബൈ: റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) തങ്ങളുടെ എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോകളിലൂം ടാബി എന്ന ഇൻസ്റ്റാൾമെന്റ് പേമെന്റ് ആപ്പ് അവതരിപ്പിച്ചു. ഇതിൽ ആർടിഎ വെബ്സൈറ്റ്, ആർടിഎ ആപ്പ്, നോൾ പേ ആപ്പ്, സ്മാർട്ട് കിയോസ്കുകൾ എന്നിവ ഉൾപ്പെടുന്നു. മുമ്പ് ഈ സേവനം സ്മാർട്ട് കിയോസ്കുകളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. പുതിയ നടപടി ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാണ്, ഇതുവഴി ഉപയോക്താക്കൾക്ക് ഡ്രൈവിംഗ് ലൈസൻസ് റിന്യൂവൽ, ട്രാഫിക് ഫൈനുകൾ തുടങ്ങിയ 170 ഓളം സേവനങ്ങൾക്ക് പണമടക്കാൻ സാധിക്കും.

ടാബി ആപ്പിലൂടെ ഉപയോക്താക്കൾക്ക് പേയ്മെന്റുകൽ നാല് ​ഗഡുക്കളായി വിഭജിക്കാൻ സാധിക്കും. ഇൻസ്റ്റാൾമെന്റ് ഓപ്ഷനുകളിലൂടെ വാഹന നമ്പർ പ്ലേറ്റുകൾ വാങ്ങുന്നതടക്കമുള്ള നിരവധി പ്രവർത്തനങ്ങൾ ഇതിലൂടെ സാധ്യമാകും. ആർടിഎയുടെ കസ്റ്റമർ ഹാപ്പിനസ് ശ്രമങ്ങളെയും  ദുബൈ ഭരണാധികാരികളുടെ ഫുള്ളി ഡിജിറ്റൽ, സ്മാർട്ട് ഗവൺമെന്റ് കാഴ്ചപ്പാടിനെയും ഈ സംരംഭം പിന്തുണക്കുന്നു. ആർടിഎ സേവനങ്ങൾക്കുള്ള പേയ്‌മെന്റ് രീതികൾ മെച്ചപ്പെടുത്തുന്നതിലൂടെയും, ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിലൂടെയും, ദുബൈ സർക്കാരിന്റെ പൊതു വരുമാനം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വർഷം ടാബിയുമായി സഹകരിച്ച് ആർ‌ടി‌എ ഉപഭോക്താക്കൾക്ക് ഇൻസ്റ്റാൾമെന്റായി പണമടക്കാനുള്ള സൗകര്യം അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ സൗകര്യം സ്മാർട്ട് കിയോസ്‌ക്കുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇത് എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

Dubai's Roads and Transport Authority (RTA) has expanded the Tabby installment payment option across all its digital platforms, including the RTA website, RTA app, Nol Pay app, and smart kiosks. Previously available only on smart kiosks, this upgrade allows users to pay for over 170 services, such as driving license renewal and traffic fines, making payments more convenient and flexible.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം സൈനികരെ കൊന്ന് ഹമാസിന് മേല്‍ പഴി ചാരുന്ന ഇസ്‌റാഈല്‍; ചതികള്‍ എന്നും കൂടപ്പിറപ്പാണ് സയണിസ്റ്റ് ഭീകര രാഷ്ട്രത്തിന്

International
  •  14 days ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം: ഇന്റർനാഷണൽ സിറ്റിയിലേക്കുള്ള ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ

uae
  •  14 days ago
No Image

കന്നുകാലി കടത്തെന്ന് ആരോപണം; മലയാളിയെ വെടിവെച്ച് പിടികൂടി കർണാടക പൊലിസ്

Kerala
  •  14 days ago
No Image

ഹാലൻഡിൻ്റെ ഒരോറ്റ ​ഗോളിൽ ക്രിസ്റ്റ്യാനോയുടെ ആ ഇതിഹാസ റെക്കോർഡ് തകരും

Football
  •  14 days ago
No Image

വിദേശ ലൈസൻസുകൾക്കായുള്ള ദുബൈ ഡ്രൈവിംഗ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്; അപേക്ഷ, കാലാവധി, ചെലവ് തുടങ്ങിയ വിശദാംശങ്ങൾ അറിയാം

uae
  •  14 days ago
No Image

ദലിത് യുവാവിനെക്കൊണ്ട് മൂത്രം കുടിപ്പിച്ചു; ജോലിക്ക് വരില്ലെന്ന് പറഞ്ഞതിന് കെട്ടിയിട്ട് മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു  

National
  •  14 days ago
No Image

ദീപാവലി സമ്മാനമായി ബോണസ് വാഗ്ദാനം, നല്‍കിയതോ ഒരു ബോക്‌സ് സോന്‍ പാപ്ഡി; തുറക്കുക പോലും ചെയ്യാതെ വലിച്ചെറിഞ്ഞ് ജീവനക്കാര്‍

National
  •  14 days ago
No Image

'ഞാനാണ് ഏറ്റവും മികച്ച താരം, മെസ്സിയേക്കാളും റൊണാൾഡോയേക്കാളും പൂർണ്ണത തനിക്കാണെന്ന്' സ്വീഡിഷ് ഇതിഹാസം

Football
  •  14 days ago
No Image

രണ്ടാമത് ഗ്ലോബൽ ഫുഡ് വീക്ക് അബൂദബിയിൽ ആരംഭിച്ചു; പരിപാടി വ്യഴാഴ്ച വരെ

uae
  •  14 days ago
No Image

ബീറ്റിൽസിൻ്റെ സം​ഗീതത്തിൽ നിന്ന് അമേരിക്കയെ നടുക്കിയ കൂട്ട കൊലപാതക പരമ്പര; ഹിപ്പി സംസ്കാരത്തെ തകർത്ത മാൻസൺ ഫാമിലി | In-Depth Story

crime
  •  14 days ago