HOME
DETAILS

ചെറിയ പെരുന്നാളിന്റെ മുമ്പ് 100 ദിര്‍ഹത്തിന്റെ പുതിയ നോട്ടു പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്; അറിയാം നോട്ടുവിശേഷം

  
Web Desk
March 25 2025 | 04:03 AM


ദുബൈ: ചെറിയ പെരുന്നാള്‍ അവധിക്കാലത്തിന് തൊട്ടുമുമ്പായി പുതിയ 100 ദിര്‍ഹത്തിന്റെ നോട്ട് പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്(സിബിയുഎഇ). പോളിമര്‍ കൊണ്ടാണ് പുതിയ നോട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുതിയ നോട്ട് രൂപകല്‍പ്പന ചെയ്യാന്‍ നൂതന ഡിസൈനുകളും ആധുനിക സുരക്ഷാ സവിശേഷതകളും ഉപയോഗിച്ചിട്ടുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. 

സിബിയുഎഇയുടെ മൂന്നാമത്തെ ദേശീയ കറന്‍സി പദ്ധതിയുടെ ഭാഗമാണ് പുതിയ 100 ദിര്‍ഹത്തിന്റെ നോട്ട്. പുതിയ നോട്ടിന്റെ മുന്‍വശത്ത് സാംസ്‌കാരിക സ്മാരകമായ ഉമ്മുല്‍ ഖുവൈന്‍ കോട്ടയും മറുവശത്ത് ഫുജൈറ തുറമുഖവുമാണ് ആലേഖനം ചെയ്തിട്ടുള്ളത്. കൂടാതെ ഇത്തിഹാദ് റെയിലും നോട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്. യുഎഇയിലെ ഏഴു എമിറേറ്റുകളെയും ജിസിസി രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഇത്തിഹാദ് റെയില്‍.

മാര്‍ച്ച് 24 മുതല്‍ നിലവിലുള്ള 100 ദിര്‍ഹം നോട്ടിനൊപ്പം പുതിയ നോട്ടും വിതരണം ചെയ്യും. എല്ലാ ബാങ്കുകളും എക്‌സ്‌ചേഞ്ച് ഹൗസുകളും അവരുടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളും എണ്ണല്‍ ഉപകരണങ്ങളും പ്രോഗ്രാം ചെയ്ത് നിലവിലുള്ള പേപ്പര്‍, പോളിമര്‍ നോട്ടുകള്‍ക്കൊപ്പം ഈ പുതിയ നോട്ടുകളുടെ സ്വീകാര്യത ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവയുടെ മൂല്യം നിയമപ്രകാരം ഉറപ്പുനല്‍കുന്നു. സിബിയുഎഇ പ്രസ്താവനയില്‍ പറഞ്ഞു. 

നെറ്റ് സീറോയെ പിന്തുണയ്ക്കുകയും രാജ്യത്തിന്റെ സാമ്പത്തിക മത്സരശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന സംരംഭങ്ങളിലൂടെയും നേട്ടങ്ങളിലൂടെയും സുസ്ഥിരമായ ഭാവിയെക്കുറിച്ചുള്ള നേതൃത്വത്തിന്റെ കാഴ്ചപ്പാടിനോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് പുതിയ 100 ദിര്‍ഹം നോട്ട് പ്രതിഫലിപ്പിക്കുന്നതെന്ന് സിബിയുഎഇ ഗവര്‍ണര്‍ ഖാലിദ് മുഹമ്മദ് ബാലാമ പറഞ്ഞു.

'രാജ്യത്തിന്റെ ഭാവി പുരോഗതിക്കും സമൃദ്ധിക്കും വേണ്ടിയുള്ള അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം അതിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകത്തെ ആദരിക്കുന്നതിനുമാണ് ഈ നോട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ സവിശേഷതകള്‍ 
പുതിയ 100 ദിര്‍ഹം നോട്ടില്‍ വിപുലമായ സുരക്ഷാ സവിശേഷതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല പരമ്പരാഗത പേപ്പര്‍ നോട്ടുകളേക്കാള്‍ പോളിമര്‍ ബാങ്ക് നോട്ടുകള്‍ കൂടുതല്‍ ഈടുനില്‍ക്കുന്നതും സുസ്ഥിരവുമാണെന്നും രണ്ടോ അതിലധികമോ മടങ്ങ് കൂടുതല്‍ കാലം പ്രചാരത്തിലുണ്ടാകുമെന്നും സിബിയുഎഇ വിശദീകരിച്ചു. അന്ധരും കാഴ്ച വൈകല്യമുള്ളവരുമായ ഉപഭോക്താക്കളെ ബാങ്ക് നോട്ടിന്റെ മൂല്യം തിരിച്ചറിയാന്‍ സഹായിക്കുന്നതിന് ബ്രെയില്‍ ലിപിയിലെ പ്രധാന ചിഹ്നങ്ങള്‍ ചേര്‍ത്തുകൊണ്ട് എല്ലാ ബാങ്ക് നോട്ട് ഉപയോക്താക്കളെയും പരിഗണിക്കുന്നതാി സിബിയുഎഇ പറഞ്ഞു.

അടുത്തിടെ 2023, 2025 വര്‍ഷങ്ങളിലെ ഹൈസെക്യൂരിറ്റി പ്രിന്റിംഗ് EMEM കോണ്‍ഫറന്‍സില്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് 500 ദിര്‍ഹം, 1,000 ദിര്‍ഹം എന്നീ പോളിമര്‍ നോട്ടുകള്‍ക്ക് 'മികച്ച പുതിയ ബാങ്ക് നോട്ട്' അവാര്‍ഡ് നേടിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാപ്‌കോ റിഫൈനറിയിലെ ചോർച്ച: രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ

bahrain
  •  a day ago
No Image

മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; കുവൈത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുന്നതായി സൂചന

Kuwait
  •  a day ago
No Image

അവനാണ്‌ ചെന്നൈയെ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷിച്ചത്: ധോണി

Cricket
  •  a day ago
No Image

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചു, 400 വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചിയിലും അതീവ ജാഗ്രത, അടച്ചിട്ട വിമാനത്താവളങ്ങള്‍ ഏതൊക്കെ എന്നറിയാം

National
  •  a day ago
No Image

അദ്ദേഹത്തോടൊപ്പം കളിക്കാനാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റി വിട്ടത്: സെർജിയോ അഗ്യൂറോ 

Football
  •  a day ago
No Image

നന്തൻകോട് കൂട്ടക്കൊല: വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി

Kerala
  •  a day ago
No Image

ഒമാനില്‍ ബീച്ചില്‍ നീന്തുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

oman
  •  a day ago
No Image

കിരീടം സ്വപ്നം കാണുന്ന ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  a day ago
No Image

മദീനയിൽ നിന്ന് ഇന്ത്യൻ ഹാജിമാർ മക്കയിലേക്ക് എത്തിത്തുടങ്ങി; ആദ്യ സംഘത്തിന് സ്വീകരണം നൽകി വിഖായ

Saudi-arabia
  •  a day ago
No Image

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അപകടം, അഞ്ച് മരണം, രണ്ട് പേർക്ക് പരുക്ക്

National
  •  a day ago