HOME
DETAILS

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും; മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത

  
March 31 2025 | 04:03 AM

The heat will continue in the state today and tomorrow temperatures are likely to rise by up to three degrees Celsius

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്. സാധാരണയുള്ള ചൂടിനേക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസർഗോഡ്,കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലായിരിക്കും താപനില ഉയരുകയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരുമെന്നും കാലാവസ്ഥ വകുപ്പിന്റെ നിർദേശമുണ്ട്. ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന ജില്ലയും പാലക്കാട് തന്നെയാവും. തൃശ്ശൂരിൽ 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാനും സാധ്യതയുണ്ട്. കോഴിക്കോട്, കൊല്ലം, എന്നീ ജില്ലകളിൽ 37 ഡിഗ്രി താപനില ഉണ്ടാവും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. നാളെ മുതൽ നാല് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

ഏപ്രിൽ 2ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഏപ്രിൽ 3ന് ഈ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കണ്ണൂരിൽ അടുത്ത 3 മണിക്കൂറിനുള്ളിൽ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

The heat will continue in the state today and tomorrow temperatures are likely to rise by up to three degrees Celsius



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂർ ബ്രീഫിംഗിൽ താരങ്ങളായ സൈന്യത്തിന്റെ വനിതാ മുഖങ്ങൾ

National
  •  2 days ago
No Image

ഇന്നും കൂടി, ഇനിയും കുതിക്കാന്‍ സാധ്യത, പൊന്നു വേണ്ടവര്‍ ഇന്ന് തന്നെ വാങ്ങിക്കോ 

Business
  •  2 days ago
No Image

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂർണ പിന്തുണ അറിയിച്ച് ഖത്തർ

qatar
  •  2 days ago
No Image

ഹജ്ജ് നിയമങ്ങള്‍ ലംഘിച്ച 42 പ്രവാസികള്‍ സഊദിയില്‍ അറസ്റ്റില്‍

Saudi-arabia
  •  2 days ago
No Image

രണ്ട് വര്‍ഷത്തിനകം 1,500 പേർക്ക് ജോലിയുമായി എമിറേറ്റ്സ് എയർലൈൻ

uae
  •  2 days ago
No Image

ഓപറേഷന്‍ സിന്ദൂര്‍: 'അതിര്‍ത്തി കടന്നുള്ള എല്ലാ ആക്രമണത്തിനും മറുപടി നല്‍കി, ഇന്ത്യയുടെ തിരിച്ചടി ഭീകരതക്കെതിരെ' വിദേശകാര്യ സെക്രട്ടറി

National
  •  2 days ago
No Image

ഖത്തർ അമീർ ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചു

qatar
  •  2 days ago
No Image

ഹജ്ജ് തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്തുചെയ്യണം? വിശദീകരിച്ച് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  2 days ago
No Image

അബൂദബിയിലെ സ്കൂളുകളിൽ മൊബൈൽ ഫോൺ, സ്മാർട് വാച്ച്, ഇലക്രോണിക് ​ഗെയിമിങ്ങ് ഉപകരണങ്ങൾ എന്നിവക്ക് വിലക്ക്

uae
  •  3 days ago
No Image

ദുബൈയിലെ ഗതാഗതക്കുരുക്കിനു പ്രധാന കാരണങ്ങള്‍ ഇവയാണ്; ആര്‍ടിഎ കുരുക്ക് അഴിക്കാന്‍ പദ്ധതിയിടുന്നത് ഇങ്ങനെ

uae
  •  3 days ago