HOME
DETAILS

മുഖം വെട്ടിത്തിളങ്ങണമെങ്കില്‍ ഓറഞ്ച് തൊലിയില്‍ ഇതുമാത്രം ഉപയോഗിച്ചാല്‍ മതി

  
April 17 2025 | 07:04 AM

If you want your face to glow just use this on your orange peel skin

വിറ്റാമിന്‍സിയും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട് ഓറഞ്ചിലും അതിന്റെ തൊലിയിലുമൊക്കെ. ഇത് ചര്‍മത്തിന് വളരെയധികം നല്ലതാണ്. നിറം വര്‍ധിപ്പിക്കുകയും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. അതിനായി ഇത് എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നു നോക്കാം.

ആന്റി ഇന്റഫഌമേറ്ററി ഗുണങ്ങളുളള ഓറഞ്ചുതൊലി നിങ്ങളുടെ ചര്‍മത്തെ ആഴത്തില്‍ ജലാംശവും പോഷണവും നല്‍കുന്നു. അതിനാല്‍ ചര്‍മം ആരോഗ്യവും തിളക്കമുള്ളതുമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

mil.jpg

പാല്‍

ഓറഞ്ചിന്റെ തൊലി നന്നായി ഉണക്കിപ്പൊടിച്ചെടുക്കുക. ഈ പൊടി കുറച്ച് പാലില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തില്‍ തയാറാക്കുക. ശേഷം ഇതു മുഖത്ത് പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞാല്‍ കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മത്തിന് മുറുക്കം നല്‍കുകയും സ്വാഭാവികമായ തിളക്കം നല്‍കുകയും ചെയ്യുന്നു. 

 

ny.jpg


 
തേന്‍

ഒരു ചെറിയ ബൗളില്‍ കുറച്ച് ഓറഞ്ചിന്റെ തൊലി പൊടിച്ചതെടുത്ത് അതിലേക്ക് ആവശ്യമുള്ളത്ര തേനും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. പേസ്റ്റ് രൂപത്തിലായ ഈ മിക്‌സ് നന്നായി മുഖത്ത് പുരട്ടി വയ്ക്കുക. 15 മിനിറ്റിനു ശേഷം കഴുകാവുന്നതാണ്. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്‍കുകയും ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്ത് തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ്. 

peel.jpg


തൈര്

ഒരു ടേബിള്‍ സ്പൂണ്‍ തൈരിലേക്ക് ആവശ്യാനുസരണം ഓറഞ്ച് തൊലി പൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടാവുന്നതാണ്. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്‍കുകയും മുഖത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. 

ടോണര്‍

ഒരു പാത്രത്തില്‍ കുറച്ച് വെള്ളമൊഴിച്ച് അടുപ്പത്ത് വച്ച് തിളപ്പിച്ച് അതിലേക്ക് ഓറഞ്ച് തൊലിയുടെ പൊടി ഇട്ട് കൊടുക്കുക. നന്നായി തിളച്ചതിനു ശേഷം തണുത്ത് കഴിഞ്ഞാല്‍ കുപ്പിയിലേക്ക് ഒഴിച്ചു വയ്ക്കുക. ഇത് ടോണറായി മുഖത്തിടാവുന്നതാണ്. ഇതും ചര്‍മത്തിനു തിളക്കം നല്‍കുന്നു. 

 

peel2.jpg


റോസ് വാട്ടര്‍

റോസ് വാട്ടറില്‍ ഓറഞ്ച് പൊടിയിട്ട് മുഖത്ത് പുരട്ടുന്നതും നല്ലതാണ്. ഇത് മുഖത്തെ തണുപ്പിക്കുകയും മൃദുവാക്കുകയും ചെയ്യുന്നു.


മഞ്ഞള്‍

ഓറഞ്ചിന്റെ പൊടിയും മഞ്ഞള്‍പൊടിയും കുറച്ച് പാലും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. മുഖത്ത് പുരട്ടി 20 മിനിറ്റിനുശേഷം കഴുകാവുന്നതാണ്. ഇതും മുഖത്തെ പാടുകള്‍ ഇല്ലാതാക്കി ചര്‍മത്തിനു തിളക്കം നല്‍കുന്നതാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മയക്കുമരുന്ന് ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം; അര്‍ധരാത്രി മകളുമായി വീടുവിട്ടോടി യുവതി- രക്ഷകരായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

ബിആര്‍ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും

National
  •  2 hours ago
No Image

ഇന്നു മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24ന് 

Kerala
  •  2 hours ago
No Image

വെടിനിര്‍ത്തല്‍ കരാറിനു വേണ്ടി മൂന്നാം കക്ഷി ഇടപെട്ടിട്ടില്ലെന്ന ഇന്ത്യന്‍ വാദം തള്ളി ട്രംപ്; സംഘര്‍ഷം ലഘൂകരിക്കാന്‍ യുഎസ് ഇടപെട്ടു

International
  •  3 hours ago
No Image

ചരിത്ര ജയവുമായി അല്‍ നസ്ര്‍; അല്‍ അഖ്ദൗദിനെ എതിരില്ലാത്ത ഒമ്പത് ഗോളില്‍ മുക്കി

Football
  •  3 hours ago
No Image

മയക്കുമരുന്ന കേസിനെ തീവ്രവാദവുമായി ബന്ധിപ്പിച്ചു; എന്‍ഐഎയെ വിമര്‍ശിച്ച് സുപ്രീം കോടതി

National
  •  3 hours ago
No Image

43 റോഹിംഗ്യകളെ കടലില്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍; നടപടിക്കെതിരെ സുപ്രിംകോടതിയില്‍ ഹരജി

National
  •  3 hours ago
No Image

മുഹമ്മദ് സുബൈറിനെതിരെ ഭീഷണിയുമായി വലതുപക്ഷ ഹിന്ദുത്വവാദികള്‍; വീട്ടിലേക്ക് പന്നിയിറച്ചി അയക്കാനും സന്ദേശങ്ങളില്‍ ആഹ്വാനം

National
  •  4 hours ago
No Image

'ഷവര്‍മ കഴിച്ച് മരിക്കുന്നതെല്ലാം ഹിന്ദുക്കള്‍', 'വേടന്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നു'; തീവ്ര വര്‍ഗീയതയും വിദ്വേഷവും പ്രസംഗിച്ച് കേസരി എഡിറ്റര്‍ 

Kerala
  •  4 hours ago
No Image

ഗസ്സയില്‍ ഓരോ മണിക്കൂറിലും ഇസ്‌റാഈല്‍ സൈന്യം കൊന്നൊടുക്കുന്നത് ചുരുങ്ങിയത്‌ ഓരോ സ്ത്രീയെ വീതം; കണക്കുകള്‍ പുറത്തുവിട്ട് യൂറോമെഡ് ഹ്യൂമന്റൈറ്റ്‌സ് മോണിറ്റര്‍

International
  •  4 hours ago