നാഷനൽ ഹെറാൾഡ് കേസ്: സോണിയ-രാഹുൽ ഉടൻ ഹാജരാകേണ്ട, ഇ.ഡിയോട് രേഖകൾ ഹാജരാക്കാൻ കോടതി
ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് മുൻ അധ്യക്ഷരായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും തൽക്കാലിക ആശ്വാസം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കുറ്റപത്രം പരിശോധിച്ച ഡൽഹി റോസ് അവന്യു കോടതി, ഇരുവർക്കും നോട്ടിസ് അയക്കാൻ വിസമ്മതിച്ചു. ആവശ്യമായ രേഖകൾ ഹാജരാക്കാൻ ഇ.ഡിയോട് കോടതി നിർദേശിച്ചു.
സ്‌പെഷൽ ജഡ്ജ് വിശാൽ ഗോഗ്‌നെ, കുറ്റപത്രത്തിൽ ചില രേഖകൾ കുറവാണെന്നും വ്യക്തമായ തെളിവുകൾ ഇല്ലാതെ നോട്ടിസ് നൽകാനാകില്ലെന്നും വ്യക്തമാക്കി. ഇതോടെ, കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഉടൻ ഹാജരാകേണ്ടതില്ല.
നാഷനൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ, യങ് ഇന്ത്യൻ എന്ന കമ്പനി വഴി തട്ടിപ്പിലൂടെ കൈവശപ്പെടുത്തിയെന്നാണ് ഇ.ഡിയുടെ ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം സോണിയ ഗാന്ധിയെ ഒന്നാം പ്രതിയും രാഹുൽ ഗാന്ധിയെ രണ്ടാം പ്രതിയുമാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. കേസ് മെയ് രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."