
ബ്രസീലിന്റെ അടുത്ത പ്രതിഭ ഞാനായിരിക്കുമെന്ന് നെയ്മർ എന്നോട് പറഞ്ഞു: തുറന്നു പറഞ്ഞ് സൂപ്പർതാരം

ബ്രസീലിയൻ യുവതാരം എസ്റ്റെവാവോ വില്ലിയൻ നിലവിലെ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളാണ്. ബ്രസീലിയൻ സൂപ്പർതാരം നെയ്മറിൽ നിന്നും ലഭിച്ച ഒരു സന്ദേശത്തെക്കുറിച്ച് വില്ലിയൻ അടുത്തിടെ സംസാരിച്ചിരുന്നു. ബ്രസീലിയൻ ഫുട്ബോളിലെ അടുത്ത പ്രതിഭയാകാൻ വില്ലിയന് സാധിക്കുമെന്നാണ് നെയ്മർ പറഞ്ഞത്. ദി മിററിന് നൽകിയ അഭിമുഖത്തിലാണ് ബ്രസീലിയൻ യുവതാരം ഇക്കാര്യം പറഞ്ഞത്.
''ബ്രസീലിലെ അടുത്ത പ്രതിഭ ഞാനായിരിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അപ്പോൾ ആ വാക്കുകൾ അച്ചടിച്ച് കൊണ്ട് എന്റെ ചുമരിൽ തൂക്കിയിടാനാണ് എനിക്ക് തോന്നിയത്. നെയ്മറിനൊപ്പം കളിക്കാൻ അവസരം കിട്ടുമോയെന്ന് ഞാൻ കരുതി. അത് ലഭിക്കുകയാണെങ്കിൽ എന്റെ ഭാഗ്യമായിരിക്കും'' എസ്റ്റെവാവോ വില്ലിയൻ പറഞ്ഞു.
ബ്രസീലിയൻ ക്ലബ് പാൽമിറാസിന്റെ താരമാണ് എസ്റ്റെവാവോ. ബ്രസീലിയൻ ടീമിനായി 68 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളും 11 അസിസ്റ്റുകളും ആണ് താരം സ്വന്തമാക്കിയിട്ടുള്ളത്. ബ്രസീലിയൻ സീരി എ കിരീടവും പൗളിസ്റ്റ കപ്പും പാൽമിറാസിനൊപ്പം നേടിയിട്ടുണ്ട്.
നെയ്മർ നിലവിൽ പരുക്കിന്റെ പിടിയിലാണ്. മാർച്ച് മാസത്തിൽ നടന്ന 2026 ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീമിൽ നെയ്മർ ഇടം നേടിയിരുന്നു. എന്നാൽ അവസാന നിമിഷങ്ങളിൽ പരുക്ക് മൂലം താരം ടീമിൽ നിന്നും പുറത്താവുകയായിരുന്നു.
2023ൽ ഉറുഗ്വായ്ക്കെതിരെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിലായിരുന്നു നെയ്മറിന് പരുക്ക് പറ്റിയിരുന്നത്. ഇതിനു പിന്നാലെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ഫുട്ബോളിൽ നിന്നും നീണ്ട കാലത്തോളം പുറത്താവുകയുമായിരുന്നു. എന്നാൽ പരുക്കിൽ നിന്നും മുക്തി നേടി താരം ഫുട്ബോളിലേക്ക് തിരിച്ചു വന്നിരുന്നു. നിലവിൽ നെയ്മർ തന്റെ ബാല്യകാല ക്ലബ്ബായ സാന്റോസ് എഫ്സിയുടെ താരമാണ്. ഈ വർഷമാണ് താരം സഊദി ക്ലബ്ബായ അൽ ഹിലാൽ നിന്നും തന്റെ പഴയ തട്ടകത്തിലേക്ക് വീണ്ടും കൂടുമാറിയത്. ഈ വർഷമാദ്യം നെയ്മർ ബ്രസീലിയൻ ലീഗിലേക്ക് ചേക്കേറുകയായിരുന്നു. ആറ് മാസത്തെ കരാറിലാണ് നെയ്മർ സാന്റോസിലെത്തിയത്. എന്നാൽ ഇവിടെയും നെയ്മറിനെ തേടി പരുക്ക് എത്തുകയായിരുന്നു.
Neymar says Brazilian youngster Estevao Willian could be the next big thing
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോഹ്‌ലി കണ്ണുവെക്കുന്നത് പുത്തൻ നേട്ടത്തിലേക്ക്; രാജാവ് വീണ്ടും വേട്ടക്കിറങ്ങുന്നു
Cricket
• 14 hours ago
'അധ്യായം അവസാനിച്ചു, പക്ഷെ കഥ തുടരും' റൊണാൾഡോ അൽ നസർ വിടുന്നു? സൂചനയുമായി ഇതിഹാസം
Football
• 14 hours ago
അതിശക്ത മഴ; പ്രളയ സാധ്യത മുന്നറിയിപ്പ് നൽകി ദുരന്ത നിവാരണ അതോറിറ്റി
Kerala
• 14 hours ago
വീണ്ടും സഊദിയുടെ മണ്ണിൽ രാജാവായി റൊണാൾഡോ; വീണ്ടും ഞെട്ടിച്ച് 40കാരൻ
Football
• 14 hours ago
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ
Kerala
• 14 hours ago
യുഡിഎഫിൽ എടുക്കണം; രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ പി.വി അൻവർ മത്സരിക്കുമെന്ന് തൃണമൂൽ, പ്രചാരണം തുടങ്ങി ആര്യാടൻ ഷൗക്കത്ത്
Kerala
• 15 hours ago
നെയ്മർ പുറത്ത്, പകരം മൂന്ന് വമ്പന്മാർ ടീമിൽ; അൻസലോട്ടിയുടെ കീഴിൽ പറന്നുയരാൻ കാനറിപ്പട
Football
• 15 hours ago
മാനന്തവാടിയിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്‌സോ കേസ്
Kerala
• 15 hours ago
ഇങ്ങനെയൊരു ക്യാപ്റ്റൻ ഐപിഎൽ ചരിത്രത്തിലാദ്യം; ആദ്യ കിരീടത്തിനരികെ അയ്യർപ്പട
Cricket
• 16 hours ago
"ഇന്ത്യയിലേക്ക് 299 ദിർഹം മാത്രം, ഒന്നെടുത്താൽ ഒന്ന് ഫ്രീ, EMI സൗകര്യം.."; ബലി പെരുന്നാളിനോടനുബന്ധിച്ചു നാട്ടിലെത്താൻ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു വിമാനക്കമ്പനികൾ | Mega Flight Ticket Offers
uae
• 16 hours ago
ലിവർപൂളിന്റെ കിരീടനേട്ടത്തിന്റെ വിജയാഘോത്തിനിടെ കാർ ഇടിച്ചുകയറി 50 പേർക്ക് പരുക്ക്
International
• 16 hours ago
ദേശീയപാതയിൽ വീണ്ടും വിള്ളൽ; വടകരയിൽ പാലത്തിന് സമീപം റോഡ് തകർന്നു, പാത അടച്ചു
Kerala
• 16 hours ago
ഇനി കളി കാര്യമാവും! ബയേണിനെ മറികടന്ന് കിരീടം നേടിയവരുടെ പുതിയ രക്ഷകൻ ടെൻ ഹാഗ്
Football
• 17 hours ago
പി.വി അൻവർ ഇന്ന് ലീഗ് നേതാക്കളെ കാണും; കുഞ്ഞാലികുട്ടിയെയും പി.എം.എ സലാമിനെയും മലപ്പുറത്തെത്തി സന്ദർശിക്കും
Kerala
• 17 hours ago
അൻവർ ഇടഞ്ഞുതന്നെ, തീരുമാനം രണ്ടു ദിവസത്തിനകം; മത്സരിക്കാൻ തൃണമൂൽ നേതൃത്വത്തിന്റെ അനുമതി
Kerala
• 18 hours ago
കോഴിക്കോടും ആലുവയിലും റെയിൽവേ ട്രാക്കിലേക്ക് മരം വീണ സംഭവം; സംസ്ഥാനത്ത് ട്രെയിനുകൾ വൈകി ഓടുന്നു
Kerala
• 19 hours ago
കേരളത്തിൽ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്
Kerala
• 19 hours ago
സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ
Kerala
• a day ago
ചരിത്രനേട്ടങ്ങളുടെ നിറവിൽ ഈജിപ്ഷ്യൻ മാന്ത്രികൻ; റെക്കോർഡുകളുടെ പെരുമഴ സൃഷ്ടിച്ച് സലാഹ്
Football
• 17 hours ago
സമ്മർദങ്ങൾ പയറ്റി അൻവർ; വഴങ്ങാതെ കോൺഗ്രസ്
Kerala
• 18 hours ago
നിലമ്പൂരിൽ സി.പി.എമ്മിന് കരുവന്നൂർ കുരുക്ക്; ഇ.ഡി വേട്ട വിലപ്പോവില്ലെന്നും ഇത് തീക്കളിയെന്നും സി.പി.എം
Kerala
• 18 hours ago