HOME
DETAILS

'പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ മിക്കതും നടപ്പിലാക്കി'; നേട്ടങ്ങള്‍ പറഞ്ഞ് മുഖ്യമന്ത്രി

  
May 06 2025 | 11:05 AM

Most of the things mentioned in the manifesto have been implemented said Chief Minister-entekeralamexpo

ആലപ്പുഴ: ലോകം ഇന്ന് ആശ്ചര്യത്തോടെയാണ് കേരളത്തെ നോക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ മിക്കതും നടപ്പിലാക്കാൻ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാ​ഗമായി ആലപ്പുഴയിൽ നടന്ന ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എൽ.ഡി.എഫ് അധികാരത്തിൽ എത്തുന്ന സമയം പൊതു വിദ്യാഭ്യാസവും ആരോഗ്യ മേഖലയും മനോവിഷമമുണ്ടാക്കുന്ന തരത്തിൽ തകർന്നു കിടക്കുകയായിരുന്നു. ഇപ്പോൾ ഏറ്റവും മെച്ചപ്പെട്ട പൊതുവിദ്യാഭ്യാസ മേഖല നമ്മുടേതാണെന്ന് നീതി ആയോഗ് സാക്ഷ്യപ്പെടുത്തിയെന്നും. കൊവിഡിന് മുന്നിൽ മുട്ടുകുത്തി വീഴാത്ത പ്രദേശമായിരുന്നു നമ്മുടെ നാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ പാത വികസനത്തിൽ നാടിന്റെ ആവശ്യത്തിനൊപ്പം നിൽക്കാൻ യുഡിഎഫ് സർക്കാരിന് സാധിച്ചില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. 45 മീറ്റർ വീതിയിൽ റോഡ് നിർമിക്കാൻ തീരുമാനിച്ചപ്പോൾ അത് തടസപ്പെടുത്താൻ ആ​ഗ്രഹിച്ചവർക്കൊപ്പം അന്നത്തെ സർക്കാർ നിന്നുവെന്നും അതാണ് ദേശീയ പാത വികസനം അന്ന് തടസപ്പെടാൻ കാരണമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തോട് ശത്രുതാ സമീപനം സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിനേയും മുഖ്യമന്ത്രി വിമർശിച്ചു. പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രം സഹായിച്ചില്ലെന്നും. ഭരണഘടന പ്രകാരം കിട്ടേണ്ടത് പോലും നൽകാൻ കേന്ദ്രം തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേന്ദ്രത്തിന്റെ ഈ സമീപനം കണ്ട് വിഷമിച്ച് തലയിൽ കൈയ്യും വെച്ചിരിക്കുകയല്ല സർക്കാർ ചെയ്തതെന്നും എല്ലാത്തിനെയും അതിജീവിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകം ഇന്ന് അത്ഭുതത്തോടെയാണ് കേരളത്തിലേക്ക് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശത്രുതാ സമീപനം സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിനൊപ്പം നിൽക്കുന്ന നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷത്തെയും മുഖ്യമന്ത്രി വിമർശിച്ചു. നവകേരളം എന്നത് ഇപ്പോൾ സങ്കൽപ്പമല്ലെന്നും അത് യാഥാർഥ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു.  യോഗത്തിൽ ക്ഷണിക്കപ്പെട്ട 500 വ്യക്തികൾ പങ്കെടുത്തു. സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, ട്രേഡ് യൂണിയൻ, തൊഴിലാളി പ്രതിനിധികൾ, യുവജനത, വിദ്യാർഥികൾ, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകൾ, പ്രൊഫഷണലുകൾ, വ്യവസായികൾ, പ്രവാസികൾ,  സാമുദായിക നേതാക്കൾ തുടങ്ങിയവരാണ് എത്തിയത്. ഇവരുമായി മുഖ്യമന്ത്രി സംവദിച്ചു.  മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാന്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ ലക്ഷ്യംവച്ചത് ജയ്‌ഷെ ഉള്‍പെടെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍; നീതി നടപ്പായെന്നും കരസേന

National
  •  19 hours ago
No Image

മിലാനില്‍ ബാഴ്‌സയുടെ കണ്ണീര്‍; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരിന് യോഗ്യത നേടി ഇന്റര്‍

Football
  •  19 hours ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലെ മുഴുവന്‍ ബാറ്ററികളും മാറ്റും

Kerala
  •  20 hours ago
No Image

ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് പത്താംക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം

Kerala
  •  20 hours ago
No Image

യുഎഇ: ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎഇ; സംഘര്‍ഷങ്ങള്‍ക്കിടയില്‍ ദുബൈ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു

latest
  •  20 hours ago
No Image

ഗവര്‍ണര്‍ക്കെതിരായ സുപ്രീംകോടതിയിലെ ഹരജി പിന്‍വലിക്കാന്‍ കേരളം; എതിര്‍പ്പുമായി കേന്ദ്രം

Kerala
  •  21 hours ago
No Image

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള പാപ്പല്‍ കോണ്‍ക്ലേവിന് ഇന്ന് തുടക്കം

International
  •  21 hours ago
No Image

സുപ്രീം കോടതി ജഡ്ജിമാരില്‍ സമ്പന്നന്‍ കെ.വി വിശ്വനാഥന്‍; 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടു

National
  •  21 hours ago
No Image

ഇന്ത്യ- ബ്രിട്ടണ്‍ സ്വതന്ത്രവ്യാപാര കരാര്‍ യാഥാര്‍ഥ്യമായതോടെ ഇന്ത്യന്‍ വാഹനവിപണിയിലേക്ക് ബ്രിട്ടിഷ് കമ്പനികള്‍ കടന്നുവരും, തൊഴിലവസരം കൂടും, വന്‍ നേട്ടം | India-UK free trade agreement

latest
  •  21 hours ago
No Image

ഓപ്പറേഷന്‍ സിന്ദൂര്‍; പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി, പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ തിരിച്ചടി

National
  •  a day ago