HOME
DETAILS

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അസിസ്റ്റന്റ്; 63,700 രൂപവരെ ശമ്പളം വാങ്ങാം

  
Web Desk
May 12 2025 | 09:05 AM

Kerala Labour Welfare Fund Board  Assistant recruitment salary of up to 63700

കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കീഴില്‍ ജോലി നേടാന്‍ അവസരം. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കേരള പിഎസ് സി മുഖേന അപേക്ഷ വിളിച്ചിട്ടുണ്ട്. ആകെ ഒരു ഒഴിവാണുള്ളത്. പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 4ന് മുന്‍പായി കേരള പിഎസ് സി വെബ്‌സൈറ്റ് മുഖേന നല്‍കണം. 

തസ്തിക & ഒഴിവ്

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കീഴില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 27,900 രൂപമുതല്‍ 63,700 രൂപവരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

18 വയസിനും 36 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ 01.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും. 

യോഗ്യത

പ്ലസ് ടു പരീക്ഷ വിജയിച്ചിരിക്കണം.

ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ് ലോവര്‍ (കെജിടിഇ)യും, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. ആദ്യമായി അപേക്ഷ നല്‍കുന്നവര്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 04. വിശദമായ വിജ്ഞാപനം താഴെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. 


അപേക്ഷ: CLICK 

വിജഞാപനം: CLICK 

Kerala Labour Welfare Fund Board is inviting applications for the post of Assistant The position offers a salary of up to 63700



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മയക്കുമരുന്ന് ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം; അര്‍ധരാത്രി മകളുമായി വീടുവിട്ടോടി യുവതി- രക്ഷകരായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

ബിആര്‍ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഇന്ന് ചുമതലയേല്‍ക്കും

National
  •  2 hours ago
No Image

ഇന്നു മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24ന് 

Kerala
  •  2 hours ago
No Image

വെടിനിര്‍ത്തല്‍ കരാറിനു വേണ്ടി മൂന്നാം കക്ഷി ഇടപെട്ടിട്ടില്ലെന്ന ഇന്ത്യന്‍ വാദം തള്ളി ട്രംപ്; സംഘര്‍ഷം ലഘൂകരിക്കാന്‍ യുഎസ് ഇടപെട്ടു

International
  •  3 hours ago
No Image

ചരിത്ര ജയവുമായി അല്‍ നസ്ര്‍; അല്‍ അഖ്ദൗദിനെ എതിരില്ലാത്ത ഒമ്പത് ഗോളില്‍ മുക്കി

Football
  •  3 hours ago
No Image

മയക്കുമരുന്ന കേസിനെ തീവ്രവാദവുമായി ബന്ധിപ്പിച്ചു; എന്‍ഐഎയെ വിമര്‍ശിച്ച് സുപ്രീം കോടതി

National
  •  3 hours ago
No Image

43 റോഹിംഗ്യകളെ കടലില്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍; നടപടിക്കെതിരെ സുപ്രിംകോടതിയില്‍ ഹരജി

National
  •  4 hours ago
No Image

മുഹമ്മദ് സുബൈറിനെതിരെ ഭീഷണിയുമായി വലതുപക്ഷ ഹിന്ദുത്വവാദികള്‍; വീട്ടിലേക്ക് പന്നിയിറച്ചി അയക്കാനും സന്ദേശങ്ങളില്‍ ആഹ്വാനം

National
  •  4 hours ago
No Image

'ഷവര്‍മ കഴിച്ച് മരിക്കുന്നതെല്ലാം ഹിന്ദുക്കള്‍', 'വേടന്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നു'; തീവ്ര വര്‍ഗീയതയും വിദ്വേഷവും പ്രസംഗിച്ച് കേസരി എഡിറ്റര്‍ 

Kerala
  •  4 hours ago
No Image

ഗസ്സയില്‍ ഓരോ മണിക്കൂറിലും ഇസ്‌റാഈല്‍ സൈന്യം കൊന്നൊടുക്കുന്നത് ചുരുങ്ങിയത്‌ ഓരോ സ്ത്രീയെ വീതം; കണക്കുകള്‍ പുറത്തുവിട്ട് യൂറോമെഡ് ഹ്യൂമന്റൈറ്റ്‌സ് മോണിറ്റര്‍

International
  •  4 hours ago