
റെയില്‍വേ പ്ലാറ്റ്ഫോമുകളിലെ ചിലയിടങ്ങളില്‍ മഞ്ഞ നിറത്തിലുള്ള ടൈല്‍ പാകിയിരിക്കുന്നത് എന്തിനാണെന്ന് അറിയാമോ...?

പൊതുഗതാഗതത്തെയാണ് നാം ജീവിതത്തില്‍ കൂടുതലും ആശ്രയിക്കുക. അതില്‍ പ്രധാനപ്പെട്ടത് തന്നെയാണ് റെയില്‍വേ ഗതാഗതം. ഇന്ത്യയില്‍ 7460ല്‍ അധികം റെയില്‍വേ സ്റ്റേഷനുകളും വിവിധ നഗരങ്ങളിലായി 500ല്‍ അധികം മെട്രോ സ്റ്റേഷനുകളുമുണ്ട്. യാത്രക്കായ് സ്റ്റേഷനിലേക്കു വരുന്നവര്‍ ഇവിടെയൊക്കെ പലതരത്തിലുള്ള സൈന്‍ ബോര്‍ഡുകള്‍ കാണാറുണ്ട്. എന്നാല്‍ ഇവയൊക്കെ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് മനസിലാക്കുന്നവര്‍ വളരെ കുറവായിരിക്കും.
ഇങ്ങനെ റെയില്‍വേ സേറ്റേഷനുകളിലും മെട്രോ സ്റ്റേഷനുകളിലും എത്തുന്നവര്‍ കാണുന്ന സ്ഥിരം കാഴ്ചയാണ് മഞ്ഞനിറത്തിലുള്ള ടൈലുകള്‍. അതും പ്ലാറ്റ്ഫോമുകളിലെ ചില പ്രത്യേക ഭാഗത്ത് വിവിധ തരത്തിലുള്ള മഞ്ഞ ടൈലുകള്‍ ഇട്ടിരിക്കുന്നത് നമുക്കു കാണാം. എന്തിനാണ് ഇത്തരത്തില്‍ ചിലഭാഗങ്ങളില്‍ മഞ്ഞ ടൈലുകള്‍ ഇട്ടിരിക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിലര്‍ ചിന്തിക്കുന്നത് പ്ലാറ്റ്ഫോം കൂടുതല്‍ സുന്ദരമാക്കാന്‍ വേണ്ടിയാകുമെന്നായിരിക്കും. എന്താണ് ഇതിന്റെ പ്രാധാന്യം.
പ്ലാറ്റ്ഫോമുകളിലെ മഞ്ഞ ടൈലുകള്‍ സ്ഥാപിക്കുന്നത് സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായാണ്. ഇത് കാഴ്ചവൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് യാത്ര ചെയ്യാന്‍ കൂടുതല്‍ ആത്മവിശ്വാസവും സ്വാതന്ത്ര്യവും നല്‍കും. മഞ്ഞ ടൈലുകള്‍ ഒരു ലൈഫ്ലൈനായിട്ടാണ് ഉപയോഗിക്കുന്നത്. ഇവയെ ടെന്‍ജി ബ്ലോക്കുകള്‍ അല്ലെങ്കില്‍ ബ്രെയിന്‍ ടൈലുകള്‍ എന്നും വിളിക്കാറുണ്ട്.
കാഴ്ചയില്ലാത്തവര്‍ക്കും കാഴ്ച കുറവുള്ളവരുമായ കാല്‍നടയാത്രക്കാരെ സഹായിക്കാനുമായിരുന്നു ആദ്യകാലങ്ങളില്‍ ഈ ടൈലുകള്‍ പൊതുയിടങ്ങളില്‍ സ്ഥാപിച്ചത്. 1967ല്‍ ജപ്പാന്‍കാരനായ സെയ്ച്ചി മിയാകെയാണ് ഈ സംവിധാനം കൊണ്ടുവന്നത്. ജപ്പാനിലെ ഒകയാമ സിറ്റിയിലാണ് ആദ്യമായി സ്പര്‍ശനത്തിലൂടെ മനസിലാക്കാന്‍ സഹായിക്കുന്ന ടൈലുകള്‍ പാകിയത്. ഇന്ന് ലോകമൊട്ടാകെയുള്ള രാജ്യങ്ങളിലും ഇതു നടപ്പാക്കിവരുന്നുണ്ട്.
റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ പ്രധാനമായും രണ്ട് തരത്തിലുളള മഞ്ഞ ടൈലുകളാണ് ഉണ്ടാവുക. കുത്തുകള്‍ ഉയര്‍ന്നു നില്ക്കുന്ന മഞ്ഞടൈലുകളും നീണ്ടവരകളുള്ള മഞ്ഞടൈലുകളും ആണ് ഇട്ടിരിക്കുക. കുത്തുകള്‍ ഉയര്‍ന്നു നില്ക്കുന്ന മഞ്ഞ ടൈലുകള്‍ ജാഗ്രതാ മേഖലകളെയാണ് സൂചിപ്പിക്കുന്നത്. ഇവ പ്രധാനമായും പ്ലാറ്റ്ഫോമിന്റെ അരികുകള്‍, എസ്കലേറ്ററുകള്‍, പടികള്‍ എന്നിയ്ക്കടുത്താണ് സ്ഥാപിക്കുന്നത്.
വടി ഉപയോഗിച്ചു നടക്കുന്ന വ്യക്തികള്‍ക്ക് ഈ ഉയര്‍ന്ന കുത്തുകള്‍ പെട്ടെന്ന് മനസിലാക്കാന്‍ സാധിക്കും. നീളമുള്ള വരകളുള്ള മഞ്ഞ ടൈലുകള്‍ കാഴ്ചാവൈകല്യമുള്ളയാളുകള്ക്ക് നേരായ ദിശയില്‍ നടക്കാന്‍ സഹായിക്കുകയും ചെയ്യും. ഇവ പ്രധാനമായും എക്സിറ്റുകള്‍, ടിക്കറ്റ് കൗണ്ടറുകള്‍, എന്നിവയിലേക്കാണ് നയിക്കുക.
മഞ്ഞ ടൈലുകള്‍ ഉയര്‍ന്നതും പ്രത്യേക ടെക്സചറുള്ളതുമാണ്. കാനുകള്‍ അല്ലെങ്കില്‍ കാല്‍നടയായി സഞ്ചരിക്കുന്ന വ്യക്തികള്‍ക്ക് സ്പര്‍ശനത്തിന്റെ സഹായത്തോടെ മുന്നോട്ടുള്ള ദിശയും ജാഗ്രതാ മേഖലയും തിരിച്ചറിയാന്‍ സഹായിക്കും.
സ്ട്രൈറ്റ് ലൈന്‍ സഞ്ചരിക്കാനുള്ള ദിശകാണിക്കാനും ഡോട്ടുകള്‍ മുന്നറിയിപ്പ് അതിരുകള്‍ സൂചിപ്പിക്കാനും
നമ്മള് മഞ്ഞ ടൈലുകള്‍ക്കു മുകളില്‍ നില്‍ക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് ട്രെയിന്‍ എത്തിയാല്‍. കാഴ്ചാശക്തി ഇല്ലാത്തവര്‍ക്ക് ഈ ടൈലുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുക.
ഇപ്പോ മനസിലായില്ലേ മഞ്ഞ നിറത്തിലുള്ള ടൈലുകള്‍ അലങ്കാരത്തിനുള്ളതല്ല എന്നും ഇതൊരു സുരക്ഷാസംവിധാനമാണെന്നും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

19 കാരനായ അമ്മയുടെ കാമുകന് രണ്ടരവയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി
National
• 44 minutes ago
ബഹ്റൈന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ്; സഹകരണം ശക്തിപ്പെടുത്താന്‍ ധാരണ
uae
• an hour ago
കനത്തമഴ: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് നാല് ജില്ലകള്‍; കടലാക്രമണത്തിനും സാധ്യത
Kerala
• an hour ago
തിരുവാങ്കുളത്തു നിന്നു കാണാതായ 3 വയസുള്ള കുട്ടിയുടെ മൃതദേഹം ചാലക്കുടി പുഴയില്‍ നിന്നു കണ്ടെടുത്തു
Kerala
• 2 hours ago
അന്വേഷണത്തോട് സഹകരിക്കാതെയും കുറ്റം സമ്മതിക്കാതെയും ജ്യോതി മല്‍ഹോത്ര; ചെയ്ത വിഡിയോകളെല്ലാം പാക് നിര്‍ദേശപ്രകാരമെന്നും സൂചന | Pak Spy Jyoti Malhotra
latest
• 2 hours ago
വീണ്ടും കാട്ടാനക്കലി; പാലക്കാട് എടത്തനാട്ടുകരയില്‍ കര്ഷകന് ദാരുണാന്ത്യം
Kerala
• 2 hours ago
വാടകയും ഉപജീവന സഹായവും ലഭിച്ചില്ല ഉപരോധ സമരവുമായി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർ; പിന്നാലെ വാടക അക്കൗണ്ടുകളില്‍
Kerala
• 2 hours ago
പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് സൂചന; തരൂരിന് കേന്ദ്രം ഉന്നതപദവി വാഗ്ദാനം ചെയ്തെന്ന് അഭ്യൂഹം
National
• 3 hours ago
കരാർ തൊഴിലാളികളുടെ ഇ.എസ്.ഐ വിഹിതം അടച്ചില്ല; കെ.എസ്.ഇ.ബിയുടെ 31 കോടി പിടിച്ചെടുത്തു
Kerala
• 3 hours ago
രണ്ടാം പിണറായി സര്‍ക്കാര്‍ അവസാന ലാപ്പില്‍; കരിദിനം ആചരിക്കാന്‍ യുഡിഎഫ്
Kerala
• 3 hours ago
ഹെയർ ട്രാൻസ്പ്ലാന്റിന് വിധേയനായ യുവാവ് ദുരിതത്തില്‍; നേരിടുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, ആശുപത്രിക്കെതിരേ നിയമനടപടിയുമായി കുടുംബം
Kerala
• 3 hours ago
വഖ്ഫ് നിയമ ഭേദഗതി: കേസ് ഇന്ന് പരിഗണിക്കും; ഇരുവിഭാഗത്തിനും രണ്ട് മണിക്കൂര്‍ സമയം
latest
• 3 hours ago
കൊടുങ്ങല്ലൂരില്‍ വഖ്ഫ് ഭൂമി തട്ടിയെടുത്തത് ചതിയിലൂടെ; തട്ടിയെടുത്തത് ജമാഅത്തെ ഇസ്ലാമി ജില്ലാ മുന്‍ അമീര്‍
Kerala
• 3 hours ago
തിരുവാങ്കുളത്ത് നിന്നും കാണാതായ മൂന്നു വയസ്സുകാരി മരിച്ചനിലയില്‍
Kerala
• 4 hours ago
മുസ്ലിംകളുടെ ആശങ്കകള്‍ വസ്തുതാപരം; വഖ്ഫ് നിയമഭേദഗതി ചോദ്യം ചെയ്ത് കേരളം സുപ്രിംകോടതിയില്‍
Kerala
• 12 hours ago
“ഇന്ത്യ ഒരു ധര്‍മശാലയല്ല, 140 കോടി ജനങ്ങളുമായി ബുദ്ധിമുട്ടുകയാണ്”; സുപ്രീംകോടതി ശ്രീലങ്കന്‍ അഭയാര്‍ഥിയുടെ ഹര്‍ജി തള്ളി
National
• 13 hours ago
1,000 ഫലസ്തീന് തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി ഹജ്ജ് ചെയ്യാന്‍ സൗകര്യമൊരുക്കി സഊദി അറേബ്യ
Saudi-arabia
• 13 hours ago
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; അറബിക്കടലിൽ ന്യൂനമർദ്ദം, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 13 hours ago
തിരുവാങ്കുളത്ത് മുന്നുവയസുകാരിയെ കാണാതായ സംഭവം; മൊഴി മാറ്റിപ്പറഞ്ഞ് അമ്മ; മൂഴിക്കുളം പുഴയിലും തിരച്ചില്‍
Kerala
• 10 hours ago
ആലുവയില്‍ മൂന്നുവയസുകാരിയെ കാണാതായതായി പരാതി
Kerala
• 11 hours ago
ഷമി ബിജെപിയിലേക്കെന്ന് അഭ്യൂഹം; താരവുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട് യോഗി ആദിത്യനാഥ്
National
• 11 hours ago