HOME
DETAILS

കേണല്‍ സോഫിയക്കെതിരായ ബിജെപി മന്ത്രിയുടെ വിദ്വേഷപ്രസംഗം: ഹരജി ഇന്ന് സുപ്രിംകോടതിയില്‍; കടുത്ത നടപടിയുണ്ടായാല്‍ രാജിവയ്‌ക്കേണ്ടി വരും

  
Web Desk
May 19 2025 | 05:05 AM

Minister Vijay Shahs Controversial Remark Supreme Court Says Constitutional Officeholders Should Have Spoken Responsibly in Sensitive Times to Hear Petition Today

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരായ ഇന്ത്യയുടെ 'ഓപറേഷന്‍ സിന്ദൂറി'നെക്കുറിച്ച് മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വിശദീകരിച്ച് രാജ്യത്തിന്റെ അഭിമാനമായി മാറിയ കേണല്‍ സോഫിയ ഖുറേഷിയെ വര്‍ഗീയമായി അധിക്ഷേപിച്ച മധ്യപ്രദേശിലെ ബി.ജെ.പി മന്ത്രിക്കെതിരായ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രിക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യംചെയ്ത് മന്ത്രി സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതിയിലുള്ളത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എന്‍. കോടീശ്വര്‍ സിങ് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ഹരജി കേള്‍ക്കുക. കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കവെ, ഒരു മന്ത്രി പറയേണ്ട വാക്കുകളാണോ ഇതെന്ന് സുപ്രിംകോടതി ചോദിച്ചിരുന്നു.

സോഫിയ ഖുറേഷിയെ 'ഭീകരവാദികളുടെ സഹോദരി' എന്നു വിശേഷിപ്പിച്ച ബി.ജെ.പി നേതാവായ മന്ത്രി വിജയ് ഷായുടെ പരാമര്‍ശം സ്വമേധയാ പരിഗണനയ്‌ക്കെടുത്താണ് മധ്യപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിമാരായ അതുല്‍ ശ്രീധരന്‍, അനുരാധ ശുക്ല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കടുത്ത നടപടി സ്വീകരിച്ചത്.

മന്ത്രിയുടെ നടപടി സോഫിയ ഖുറേഷിക്കെതിരേ മാത്രമുള്ളതല്ലെന്നും മുഴുവന്‍ സായുധ സേനകളെയും അപമാനിക്കുന്നതും ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടത്തിലാക്കുന്നതുമാണെന്ന ശക്തമായ നിരീക്ഷണം നടത്തിയാണ്, കേസെടുക്കാന്‍ മധ്യപ്രദേശ് ഡിജിപിക്ക് കോടതി നിര്‍ദേശം നല്‍കിയത്. അപമാനകരം, അപകടകരം, അപരിഷ്‌കൃഭാഷ എന്നിങ്ങനെയാണ് ബെഞ്ച് ഇതിനെ വിശേഷിപ്പിച്ചിരുന്നത്. 

സമഗ്രത, പ്രൊഫഷനലിസം, അച്ചടക്കം, ത്യാഗം, നിസ്വാര്‍ഥത, ആദരവ്, അജയ്യമായ ധൈര്യം എന്നിവയെ പ്രതിഫലിപ്പിക്കുന്ന, ഏതൊരു പൗരനും വിലമതിക്കുന്ന ഒരുപക്ഷേ രാജ്യത്തെ ഏക സ്ഥാപനമാകും ഇന്ത്യന്‍ സായുധസേന. അതെല്ലാം മനസിലാക്കാന്‍ കഴിയുന്ന മന്ത്രി വിജയ് ഷാ, അപരിഷ്‌കൃതഭാഷയാണ് വനിതാ കേണലിനെതിരേ ഉപയോഗിച്ചത്. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരന്റെ സഹോദരിയാണ് കേണല്‍ സോഫിയ ഖുറേഷിയെന്നാണ് മന്ത്രി പറഞ്ഞതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. മുസ് ലിംകളായ ഏതൊരു വ്യക്തിയിലും വിഘടനവാദ വികാരം ആരോപിക്കുന്ന ഗുരുതരമായ പ്രവൃത്തിയും മന്ത്രിയില്‍നിന്നുണ്ടായി. അത് ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടത്തിലാക്കുന്നതാണ് കോടതി ചൂണ്ടിക്കാട്ടി. 

അതേസമയം, ഹൈക്കോടതിയെപ്പോലെ സുപ്രിംകോടതിയും കടുത്ത നടപടി സ്വീകരിക്കുകയാണെങ്കില്‍ മന്ത്രി വിജയ് ഷായ്ക്ക് രാജിവയ്ക്കുകയല്ലാതെ മറ്റ് വഴിയുണ്ടാകില്ല. ബി.എന്‍.എസിലെ 152, 196(1) വകുപ്പുകള്‍ പ്രകാരം കേസെടുക്കാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. 152 വകുപ്പ് പ്രകാരമാണ് ശിക്ഷിക്കപ്പെടുന്നതെങ്കില്‍ യഥാക്രമം ജീവപര്യന്തം അല്ലെങ്കില്‍ ഏഴുവര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. 196(1) പകാരം ശിക്ഷ ലഭിക്കുന്നതെങ്കില്‍ അഞ്ചുവര്‍ഷവും ശിക്ഷ ലഭിക്കും. ജനപ്രാതിനിധ്യനിയമം അനുസരിച്ച് അയോഗ്യത ലഭിക്കുന്ന കുറ്റകൃത്യങ്ങളാണിവ.

Supreme Court is set to hear today a plea by Madhya Pradesh tribal welfare minister Vijay Shah, challenging a high court order directing police to file an FIR against him over his remarks about Colonel Sofiya Qureshi.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദ്ദേഹം എപ്പോഴും എതിരാളികളെ തോൽപ്പിക്കാൻ ആഗ്രഹിച്ചിരുന്നു: മെസി

Football
  •  4 hours ago
No Image

തീ തിന്നത് കോടികള്‍, തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും കത്തി; കോഴിക്കോട് തീപിടിത്തത്തിന്റെ കാരണം തേടി പരിശോധന

Kerala
  •  4 hours ago
No Image

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള അഭിപ്രായം: അശോക സര്‍വകലാശാല പ്രഫസറുടെ അറസ്റ്റിനെതിരേ പ്രതിഷേധം ഉയരുന്നതിനിടെ കേസ് ഇന്ന് സുപ്രിംകോടതിയില്‍

National
  •  4 hours ago
No Image

ഹജ്ജിനായി ബെൽജിയത്തിൽ നിന്ന് സഊദിയിലേക്ക് 13 രാജ്യങ്ങളിലൂടെ 4,500 കിലോമീറ്റര്‍ സൈക്കിളില്‍; അനസ് അൽ റെസ്കിയുടെ യാത്രയെക്കുറിച്ചറിയാം

Saudi-arabia
  •  4 hours ago
No Image

ഏഷ്യ കപ്പിൽ നിന്നും ഇന്ത്യ പിന്മാറുന്നു; നിർണായക തീരുമാനവുമായി ബിസിസിഐ

Cricket
  •  4 hours ago
No Image

'വിദേശനയത്തിന്റെ ഉത്തരവാദിത്തം മോദി സര്‍ക്കാറിന്' ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ നിന്ന് പത്താനെ പിന്‍വലിച്ച് മമത, തൃണമൂല്‍ സഹകരിക്കില്ലെന്ന് പ്രഖ്യാപനം

National
  •  5 hours ago
No Image

സംസ്ഥാനത്തെ പ്ലസ് ടു ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന്

Kerala
  •  5 hours ago
No Image

ഇതിഹാസം പുറത്ത്; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇലവനെ പ്രഖ്യാപിച്ച് ഗിൽക്രിസ്റ്റ്

Cricket
  •  5 hours ago
No Image

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്‌ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം

Kerala
  •  5 hours ago
No Image

ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവിക കപ്പൽ ഇടിച്ച് തകർന്നത് ആരുടെ പിഴവ് കൊണ്ട് ? ദുരന്തത്തിന്റെ കാരണം തേടി യുഎസ്, മെക്സിക്കോ ഉദ്യോഗസ്ഥർ

International
  •  5 hours ago

No Image

നഗരപരിധിയിലെ ഏക ഫയർസ്റ്റേഷൻ ഒഴിവാക്കി, ആളിപ്പടരും മുൻപേ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം

Kerala
  •  9 hours ago
No Image

താമരശ്ശേരിയില്‍ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് ലഹരിവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം; ഒമ്പതു പേര്‍ക്കു പരിക്കേറ്റു

Kerala
  •  9 hours ago
No Image

'പണം എഴുതാത്ത ചെക്കില്‍ ഒപ്പിട്ടത് അവരെ വിശ്വസിച്ചത് കൊണ്ട്, കൂടെ നിന്ന് വിശ്വാസവഞ്ചന കാണിക്കുമെന്ന് കരുതിയില്ല'; കൊടുങ്ങല്ലൂരിലെ വഖ്ഫ് തട്ടിപ്പില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവങ്ങള്‍

Kerala
  •  9 hours ago
No Image

ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടം; വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗങ്ങളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം; ഏഴ് സംഘങ്ങളിലായി 59 പ്രതിനിധികള്‍

latest
  •  10 hours ago