
ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യന്‍ പ്രതിനിധിസംഘം യുഎഇയില്‍; ഇന്ന് നേതാക്കളെ കാണും; ഇന്ത്യയുടെ നിലപാട് ബോധ്യപ്പെടുത്തുമെന്ന് സംഘത്തിലെ അംഗം ഇ.ടി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരേ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിദേശരാജ്യങ്ങള്‍ക്ക് മുമ്പാകെ വിശദീകരിക്കാനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ദൗത്യസംഘങ്ങളുടെ പര്യടനം തുടങ്ങി. ഇ.ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെട്ട സംഘം യു.എ.ഇയിലും ജോണ്‍ ബ്രിട്ടാസ് എം.പി അടങ്ങുന്ന സംഘം ജപ്പാനിലും എത്തി. ജപ്പാനിലേക്കുള്ള സംഘത്തെ ആര്‍.ജെ.ഡി നേതാവ് മനോജ് ഝായും യു.എ.ഇ സംഘത്തെ ശിവസേനാ നേതാവ് (ഷിന്‍ഡേ വിഭാഗം) ശ്രീകാന്ത് ഷിന്‍ഡേയുമാണ് നയിക്കുന്നത്. ഇന്നലെ രാത്രി യു.എ.ഇയിലെത്തിയ സംഘം സിയേറ ലിയോണ, ലിബിയ, ഗോംഗോ തുടങ്ങി ആഫ്രിക്കന്‍ രാജ്യങ്ങളും സന്ദര്‍ശിക്കും
എം.പിമാരായ അതുല്‍ഗാര്‍ഗ്, സസ്മിത് പത്ര, മനന്‍ കുമാര്‍ മിശ്ര, എസ്.എസ് ആലുവാലിയ, സുജന്‍ ചിനോയ് എന്നിവരാണ് യുഎഇയിലെത്തിയ സംഘത്തിലുളളത്. ലോകസമാധാനത്തിന് ഇന്ത്യ നല്‍കുന്ന സേവനങ്ങളും അക്കാര്യത്തിലുള്ള പ്രതിബദ്ധതയും ഭീകരതക്കെതിരായ സുതാര്യമായ നിലപാടുകളും ലോകത്തെ ബോധ്യപ്പെടുത്തുകയാണ് പര്യടത്തിന്റെ ലക്ഷ്യമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പാക്കിസ്ഥാന്റെ സഹായത്തോടെ പെഹല്‍ഗാമില്‍ 26 നിരപരാധികളെയാണ് ഭീകകര്‍ വകവരുത്തിയത്. ഇക്കാര്യത്തില്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി കൃത്യമായാണ് ഇന്ത്യ അവരെ പ്രഹരിച്ചത്. പാകിസ്ഥാന്‍ വളര്‍ത്തുന്ന ഭീകരത തലപൊക്കരുതെന്നുമുള്ള ഉറച്ചതും സുതാര്യവുമായ നിലപാട് ഉത്തവദാത്വമേല്‍പ്പിക്കപ്പെട്ട രാജ്യങ്ങളെ ബോധ്യപ്പെടുത്തുമെന്നും ഇ.ടി പറഞ്ഞു.
കേന്ദ്രം നിയമിച്ചത് ഏഴ് സംഘങ്ങളിലായി 59 അംഗ പ്രതിനിധികളെ
ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെയും ഓപറേഷന്‍ സിന്ദൂറിനെയും കുറിച്ച് വിശദീകരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത് ഏഴ് സംഘങ്ങളിലായി 59 അംഗ പ്രതിനിധികളെ. വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗങ്ങളുടെ മുഴുവന്‍ പേരുകളും കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. എന്‍.ഡി.എയുടെ ഭാഗമായ 31 പേരും പ്രതിപക്ഷത്തെ 20 പേരും ഉള്‍പ്പെടുന്നതാണ് 59 അംഗ പ്രതിനിധിസംഘം.
ബി.ജെ.പി എം.പിമാരായ ബൈജയന്ത് ജയ് പാണ്ഡ, രവിശങ്കര്‍ പ്രസാദ്, കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍, ജെ.ഡി.യുവിന്റെ സഞ്ജയ് ഝാ, ശിവസേനയുടെ ശ്രീകാന്ത് ഷിന്‍ഡെ, ഡി.എം.കെയുടെ കനിമൊഴി, എന്‍.സി.പി (ശരദ് പവാര്‍) നേതാവ് സുപ്രിയ സുലെ എന്നിവാണ് വിവിധ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 32 രാഷ്ട്രങ്ങളും ബ്രസല്‍സിലെ (ബെല്‍ജിയം) യൂറോപ്യന്‍ യൂണിയന്‍ ആസ്ഥാനവും സംഘം സന്ദര്‍ശിക്കും.
ഗ്രൂപ്പ്: 1
ബൈജയന്ത് പാണ്ഡ്യ, നിഷികാന്ത് ദുബെ, ഫാങ്‌നോന്‍ കൊന്യാക്, രേഖ ശര്‍മ (എല്ലാവരും ബി.ജെ.പി), അസദുദ്ദീന്‍ ഉവൈസി (മജ്‌ലിസ്), സത്‌നം സിങ് സന്ധു, ഗുലാം നബി ആസാദ് (മുന്‍ കേന്ദ്രമന്ത്രി), ഹര്‍ഷ് ശ്രിംഗ്‌ല.
സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍: സഊദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍, അല്‍ജീരിയ.
ഗ്രൂപ്പ്: 2
രവിശങ്കര്‍ പ്രസാദ്, ദഗ്ഗുബതി പുരന്ദേശ്വരി, സമിക് ഭട്ടാചാര, ഗുലാം അലി ഖതാന (നാലു പേരും ബി.ജെ.പി), പ്രിയങ്ക ചതുര്‍വേദി (ഉദ്ധവ് പക്ഷ ശിവസേന), അമര്‍ സിങ് (കോണ്‍ഗ്രസ്), എം.ജെ അക്ബര്‍ (മുന്‍ അംബാസഡര്‍), പങ്കജ് സരണ്‍.
സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍: ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, യൂറോപ്യന്‍ യൂണിയന്‍, ഇറ്റലി, ഡെന്‍മാര്‍ക്ക്.
ഗ്രൂപ്പ്: 3
സഞ്ജയ് കുമാര്‍ ഝാ (ജെ.ഡി.യു), അപരാജിത സാരങ്, ബ്രിജ് ലാല്‍, പ്രദാന്‍ ബറുവ, ഹേമാംഗ് ജോഷി (എല്ലാവരും ബി.ജെ.പി), യൂസുഫ് പത്താന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), ജോണ്‍ ബ്രിട്ടാസ് (സി.പി.എം), സല്‍മാന്‍ ഖുര്‍ഷിദ് (കോണ്‍ഗ്രസ്), മോഹന്‍ കുമാര്‍ (നയതന്ത്രജ്ഞന്‍).
സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍: ഇന്തൊനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍
ഗ്രൂപ്പ്: 4
ശ്രീകാന്ത് ഷിന്‍ഡെ (ശിവസേന), ബന്‍സുരി സ്വരാജ്, അതുല്‍ ഗാര്‍ഗ്, മനന്‍ കുമാര്‍ മിശ്ര, എസ്.എസ് അലുവാലിയ (എല്ലാവരും ബി.ജെ.പി), ഇ.ടി മുഹമ്മദ് ബഷീര്‍ (മുസ്ലിം ലീഗ്), സസ്മിത് പത്ര (ബി.ജെ.ഡി), സുജന്‍ ചിനോയ് (പ്രതിരോധ വിദഗ്ധന്‍).
സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍: യു.എ.ഇ, ലൈബീരിയ, കോംഗോ, സെയ്‌റ ലിയോണ്‍.
ഗ്രൂപ്പ്: 5
ഡോ. ശശി തരൂര്‍ (കോണ്‍ഗ്രസ്), ശാംഭവി (എല്‍.ജെ.പി), സര്‍ഫറാസ് അഹമ്മദ് (ജെ.എം.എം), ജി.എം ഹരീഷ് ബാലയോഗി (ടി.ഡി.പി), ശശാങ്ക് മണി ത്രിപാഠി, ഭുവനേശ്വര്‍ സിങ് കലിത, മിലിന്ദ് മുരളി ദേവ്‌റ, അംബാരന്‍ തേജ (എല്ലാവരും ബി.ജെ.പി).
സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍: യു.എസ്, പനാമ, ഗയാന, ബ്രസീല്‍, കൊളംബിയ.
ഗ്രൂപ്പ്: 6
കനിമൊഴി (ഡി.എം.കെ), രാജീവ് റായ് (എസ്.പി), മിയാന്‍ അല്‍താഫ് അഹമ്മദ് (നാഷണല്‍ കോണ്‍ഫറന്‍സ്), ബ്രിജേഷ് ചൗട്ട (ബി.ജെ.പി), പ്രേംചന്ദ് ഗുപ്ത (ആര്‍.ജെ.ഡി), അശോക് കുമാര്‍ മിത്തല്‍ (എ.എ.പി), മഞ്ജീവ് എസ്.പുരി (നയതന്ത്രജ്ഞന്‍), അഷ്‌റഫ് ജാവ് (നയതന്ത്രജ്ഞന്‍).
സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍: സ്‌പെയിന്‍, ഗ്രീസ്, സ്ലോവേനിയ, ലാത്വിയ, റഷ്യ.
ഗ്രൂപ്പ്: 7
സുപ്രിയ സുലെ (ശരത് പവാര്‍ വിഭാഗം എന്‍.സി.പി), രാജീവ് പ്രതാപ് റൂഡി, അനുരാഗ് സിങ് ഠാക്കൂര്‍, വി.മുരളീധരന്‍ (എല്ലാവരും ബി.ജെ.പി), വിക്രംജീത് സിങ് സാഹ്‌നി (എ.എ.പി), മനീഷ് തിവാരി (കോണ്‍ഗ്രസ്), ലവു ശ്രീകൃഷ്ണ ദേവരായലു (ടി.ഡി.പി), ആനന്ദ് ശര്‍മ (കോണ്‍ഗ്രസ്), സയ്യിദ് അക്ബറുദ്ദീന്‍ (നയതന്ത്രജ്ഞന്‍).
സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍: ഈജിപ്ത്, ഖത്തര്‍, എത്യോപ്യ, ദക്ഷിണാഫ്രിക്ക
Operation Sindoor Indian delegation in UAE, meeting with ministers today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാഹുല്‍ ഗാന്ധി പൂഞ്ചിലേക്ക്; പാക് ഷെല്ലാക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ കാണും
National
• 18 hours ago
സംസ്ഥാനത്ത് മഴ കനക്കും; രണ്ട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്, ആറിടത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട്
Kerala
• 19 hours ago
കോഴിക്കോട് തിരുവങ്ങൂരിലും ദേശീയ പാതയില്‍ വിള്ളല്‍; വിണ്ടുകീറി, ടാര്‍ ഒഴിച്ച് അടച്ചു
Kerala
• 20 hours ago
'കപടദേശവാദി...വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി' വേടന്‍ പാട്ടിലൂടെ പ്രധാനമന്ത്രിയെ അപമാനിച്ചെന്ന്; എന്‍.ഐ.എക്ക് പരാതി നല്‍കി ബി.ജെപി
Kerala
• 20 hours ago
ഗസ്സക്കായി ഒരിക്കല്‍ കൂടി മൈക്രോസോഫ്റ്റിനെതിരെ പ്രതിഷേധത്തീക്കാറ്റായി ഇന്ത്യന്‍ എഞ്ചിനീയര്‍ വാനിയ അഗര്‍വാള്‍
International
• 20 hours ago.png?w=200&q=75)
നീതിന്യായ വ്യവസ്ഥ പ്രവർത്തിക്കുന്നത് ശരിയായല്ല എന്ന് പ്രതി; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ മാരകമായ മരുന്ന് കുത്തിവെച്ച് ശിക്ഷ നടപ്പാക്കി
International
• 21 hours ago
ലഹരിക്കടത്ത്; രണ്ട് പൊലിസ് ഉദ്യോഗസ്ഥർക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി
Kuwait
• 21 hours ago
ഭാഷാ തർക്കം രൂക്ഷം; ബെംഗളൂരുവിലെ ഓഫീസ് അടച്ചുപൂട്ടി പൂനെയിലേക്ക് മാറ്റാൻ തീരുമാനിച്ച് ടെക് സ്ഥാപകൻ
National
• 21 hours ago
മുന്നിലെത്തിയ 'ആരെന്നറിയാത്ത' മൃതദേഹം പൊന്നുമോന്റേത്; ബോധമറ്റ് വീണ് അത്യാഹിത വിഭാഗത്തില്‍ നഴ്‌സായ ഉമ്മ
Kerala
• a day ago
സുഡാൻ ആഭ്യന്തര യുദ്ധത്തിൽ രാസായുധം ഉപയോഗിച്ചെന്ന് ആരോപണം: കടുത്ത ഉപരോധമേർപ്പെടുത്താനുള്ള നീക്കവുമായി യുഎസ്
International
• a day ago
യുഎഇ: പ്രവാസികളുടെ ശ്രദ്ധക്ക് ; വാടക വീടുകളില്‍ അനുവദിച്ചതിലും കൂടുതല്‍ ആളുകളെ താമസിപ്പിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും
uae
• a day ago
ആകാശച്ചുഴിയില്‍ പെട്ട് ഇന്ത്യന്‍ വിമാനം; വ്യോമപാത ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാകിസ്താന്
National
• a day ago
യുഎഇ യാത്ര: ഈ സമ്മർ സീസണിൽ കുടുംബങ്ങൾക്ക് ഒരു വിമാന ടിക്കറ്റിന് 250 ദിർഹം വരെ ലാഭിക്കാം; എങ്ങനെയെന്ന് അറിയാം
uae
• a day ago
ഹജ്ജ് തീർത്ഥാടകർക്കായി മദീനയിൽ ഡയാലിസിസ് ഹാൾ തുറന്നു
Saudi-arabia
• a day ago
ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി ട്രംപ് ; ട്രംപിന്റെ നടപടി ബാധിക്കുക ഇന്ത്യൻ വിദ്യാർഥികളുൾപ്പെടെ നിരവധി പേരെ; നടപടി നിയമ വിരുദ്ധമെന്ന് സർവകലാശാല
International
• a day ago
നിയമം റദ്ദാക്കിയില്ലെങ്കില്‍ നവംബറോടെ എല്ലാ വഖ്ഫ് സ്വത്തുക്കളും നഷ്ടപ്പെടുമെന്ന് സിങ്‌വി; വഖ്ഫ് ഇസ്ലാമിലെ ഒഴിച്ചുകൂടാനാകാത്ത ഭാഗം തന്നെയെന്ന് സിബലും | Waqf Case in Supreme Court
latest
• a day ago
സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴ; 12 ജില്ലകളിൽ യെല്ലോ അലർട്
Kerala
• a day ago
Israel War on Gaza: കര- വ്യോമ ആക്രമണം; ഒപ്പം പട്ടിണിയും ആയുധം; ഗസ്സക്കാര്‍ പറയുന്നു 'ഞങ്ങള്‍ക്ക് നാളെ ഇല്ല'
International
• a day ago
സഊദി അറേബ്യ: അന്താരാഷ്ട്ര ഹജ്ജ് തീർഥാടകർക്ക് ടെലികോം ദാതാക്കളുടെ മൊബൈൽ ആപ്പുകൾ വഴി ഇ- സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്യാം
Saudi-arabia
• a day ago
വയനാട്ടില്‍ 3,495 കിലോഗ്രാം നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി
Kerala
• a day ago
മകൾ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞില്ല , ഭർതൃവീട്ടിൽ തന്നെ എല്ലാവരും ഒറ്റപ്പെടുത്തി, മക്കളും ഒഴിവാക്കാൻ ശ്രമിച്ചു; കൊലപാതകം ഇതിനുള്ള പ്രതികാരമെന്നും കൊല്ലപ്പെട്ട മൂന്നരവയസ്സുകാരിയുടെ അമ്മയുടെ മൊഴി
Kerala
• a day ago