HOME
DETAILS

ഹജ്ജ് തീര്‍ത്ഥാടകര്‍ താമസസ്ഥലങ്ങളിലെ എമര്‍ജന്‍സി എക്‌സിറ്റുകളെക്കുറിച്ച് മനസ്സിലാക്കണമെന്ന് നിര്‍ദേശം

  
June 05 2025 | 06:06 AM

Hajj 2025 Pilgrims Urged to Know Emergency Exits in Their Accommodation

മക്ക: ഹജ്ജ് തീര്‍ത്ഥാടന കാലത്ത് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായി ഹജ്ജ് തീര്‍ത്ഥാടകര്‍ പുണ്യസ്ഥലങ്ങളിലുടനീളമുള്ള അവരുടെ താമസ സ്ഥലങ്ങളിലെ എമര്‍ജന്‍സി എക്‌സിറ്റുകളുടെ സ്ഥാനം മനസ്സിലാക്കിയിരിക്കണമെന്ന് സഊദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അഭ്യര്‍ത്ഥിച്ചു.

ഉയര്‍ന്ന ജനസാന്ദ്രതയുള്ള ഏരിയകളില്‍ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുള്ള എല്ലാ സുരക്ഷാ നിര്‍ദ്ദേശങ്ങളും പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യവും സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് എടുത്തിപറഞ്ഞു.

മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രചരിക്കുന്ന ഔദ്യോഗിക അപ്‌ഡേറ്റുകളെക്കുറിച്ച് തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. എല്ലാ തീര്‍ത്ഥാടകര്‍ക്കും സുരക്ഷിതമായ ഹജ്ജ് അനുഭവം ഉറപ്പാക്കുന്നതിനാണ് എല്ലാ സുരക്ഷാ നിര്‍ദ്ദേശങ്ങളും രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളില്‍ മക്ക മേഖലയിലെ തീര്‍ഥാടകര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏകീകൃത അടിയന്തര നമ്പറായ 911 ല്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത സിവില്‍ ഡിഫന്‍സ് അതോറിറ്റി ആവര്‍ത്തിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരോടും ചട്ടങ്ങളോടും പൂര്‍ണ്ണമായി സഹകരിക്കാന്‍ അധികൃതര്‍ വ്യക്തികളോട് ആവശ്യപ്പെട്ടു.

As Hajj 2025 approaches, authorities advise pilgrims to familiarize themselves with emergency exits in their hotels and camps to ensure safety during their stay in Makkah and Mina.

 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്ട്രേലിയൻ പൊലീസിന്റെ ക്രൂര മർദനത്തിനിരയായ ഇന്ത്യൻ വംശജൻ മ രണപ്പെട്ടു: ഭാര്യ ദൃശ്യങ്ങൾ പകർത്തി

International
  •  2 days ago
No Image

48-കാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; കട്ടിലിനടിയിൽ ഒരു കൈ കണ്ടെന്ന് മകളുടെ മൊഴി; അയൽവാസി കസ്റ്റഡിയിൽ 

Kerala
  •  2 days ago
No Image

മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംഗീതപ്രതിരോധം; മൈക്കിള്‍ ജാക്സൺന്റെയും വേടന്റെയും പാട്ടുകൾ പഠന വിഷയമാകുന്നു

Kerala
  •  2 days ago
No Image

മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

പൂനെയിൽ പാലം തകർന്ന അപകടത്തിൽ രണ്ട് മരണം; 38 പേരെ രക്ഷപ്പെടുത്തി 

National
  •  2 days ago
No Image

കേരളത്തിൽ കനത്ത മഴയും ശക്തമായ കാറ്റും; നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം

Kerala
  •  2 days ago
No Image

ശക്തമായ മഴ; മലപ്പുറം ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (16-6-2025) അവധി

Kerala
  •  2 days ago
No Image

ഇറാനിൽ ഇസ്റാഈൽ ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടു; 800 പേർക്ക് പരുക്ക്; സംഘർഷം മൂന്നാം ദിവസവും തുടരുന്നു  

International
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: അപകടം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ തിരിച്ചറിയാനുള്ളത് ഇനിയും അനേകം മ‍ൃതദേഹങ്ങൾ

National
  •  2 days ago
No Image

മഴ ശക്തമാവുന്നു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago