HOME
DETAILS

ചരിത്രത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി; ഇന്ത്യക്കെതിരെ വീശിയടിച്ച് ഇംഗ്ലണ്ടിന്റെ ഇരട്ട കൊടുങ്കാറ്റ്

  
July 04 2025 | 13:07 PM

Jamie Smith and Harry Brook shined by scoring centuries in the first innings of the second Test against India

എഡ്ബാസ്റ്റൺ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടി തിളങ്ങി ജാമി സ്മിത്തും ഹാരി ബ്രൂക്കും. ടീം സ്കോർ 84 റൺസിന് അഞ്ച് വിക്കറ്റുകൾ എന്ന നിലയിൽ ഇംഗ്ലണ്ട് സമ്മർദ്ദത്തിൽ നിൽക്കുന്ന സമയത്തായിരുന്നു ഇരുവരും ചേർന്ന് സെഞ്ച്വറി നേടി ഇംഗ്ലണ്ടിനെ മുന്നോട്ടു നയിച്ചത്. ഇരുവരും ചേർന്ന് 200+ റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്കെതിരെ പടുത്തുയർത്തിയത്.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ആറാം  വിക്കറ്റിൽ 200 റൺസിന്റെ കൂട്ടുകെട്ട് സ്വന്തമാക്കുന്ന ആദ്യ താരങ്ങളായി മാറാനും ഇരുവർക്കും സാധിച്ചു. 2014ൽ നടന്ന ടെസ്റ്റിൽ ജെയിംസ് ആൻഡേഴ്സണും ജോ റൂട്ടും ചേർന്ന് നേടിയ 198 റൺസായിരുന്നു ഇതിന് മുമ്പ് ആറാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. അന്ന് രണ്ട് റൺസിൽ നേടാൻ സാധിക്കാത്തത് നീണ്ട 11 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് സ്വന്തമാക്കിയിരിക്കുകയാണ്.

അതേസമയം മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 587 റൺസിനാണ് പുറത്തായത്. ഇന്ത്യക്കായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഡബിൾ സെഞ്ച്വറി നേടി തിളങ്ങി.  387 പന്തിൽ നിന്നും 269 റൺസാണ് ഗില്ലിന്റെ ബാറ്റിൽ നിന്നും പിറന്നത്. 30 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് ക്യാപ്റ്റന്റെ ഇന്നിംഗ്സ്.

യശ്വസി ജെയ്‌സ്വാൾ, രവീന്ദ്ര ജഡേജ എന്നിവർ അർദ്ധ സെഞ്ച്വറിയും മികച്ച പ്രകടനമാണ് നടത്തിയത്.107 പന്തിൽ 87 റൺസാണ് ജെയ്‌സ്വാൾ നേടിയത്. 13 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 137 പന്തിൽ 10 ഫോറുകളും ഒരു സിക്‌സും അടക്കം 89 റൺസാണ് ജഡേജ സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് ബൗളിങ്ങിൽ ഷോയിബ് ബഷീർ മൂന്ന് വിക്കറ്റുകളും ക്രിസ് വോക്‌സ്‌, ജോഷ് ടംഗ് എന്നിവർ രണ്ട് വിക്കറ്റുകളും നേടി തിളങ്ങി. ബ്രൈഡൺ കാർസെ, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റും നേടി. 

Jamie Smith and Harry Brook shined by scoring centuries in the first innings of the second Test against India



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്

Kerala
  •  2 days ago
No Image

യുഎഇയിൽ താമസിക്കുന്നവരിൽ 25% പേർക്കും സാമ്പത്തിക കാര്യത്തിൽ ആശങ്ക; പത്തിൽ ഒരാൾക്ക് ഭാവിയെക്കുറിച്ച് വ്യക്തമായ പ്ലാനില്ല!

uae
  •  2 days ago
No Image

'ഫലസ്തീനിനെ അംഗീകരിക്കുക' ട്രംപിന്റെ അഭിസംബോധനക്കിടെ ഇസ്‌റാഈല്‍ പാര്‍ലമെന്റില്‍ പ്രതിഷേധം; പ്രതിഷേധിച്ചത് എം.പിമാര്‍, പ്രസംഗം നിര്‍ത്തി യു.എസ് പ്രസിഡന്റ്

International
  •  2 days ago
No Image

അബൂദബിയില്‍ മരണപ്പെട്ട യുവാവിന്റെ മയ്യിത്ത് നാട്ടിലെത്തിച്ചു; നിർണായക ഇടപെടലുമായി എസ്.കെ.എസ്.എസ്.എഫ്

uae
  •  2 days ago
No Image

'ഞാന്‍ രക്തസാക്ഷിയായാല്‍ ഞാന്‍ അപ്രത്യക്ഷനായിട്ടില്ല എന്ന് നിങ്ങളറിയുക' ഗസ്സയുടെ മിടിപ്പും കണ്ണീരും നോവും ലോകത്തെ അറിയിച്ച സാലിഹിന്റെ അവസാന സന്ദേശം

International
  •  2 days ago
No Image

ബാഴ്സയുടെ എക്കാലത്തെയും മികച്ച അഞ്ച്‌ താരങ്ങൾ അവരാണ്: ഡേവിഡ് വിയ്യ

Football
  •  2 days ago
No Image

2 ലക്ഷം ഡോളറിന്റെ വസ്തു സ്വന്തമാക്കിയാൽ ഉടൻ റെസിഡൻസി വിസ; പുത്തൻ ചുവടുവയ്പ്പുമായി ഖത്തർ

qatar
  •  2 days ago
No Image

മകന് ഇ.ഡി സമൻസ് ലഭിച്ചിട്ടില്ല, രണ്ട് മക്കളിലും അഭിമാനം മാത്രം: മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  2 days ago
No Image

ഭക്ഷണം കഴിച്ച ശേഷം ​ഹോട്ടലിൽ തുകയായി നൽകുന്നത് ചില്ലറകൾ; എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ നേർച്ചപ്പെട്ടിയുമായി കടന്നുകളയും; മോഷ്ടാവ് പിടിയിൽ

Kerala
  •  2 days ago
No Image

റെക്കോർഡ് നേട്ടവുമായി ഇത്തിഹാദ് എയർവേയ്സ്; ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിച്ചത് 4 പുതിയ അന്താരാഷ്ട്ര റൂട്ടുകൾ

uae
  •  2 days ago