HOME
DETAILS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

  
Web Desk
July 09 2025 | 17:07 PM

Nipah test result of the woman included in the contact list of the deceased Nipah case in Malappuram has returned negative

മലപ്പുറം: മലപ്പുറത്ത് മരിച്ച നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ പരിശോധന ഫലം നെഗറ്റീവ്. പരപ്പനങ്ങാടി സ്വദേശിയായ 78 കാരിയുടെ നിപ പരിശോധന ഫലമാണ് നെഗറ്റീവായത്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയായതിനാല്‍ ഇവരുടെ സംസ്‌കാര നടപടികള്‍ ആരോഗ്യവകുപ്പ് തടഞ്ഞിരുന്നു. 

പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ ചടങ്ങളുകള്‍ നടത്താന്‍ അനുവദിക്കുകയുള്ളുവെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയത്. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിയോടൊപ്പം ഇവരും ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്നു.

നിലവിൽ മലപ്പുറം ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ 241 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 12 പേർ ചികിത്സയിൽ കഴിയുന്നു, അവരിൽ അഞ്ചു പേർ ഐസിയുവിലാണ്. സംസ്ഥാനത്താകെ 383 പേർ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മലപ്പുറത്തിനു പുറമേ, പാലക്കാട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ 142 പേർ നിരീക്ഷണത്തിലാണ്.

സമ്പർക്ക പട്ടികയിലുള്ളവരിൽ 94 പേർ കോഴിക്കോട് ജില്ലയിലും, രണ്ടു പേർ എറണാകുളം ജില്ലയിലും നിരീക്ഷണത്തിൽ കഴിയുന്നു. പാലക്കാട് നാലു പേർ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. ആരോഗ്യ വകുപ്പ് വീടുകളിൽ സന്ദർശനവും പനി നിരീക്ഷണവും നടത്തിവരുന്നു. ഐസൊലേഷനിലുള്ളവർക്ക് ഫോൺ വഴി മാനസിക പിന്തുണ നൽകുന്നുണ്ട്.

രോഗികളുടെ എണ്ണം വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത്, ജില്ലകളിൽ അധിക ഐ.സി.യു, ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

Nipah test result of the woman included in the contact list of the deceased Nipah case in Malappuram has returned negative. The 78-year-old woman, a native of Parappanangadi, tested negative for Nipah virus.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ലിഫ് ഹൗസിന് മുന്നിൽ ‘സിപിഐഎം കോഴിഫാം’ ബാനർ; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

Kerala
  •  5 days ago
No Image

യുഎഇയിൽ 20 ലക്ഷം ദിർഹത്തിന്റെ സാധനങ്ങളുമായി ഷിപ്പിംഗ് കമ്പനി അപ്രത്യക്ഷമായി; ഉപഭോക്താക്കൾ ഞെട്ടലിൽ

uae
  •  5 days ago
No Image

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മജിസ്‌ട്രേറ്റ് കോടതി നടപടിയില്‍ വീഴ്ചയെന്ന് ഹൈക്കോടതി, വിജിലന്‍സില്‍ നിന്ന് റിപ്പോര്‍ട്ട് തേടി

Kerala
  •  5 days ago
No Image

നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ | Uae Public Holiday

uae
  •  5 days ago
No Image

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി; പ്രതിക്ക് 1000 മുതൽ 2000 രൂപ വരെ കൂലി

Kerala
  •  5 days ago
No Image

ആദ്യം കണ്ടപ്പോൾ തന്നെ അവൻ വലിയ താരമായി മാറുമെന്ന് ഉറപ്പായിരുന്നു: സച്ചിൻ

Cricket
  •  5 days ago
No Image

'ആ കാളയെ കളയണ്ട, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും' ബി.ജെ.പിക്ക് വി.ഡി സതീശന്റെ മുന്നറിയിപ്പ്;  അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും താക്കീത്

Kerala
  •  5 days ago
No Image

വിമാന ടിക്കറ്റിന് തൊട്ടാൽ പൊള്ളുന്ന വില: കണക്ഷൻ വിമാനങ്ങളിലാണെങ്കിൽ കനത്ത തിരക്കും; സ്‌കൂൾ തുറന്നിട്ടും യുഎഇയിൽ തിരിച്ചെത്താനാകാതെ പ്രവാസി കുടുംബങ്ങൾ

uae
  •  5 days ago
No Image

മറ്റൊരു മലയാളി താരം വൈകാതെ ഇന്ത്യൻ ടീമിൽ കളിക്കും: സഞ്ജു സാംസൺ

Cricket
  •  5 days ago
No Image

16ാം വയസ്സിൽ ചരിത്രത്തിലേക്ക്; ഒറ്റ ഗോളിൽ ലിവർപൂൾ താരം ഇതിഹാസങ്ങൾ വാഴുന്ന ലിസ്റ്റിൽ

Football
  •  5 days ago