HOME
DETAILS

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

  
Muqthar
July 11 2025 | 01:07 AM

Cant give power to determine citizenship to a middle-ranking officer says Kapil Sibal in supreme court

ന്യൂഡല്‍ഹി: ഒരാളുടെ പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മിഷനിലെ താഴെക്കിടയിലുള്ള ഒരു ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. ബിഹാറിലെ വോട്ടര്‍ പട്ടിക സംബന്ധിച്ച കേസ് പരിഗണിക്കവെ സുപ്രിംകോടതിയിലാണ് സിബല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പൗരത്വ നിയമപ്രകാരം കേന്ദ്ര സര്‍ക്കാറിന് മാത്രമേ ഒരാളുടെ പൗരത്വത്തെ ചോദ്യം ചെയ്യാന്‍ കഴിയൂ. പട്ടികയില്‍ പേരുള്ള ഒരാള്‍ പൗരനല്ലെങ്കില്‍ അത് തെളിയിക്കേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമ്മിഷനാണ്. ആ ബാധ്യത പൗരന്‍മാരുടെ തലയില്‍ കെട്ടിവയ്ക്കരുത്. ഇതിലെ മുഴുവന്‍ നടപടിയും ഞെട്ടിപ്പിക്കുന്നതാണ്. നിങ്ങള്‍ ഒരു ഫോം പൂരിപ്പിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ പറയുന്നു. ഇത് എങ്ങനെ അനുവദിക്കുമെന്നും അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ച 11 രേഖകള്‍ ബിഹാര്‍ ജനതയില്‍ കുറച്ചുപേരുടെ കൈവശം മാത്രമേയുള്ളൂ. ബിഹാര്‍ സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളൂ. പാസ്‌പോര്‍ട്ട് 2.5, മെട്രിക്കുലേഷന്‍ 14.71 ആളുകള്‍ക്കേയുള്ളൂ. വനാവകാശ സര്‍ട്ടിഫിക്കറ്റ് ഉള്ള ആളുകളുടെ എണ്ണം വളരെ കുറവാണ്, താമസ സര്‍ട്ടിഫിക്കറ്റ് ഉള്ള ആളുകളുടെ എണ്ണം വളരെ കുറവാണ്. ഒ.ബി.സി സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ള ആളുകളുടെ എണ്ണം വളരെ കുറവാണെന്നും സിബല്‍ വാദിച്ചു. അര്‍ഹതയുള്ള ഒരു വോട്ടറെ ഒഴിവാക്കുന്നത് തുല്യതയെയും ജനാധിപത്യത്തെയും ബാധിക്കുമെന്ന് മറ്റൊരു ഹരജിക്കാരുടെ അഭിഭാഷകന്‍ അഭിഷേക് സിങ് വി വാദിച്ചു. ഈ വാദത്തോട് ബെഞ്ച് യോജിച്ചു. ബിഹാര്‍ രണ്ടാമത്തെ ജനസംഖ്യയുള്ള വോട്ടര്‍ സംസ്ഥാനമാണെന്ന് ചൂണ്ടിക്കാട്ടിയ സിങ് വി തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മാത്രം ഈ നടപടി ആരംഭിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു സംസ്ഥാനത്ത് ഒരു വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്രമായ പുനരവലോകനം നടത്തുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ വാദിച്ചു. 2025 ജനുവരി വരെ പോലും ബിഹാറില്‍ പട്ടികകളുടെ സംഗ്രഹ പരിഷ്‌കരണം പതിവായി നടക്കുന്നുണ്ട്. അതിനാല്‍, നിലവിലെ പരിഷ്‌ക്കരണത്തിന് യാതൊരു അടിസ്ഥാനവുമില്ല. ഒരിക്കല്‍ പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ അയാള്‍ പൗരനാണെന്ന് കോടതി വിധികളുണ്ട്. പുനരവലോകനം വേണ്ടതുണ്ടെങ്കില്‍ കമ്മിഷന്‍ എല്ലാ വീടുകളിലും പോയി ചെയ്യണം. ജുഡീഷ്യറി, സര്‍ക്കാര്‍ സേവനങ്ങള്‍, കായികം, കല തുടങ്ങിയ മേഖലകളിലെ അറിയപ്പെടുന്ന വ്യക്തികള്‍ എന്നിവര്‍ക്ക് കമ്മിഷന്‍ പ്രത്യക പരിഗണന നല്‍കുന്നുണ്ട്. ഇത് വിവേചനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുതിര്‍ന്ന അഭിഭാഷകന്‍ ഷാദന്‍ ഫറാസത്ത്, അഭിഭാഷകരായ വൃന്ദ ഗ്രോവര്‍, നിസാം പാഷ എന്നിവരും ഹരജിക്കാര്‍ക്കുവേണ്ടി വാദങ്ങള്‍ ഉന്നയിച്ചു. ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും അനുപാതമില്ലാതെ ബാധിക്കുന്ന പ്രക്രിയയാണെന്ന് ഗ്രോവര്‍ വാദിച്ചു. പ്രതിപക്ഷ നേതാക്കളായ കെ.സി വേണുഗോപാല്‍, സുപ്രിയ സുലെ, ഡി. രാജ, ഡി.എം.കെ പ്രതിനിധികള്‍, ഹരീന്ദര്‍ മാലിക്, അരവിന്ദ് സാവന്ത്, സര്‍ഫ്രാസ് അഹമ്മദ്, ദീപങ്കര്‍ ഭട്ടാചാര്യ, മനോജ് ഝാ, മഹുവ മൊയ്ത്ര, ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, പി.യു.സിഎല്‍ എന്നിവരാണ് ഹരജിക്കാര്‍.

അതേസമയം, ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 21 തെരഞ്ഞെടുപ്പ് കമ്മിഷന് ഇത്തരത്തിലൊരു തീവ്രപരിഷ്‌ക്കരണത്തിന് അധികാരം നല്‍കുന്നുണ്ടെന്ന് പറഞ്ഞ കോടതി, എന്നാല്‍ അതിനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരത്തെയല്ല മറിച്ച്, അധികാരം പ്രയോഗിക്കുന്ന രീതിയെയാണ് ഹരജികള്‍ ചോദ്യം ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി. അതോടൊപ്പം വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം തെരഞ്ഞെടുപ്പ് കമ്മിഷന് ഉചിതമാണെന്ന് തോന്നുന്ന രീതില്‍ നടപ്പാക്കാനാണ് സെക്ഷന്‍ 21(3) അനുശാസിക്കുന്നതെന്ന് ബെഞ്ചിലെ ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. അതിനൊരു പ്രത്യേക രീതി നിശ്ചയിച്ചിട്ടില്ലെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. എന്നാല്‍ അത് ഏകപക്ഷീയമാകാന്‍ കഴിയില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
2025 വരെയുള്ള വോട്ടര്‍ പട്ടികയില്‍ ഉള്ള ഒരാളുടെ വോട്ടവകാശം നിഷേധിക്കാനുള്ള നിങ്ങളുടെ തീരുമാനം, ആ വ്യക്തിയെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാനും ഈ മുഴുവന്‍ കൃത്രിമത്വവും പരിശോധിക്കാനും അതുവഴി തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നിഷേധിക്കാനും നിര്‍ബന്ധിതനാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. പട്ടിക പുതുക്കലും തെരഞ്ഞെടുപ്പുമായി ബന്ധമില്ലെങ്കില്‍ നവംബറില്‍ വരുന്ന തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഇത് നടപ്പാക്കുന്നത് എന്തുകൊണ്ടാണെന്നും ബെഞ്ച് ചോദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 5 മരണം  | Accident in Oman

oman
  •  8 hours ago
No Image

13 വര്‍ഷം വാര്‍ഷിക അവധി ഉപയോഗിച്ചില്ല; മുന്‍ജീവനക്കാരന്‌ 59,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  8 hours ago
No Image

ദുബൈയിലെ താമസക്കാര്‍ പീക്ക് അവര്‍ പാര്‍ക്കിംഗ് നിരക്കുകള്‍ ഒഴിവാക്കുന്നത് ഇങ്ങനെ...

uae
  •  8 hours ago
No Image

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം: മരണം 18 ആയി

National
  •  9 hours ago
No Image

മൈലാപ്പൂര് ഷൗക്കത്തലി മൗലവി;വിടവാങ്ങിയത് നക്ഷത്രങ്ങളെ പ്രണയിച്ച പണ്ഡിത പ്രതിഭ

Kerala
  •  9 hours ago
No Image

'അയാളും സഹോദരിയും പിതാവും എന്നെ മാനസികമായി പീഡിപ്പിക്കുന്നു'; ഷാര്‍ജയില്‍ മകളെ കൊന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ ശബ്ദസന്ദേശം

uae
  •  9 hours ago
No Image

വിമാന  നിരക്കുകൾ ഇനി കമ്പനികൾ ഇഷ്ടാനുസരണം തീരുമാനിക്കണ്ട; രാജ്യത്ത് വിമാന നിരക്കുകൾ ഏകീകരിക്കുന്നതിനുള്ള സംവിധാനം കൊണ്ടുവരാൻ ഡിജിസിഎ

National
  •  9 hours ago
No Image

തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതില്‍ നിയമലംഘനം; രണ്ട് ഉംറ കമ്പനികളെ സസ്‌പെന്റ് ചെയ്ത് സഊദി

Saudi-arabia
  •  9 hours ago
No Image

ഗസ്സയില്‍ കൂട്ടക്കൊലക്ക് അന്ത്യമില്ല; പുലര്‍ച്ചെ മുതല്‍ കൊന്നൊടുക്കിയത് 82 ഫലസ്തീനികളെ, എങ്ങുമെത്താതെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

International
  •  9 hours ago
No Image

അടിമാലിയിലെ ആദിവാസി ദമ്പതികളുടെ നവജാത ശിശു മരിച്ചതില്‍ ആരോഗ്യവകുപ്പിനെതിരേ പ്രതിഷേധവും മാര്‍ച്ചും

Kerala
  •  10 hours ago