HOME
DETAILS

തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ; വിദേശത്ത് നിന്ന് അമ്മ ഉച്ചയോടെ വീട്ടിലെത്തും

  
Web Desk
July 18 2025 | 11:07 AM

Mithuns Funeral Tomorrow After Electrocution at Thevalakkara School Mother to Return from Abroad by Noon

 

കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർഥി മിഥുൻ്റെ സംസ്കാരം നാളെ (ജൂലൈ 19) വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും. രാവിലെ 10 മണി മുതൽ സ്കൂളിൽ പൊതുദർശനത്തിന് വെക്കും. മിഥുന്റെ അമ്മ സുജ നാളെ ഉച്ചയ്ക്ക് 2 മണിയോടെ വീട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു.

നിലവിൽ തുർക്കിയിൽ ഉള്ള സുജ ഇന്ന് വൈകിട്ട് 6 മണിക്ക് (തുർക്കി സമയം) കുവൈത്ത് എയർവേസിൽ കുവൈത്തിലേക്ക് യാത്ര തിരിക്കും. രാത്രി 9:30ന് കുവൈത്തിൽ എത്തിയ ശേഷം, ജൂലൈ 19ന് പുലർച്ചെ 1:15നുള്ള ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ട് രാവിലെ 8:55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. ഉച്ചയ്ക്ക് 2 മണിയോടെ വീട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 3 ലക്ഷം രൂപ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. മിഥുന്റെ സഹോദരന് പ്ലസ് ടു വരെ സൗജന്യ വിദ്യാഭ്യാസവും ഉറപ്പാക്കും. സ്കൂളിൽ ഫിറ്റ്നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി വിശദീകരണം തേടിയിട്ടുണ്ട്. സ്കൂൾ മാനേജ്മെന്റിന് നോട്ടീസ് നൽകി, നടപടി എടുക്കാതിരിക്കാനുള്ള കാരണം വിശദീകരിക്കാൻ ആവശ്യപ്പെട്ടു.

പ്രധാനാധ്യാപിക എസ്. സുജയെ സസ്പെൻഡ് ചെയ്തു. സ്കൂൾ തുറക്കൽ മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തി. വർഷങ്ങളായി സ്കൂളിന്റെ സൈക്കിൾ ഷെഡിന് മുകളിൽ വൈദ്യുത കമ്പികൾ അപകടകരമായി താഴ്ന്ന് നിന്നിരുന്നു. സ്കൂൾ അധികൃതർ ഇത് പരിഹരിക്കാൻ ആത്മാർഥമായ ശ്രമം നടത്തിയില്ല. അനധികൃത നിർമ്മാണം തടയാനോ റിപ്പോർട്ട് ചെയ്യാനോ പ്രധാനാധ്യാപിക ശ്രമിച്ചില്ല. പരിശോധനയ്ക്കെത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടർക്കും വീഴ്ച പറ്റിയതായി അന്വേഷണത്തിൽ വ്യക്തമായി.

തേവലക്കര ബോയ്സ് സ്കൂളിൽ ബാലാവകാശ കമ്മീഷൻ അംഗം കെ.വി. മനോജ് കുമാർ സന്ദർശനം നടത്തി. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ സർക്കാരിനെ അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Mithun, a student who died from electrocution at Thevalakkara Boys School, will be laid to rest tomorrow at 4 PM at his home. His mother, Suja, currently in Turkey, will arrive in Kochi via Kuwait tomorrow morning and reach home by noon



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  a day ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  a day ago
No Image

നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി;  പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍

International
  •  a day ago
No Image

​ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ​ഗ്രാം!

uae
  •  a day ago
No Image

വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു

Kerala
  •  a day ago
No Image

ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം

uae
  •  a day ago
No Image

ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്

International
  •  a day ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ

Kerala
  •  a day ago
No Image

ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ 

uae
  •  a day ago
No Image

പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ചക്രം ഊരിപ്പോയി; മുംബൈയിൽ അടിയന്തിര ലാൻഡിംഗ്, ഒഴിവായത് വൻ അപകടം 

National
  •  a day ago