HOME
DETAILS

ഷാർജയിൽ മലയാളി യുവതിയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവ്; കൊലക്കുറ്റം ചുമത്തി കേസെടുത്ത് പൊലിസ്

  
Sabiksabil
July 20 2025 | 09:07 AM

Sharjah Malayali Womans Suicide Mother Levels Serious Charges Against Husband Police File Murder Case

 

ഷാർജ: കൊല്ലം സ്വദേശിനിയായ യുവതി അതുല്യയെ (28) ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ പൊലിസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നീ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അതുല്യയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് ചവറ തെക്കുംഭാഗം പൊലിസ് നടപടി സ്വീകരിച്ചത്.

ഭർത്താവിന്റെ വിശദീകരണം

സംഭവത്തിൽ വിശദീകരണവുമായി ഭർത്താവ് സതീഷ് രംഗത്തെത്തി. അതുല്യ ശനിയാഴ്ച മുതൽ പുതിയ ജോലിക്ക് പോകാനിരുന്നതായും, സംഭവസമയത്ത് താൻ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും സതീഷ് വ്യക്തമാക്കി. തിരികെ എത്തിയപ്പോഴാണ് അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് അവർ പറഞ്ഞു. “കഴിഞ്ഞ അഞ്ച് വർഷമായി എന്റെ വീട്ടുകാരുമായി ബന്ധമില്ല, അത് അതുല്യക്ക് ഇഷ്ടമായിരുന്നില്ല. ഞാൻ സുഹൃത്തുക്കളോടൊപ്പം പുറത്തുപോകുന്നതും അവൾക്ക് ഇഷ്ടമല്ലായിരുന്നു,” സതീഷ് പറഞ്ഞു.

അതുല്യയുടെ അബോർഷൻ തന്നെ മാനസികമായി തളർത്തിയെന്നും, കൊല്ലത്തെ ആശുപത്രിയിൽ നടന്ന അബോർഷനെ തുടർന്നാണ് മദ്യപിക്കാൻ തുടങ്ങിയെന്നും സതീഷ് വെളിപ്പെടുത്തി. “അന്നുമുതൽ ഞങ്ങൾ തമ്മിൽ മാനസിക അകലം ഉണ്ടായി. അതുല്യ എന്നെ മർദ്ദിക്കാറുണ്ടായിരുന്നു. കൈ ഒടിഞ്ഞപ്പോൾ പോലും ബെൽറ്റ്‌ കൊണ്ട് അടിച്ചു. എന്റെ ശരീരം മുഴുവൻ പാടുകൾ ഉണ്ട്,” സതീഷ് ആരോപിച്ചു. തന്റെ 2 ലക്ഷം രൂപ ശമ്പളമുണ്ടെങ്കിലും ഇപ്പോൾ കയ്യിൽ പണമില്ലെന്നും, മദ്യപിച്ചാൽ അബോർഷന്റെ ഓർമകൾ വരുന്നതിനാൽ വഴക്കുണ്ടാകാറുണ്ടെന്നും അവർ പറഞ്ഞു. അതുല്യ വഴക്കുകൾ വീഡിയോയിൽ പകർത്തിയിരുന്നതായും, ആ വീഡിയോ ഇപ്പോൾ തനിക്ക് പ്രതികൂലമായെന്നും സതീഷ് കൂട്ടിച്ചേർത്തു.

നാട്ടിലെ വീടിന്റെ വാടക അതുല്യയുടെ അമ്മയാണ് കൈപ്പറ്റാറെന്നും, അതുല്യയുടെ സ്വർണം താൻ എടുത്തിട്ടില്ലെന്നും സതീഷ് വ്യക്തമാക്കി. “സത്യം അറിയാൻ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണം. ഫ്ലാറ്റിലെ ക്യാമറ പരിശോധിക്കണം,” എന്ന് സതീഷ് ആവശ്യപ്പെട്ടു. താൻ തന്നെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതാണെന്നും, മുൻ ദിവസം അതേ ഫാനിൽ തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചതായും സതീഷ് വെളിപ്പെടുത്തി.

മാതാവിന്റെ ഗുരുതര ആരോപണങ്ങൾ

മകളുടെ മരണം ആത്മഹത്യയല്ലെന്നും ഭർത്താവ് സതീഷാണ് കൊലപ്പെടുത്തിയതെന്നും അതുല്യയുടെ മാതാവ് തുളസിഭായ് ആരോപിച്ചു. “ഞാൻ സ്വയം മരിക്കില്ല, മരിച്ച നിലയിൽ കണ്ടെത്തിയാൽ അത് സതീഷ് ചെയ്തതാകും എന്ന് അതുല്യ എന്നോട് പറഞ്ഞിരുന്നു,” തുളസിഭായ് പറഞ്ഞു. സതീഷ് എപ്പോഴും മകളെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും, തലയ്ക്കും നാഭിയ്ക്കും മർദ്ദിച്ചിരുന്നതായും അവർ ആരോപിച്ചു. “കുഞ്ഞിനെ ഓർത്താണ് അതുല്യ എല്ലാം സഹിച്ചത്. ഞാൻ മകളോട് ഇനി സഹിക്കേണ്ടെന്നും നാട്ടിലേക്ക് തിരികെ വരാൻ ധൈര്യം നൽകിയിരുന്നു,” തുളസിഭായ് കൂട്ടിച്ചേർത്തു.

മരണത്തിന് തൊട്ടുമുമ്പ് മകളുമായി സംസാരിച്ചിരുന്നതായും, അപ്പോൾ അതുല്യ സന്തോഷത്തിലായിരുന്നുവെന്നും തുളസിഭായ് പറഞ്ഞു. “നാളെ മുതൽ പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന്റെ സന്തോഷം മകൾ പങ്കുവെച്ചിരുന്നു. ഷാർജയിലെ സഹോദരിയുടെ വീട്ടിൽ പോയ വിശേഷങ്ങൾ ചിരിച്ചുകൊണ്ടാണ് പറഞ്ഞിരുന്നതെന്നും അവർ വ്യക്തമാക്കി.

സംഭവത്തിന്റെ പശ്ചാത്തലം

ദുബായിലെ ഒരു കെട്ടിട നിർമാണ കമ്പനിയിൽ എഞ്ചിനിയറായ സതീഷ്, ഒന്നര വർഷം മുമ്പാണ് അതുല്യയെ ഷാർജയിലേക്ക് കൊണ്ടുവന്നത്. മുൻപ് ഇവർ ദുബായിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ദമ്പതികൾക്കിടയിൽ വഴക്കുണ്ടായതായി ബന്ധുക്കൾ പറയുന്നു. ഇതിന് പിന്നാലെയാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഷാർജ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അതുല്യയുടെ മാതാവിന്റെ പരാതിയിൽ കൊലക്കുറ്റം, സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നീ വകുപ്പുകൾ ചുമത്തി പൊലിസ് കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ഒരു കിലോ എംഡിഎംഎയുമായി ഒരു വനിത ഉൾപ്പെടെ നാല് പേർ പിടിയിൽ

Kerala
  •  5 hours ago
No Image

ആലപ്പുഴയിൽ സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്നു വീണു: പ്രവർത്തിക്കാത്ത കെട്ടിടമാണെന്ന് സ്കൂൾ അധികൃതർ; പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  5 hours ago
No Image

മത്സ്യബന്ധന ബോട്ട് വഴി ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

oman
  •  6 hours ago
No Image

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ: പേരാമ്പ്രയിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ 

Kerala
  •  6 hours ago
No Image

ദിവസം പതിനെട്ടു മണിക്കൂര്‍ വരെ ജോലി: വര്‍ഷത്തില്‍ വെറും ഏഴ് അവധി;  ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഥവാ ജനങ്ങളുടെ നേതാവ്

uae
  •  6 hours ago
No Image

ആ മനോഹര നിമിഷത്തിന് ഒരു ദശാബ്ദം: സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് പത്തു വര്‍ഷം; കുറിപ്പുമായി താരം

Cricket
  •  7 hours ago
No Image

വെള്ളാപ്പള്ളി പച്ചക്ക് വർഗീയത പറയുന്നതിൽ സർക്കാരും കൂട്ടുനിൽക്കുന്നു; നികുതി ഇല്ലാത്തതിനാൽ ആർക്കും എന്തും പറയാമെന്ന അവസ്ഥയാണ്: സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ട്  പി.കെ. കുഞ്ഞാലിക്കുട്ടി 

Kerala
  •  7 hours ago
No Image

റെസിഡന്‍സി, ലേബര്‍ നിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 23,000ലധികം പേര്‍

Saudi-arabia
  •  7 hours ago
No Image

സഊദിയില്‍ പലയിടത്തും ശക്തമായ പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യത | Saudi Weather Updates

Saudi-arabia
  •  8 hours ago
No Image

റഷ്യയുടെ തീരത്ത് ശക്തമായ ഭൂകമ്പങ്ങൾ; സുനാമി മുന്നറിയിപ്പ് 

International
  •  8 hours ago

No Image

ഭാര്യയെയും കുട്ടികളെയും മറയാക്കി ലഹരിക്കടത്ത്; അന്താരാഷ്ട്ര കുറ്റവാളിയെ പിടികൂടി ഷാര്‍ജ പൊലിസ്

uae
  •  10 hours ago
No Image

മെസിയുടെ മഴവിൽ ഗോളിനെ പോലും കടത്തിവെട്ടി; ഒന്നാമനായി ബ്രസീലിയൻ സൂപ്പർതാരം

Football
  •  10 hours ago
No Image

'ക്രിസ്ത്യാനിയും മുസ്‌ലിമും നന്നായി, ലീഗില്‍ എല്ലാവരും മുസ്‌ലിംകള്‍ ആയിട്ടും അത് മതേതര പാര്‍ട്ടി ' വര്‍ഗീയത പറഞ്ഞ് വീണ്ടും വെള്ളാപ്പള്ളി; കാര്യങ്ങള്‍ തുറന്നു പറയാന്‍ ധൈര്യമുള്ള നേതാവെന്ന് വാസവന്റെ പുകഴ്ത്തല്‍

National
  •  10 hours ago
No Image

70 കൊല്ലം ഒരു നാട് അധികാരികളുടെ പിറകെ നടന്നു ഒരു റോഡ് നന്നാക്കാന്‍, ഒടുവില്‍ നാട്ടുകാരിറങ്ങി റോഡുണ്ടാക്കി; വോട്ടും ചോദിച്ചിനി ആരും വരേണ്ടെന്നും താക്കീത്, സംഭവം ഉത്തര്‍പ്രദേശില്‍  

National
  •  10 hours ago