HOME
DETAILS

വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർഥിക്ക് ക്രൂര മർദനം; പത്തോളം പേർക്കെതിരെ പരാതി; വീട്ടിൽ നിന്ന് വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നുവെന്ന് കുടുംബം

  
Web Desk
August 04 2025 | 04:08 AM

plus two student brutally assaulted in valanchery complaint against around ten people family alleges he was called out from home and attacked

മലപ്പുറം: വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമായ മർദനമേറ്റതായി പരാതി. ഇരിമ്പിളിയം ജി.എച്ച്.എസ്.എസ്സിലെ വിദ്യാർഥി റഷീദിനാണ് മർദ്ദനത്തിൽ ഗുരുതര പരുക്കേറ്റത്. പത്തോളം വിദ്യാർത്ഥികൾ ചേർന്ന് റഷീദിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇരുമ്പ് വടി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും പരാതിയിൽ പറയുന്നു.

മർദ്ദനത്തിൽ റഷീദിന്റെ കണ്ണിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. വിദ്യാർഥിയെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ റഷീദ് ചികിത്സയിൽ തുടരുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് വളാഞ്ചേരി പൊലിസ് അന്വേഷണം ആരംഭിച്ചു. വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രതികളായ വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.

വിദ്യാർത്ഥികൾക്കിടയിലെ അക്രമ സംഭവങ്ങൾ ജില്ലയിൽ ആവർത്തിക്കപ്പെടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്തരം സംഭവങ്ങൾ തടയുന്നതിന് അധികൃതർ കർശന നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 

 

In Valanchery, a Plus Two student was brutally assaulted, allegedly by a group of around ten people. The victim's family claims he was lured out of his home and attacked. A complaint has been filed against the accused, and the incident has raised concerns about local safety



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ വധശിക്ഷ: പുതിയ തീയതി ആവശ്യപ്പെട്ട് തലാലിന്റെ സഹോദരന്റെ കത്ത്

International
  •  4 hours ago
No Image

സഊദി വിനോദസഞ്ചാരി ജനീവ തടാകത്തിൽ മുങ്ങിമരിച്ചു

Saudi-arabia
  •  4 hours ago
No Image

ചേർത്തല സ്ത്രീകളുടെ തി​രോധാനം: സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് മനുഷ്യ അസ്ഥികൾ കണ്ടെത്തി 

Kerala
  •  4 hours ago
No Image

പോരാട്ടം ഇനി മെസിയുടെ എതിരാളിയായി; യൂറോപ്യൻ വമ്പൻമാരുടെ നെടുംതൂണായവൻ അമേരിക്കയിലേക്ക്

Football
  •  4 hours ago
No Image

ബഹ്‌റൈനിൽ ഇലക്ട്രിക് ഷീഷയും ഇ-സിഗരററ്റും നിരോധിക്കുന്നു; നടപടി ഇന്ത്യയുടെ നീക്കം ചൂണ്ടിക്കാട്ടി

bahrain
  •  4 hours ago
No Image

കവിളിൽ അടിച്ചു, വയറ്റിൽ ബലപ്രയോ​ഗം, യോഗ്യതയില്ലാത്ത ജീവനക്കാരുടെ പരിശോധന; മഹാരാഷ്ട്ര സർക്കാർ ആശുപത്രിയിൽ ഗർഭിണി നേരിട്ടത് കൊടുംപീഡനം; നവജാത ശിശുവിന്റെ ജീവൻ നഷ്ടമായി 

National
  •  4 hours ago
No Image

കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വൻ ഇടിവ്; ഒരു വർഷത്തിനുള്ളിൽ 5.6 ശതമാനത്തിന്റെ കുറവ്

Kuwait
  •  4 hours ago
No Image

രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയിൽ എംപിയുടെ സ്വർണമാല പൊട്ടിച്ചു; കഴുത്തിന് പരിക്ക്, അമിത് ഷായ്ക്ക് കത്ത്

National
  •  4 hours ago
No Image

ചൈനയിൽ കനത്ത മഴ: വെള്ളപ്പൊക്കത്തിലെ മരണനിരക്ക് ഭീതിജനകം; ബീജിംഗിൽ ജാഗ്രതാ നിർദേശം,

International
  •  5 hours ago
No Image

ടെസ്റ്റിൽ സച്ചിന് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രത്തിന്റെ കൊടുമുടിയിൽ റൂട്ട്

Cricket
  •  5 hours ago