HOME
DETAILS

കേരളത്തിന്റെ കടം ആറ് ലക്ഷം കോടി; ബാധ്യതയായി കിഫ്ബി, 22% ഡി.എ കുടിശ്ശിക | Kerala Debt Crisis

  
സുരേഷ് മമ്പള്ളി
August 10 2025 | 01:08 AM

kerala government under debt crisis set to cross 6 lakh crore

തിരുവനന്തപുരം: തിരിച്ചു കയറാൻ പറ്റാത്ത വിധം കടത്തിൽ മുങ്ങി സംസ്ഥാന സർക്കാർ. നിലവിൽ കേരളത്തിന്റെ കടം 4,71,091 കോടി രൂപയാണെന്നും 2026 മാർച്ച് അവസാനം 4,81,997 കോടി കടക്കുമെന്നുമാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കഴിഞ്ഞ ദിവസം ലോക്സഭയെ അറിയിച്ചത്. വിവിധ സർക്കാർ പദ്ധതികൾക്കും ക്ഷേമ പെൻഷനുകൾക്കുമായി കൊടുത്തുതീർക്കേണ്ട സഹസ്രകോടികളുടെ കുടിശ്ശിക കൂടി കൂട്ടുമ്പോഴുള്ള കടക്കണക്ക് മലയാളിയുടെ കണ്ണുതള്ളിക്കും. മൊത്തം കടം ആറുലക്ഷം കോടി കടക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. Kerala Debt Crisis

ഇന്നേവരെ അഭിമുഖീകരിക്കാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ധനപ്രതിസന്ധിക്കൊപ്പം സമ്പദ് വ്യവസ്ഥയുടെ മുരടിപ്പ് കൂടിയായതോടെ കാര്യങ്ങൾ കൈവിടുന്ന സ്ഥിതിയാണ്.

വിവിധ ക്ഷേമ പെൻഷനുകൾ നൽകുന്നതിന് രൂപവത്കരിച്ച സാമൂഹിക സുരക്ഷാ പെൻഷൻ ലിമിറ്റഡ് (കെ.എസ്.എസ്.പി.എൽ) വിവിധ ബാങ്കുകൾക്ക് നൽകാനുള്ളത് 16000 കോടിയിലേറെയാണ്. ബജറ്റിനു പുറത്തു കടമെടുക്കുന്നതിനു വേണ്ടി രൂപവത്കരിച്ച കിഫ്ബിയുടെ കടമാകട്ടെ 30000 കോടിക്കു മുകളിലും. സർക്കാർ കരാറുകാർക്കും സാധന, സേവനങ്ങൾ നൽകുന്നവർക്കുമുള്ള കുടിശ്ശിക 15000 കോടിയിലധികം വരും. കേന്ദ്ര സർക്കാർ പദ്ധതിയായ ജൽജീവൻ മിഷൻ കരാറുകാർക്കുമുണ്ട് ശതകോടികളുടെ കുടിശ്ശിക.

വിവിധ മേഖലകളിലെ തൊഴിലാളികളുടെ ക്ഷേമത്തിനു 31 ക്ഷേമനിധി ബോർഡുകളാണുള്ളത്. ഒരു കോടിയിലധികം പേരാണ് ഗുണഭോക്താക്കൾ. 15 ക്ഷേമനിധി ബോർഡുകൾ ഗുരുതര പ്രതിസന്ധിയിലാണ്. 45 ലക്ഷത്തിലേറെ പേർക്കാണ് പെൻഷൻ മുടങ്ങിയത്. 60 വയസ് പൂർത്തിയായവർക്ക് വർഷങ്ങളായി അവർ അടച്ച അംശാദായ തുക പോലും നൽകിയിട്ടില്ല. തയ്യൽത്തൊഴിലാളി ക്ഷേമനിധി ബോർഡിലും പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി. കശുവണ്ടിത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ 30 കോടി രൂപയുടെ ബാധ്യതയുണ്ട്. അംഗൻവാടി ജീവനക്കാരുടെ പെൻഷൻ ഇനത്തിലും കോടികൾ കുടിശ്ശികയാണ്.

ബാധ്യതയായി  കിഫ്ബി

2025 ജനുവരി വരെ 87,436 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. ഇതിൽ 32,000 കോടിയുടെ പദ്ധതികൾ മാത്രമാണ് നടന്നുവരുന്നത്. 57,436 കോടി രൂപകൂടി കണ്ടെത്തിയാലേ ഈ പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയൂ. നിയമസഭയിൽ സർക്കാർ പ്രതിപക്ഷത്തിനു നൽകിയ മറുപടിപ്രകാരം കിഫ്ബി അംഗീകാരം നൽകിയ പദ്ധതികളിൽ 25 ശതമാനം പദ്ധതികളാണ് വരുമാന ദായകം.

റോഡ്, പാലം, സ്‌കൂൾ, റെയിൽവേ മേൽപ്പാലം, ജലവിതരണം തുടങ്ങിയവയാണ് 75 ശതമാനം പദ്ധതികളും. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഈ പദ്ധതികൾ പൂർത്തീകരിക്കുക എന്നതും അസംഭവ്യമാണ്.

22% ഡി.എ കുടിശ്ശിക 

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശ്ശിക ഈ മാസത്തോടെ 22 ശതമാനമാകും. എന്നാൽ ഇത്രയും ഭീമമായ കുടിശ്ശിക ഉടനൊന്നും അനുവദിക്കാനിടയില്ല.

നിലവിൽ അടിസ്ഥാന ശമ്പളത്തിന്റെ 15 ശതമാനമാണ് ജീവനക്കാർക്ക് ഡി.എ ആയി ലഭിക്കുന്നത്. 35 ശതമാനമാണ് യഥാർഥത്തിൽ ലഭിക്കേണ്ടത്. ഇതിൽ 20 ശതമാനം കുടിശ്ശികയായതോടെ 30,000 രൂപ അടിസ്ഥാന ശമ്പളമുള്ളയാൾക്ക് ഓരോ മാസവും 6,000 രൂപ നഷ്ടമാകുന്നു. 2022 ജൂലൈ മുതലുള്ള ഡി.എ കുടിശ്ശികയാണ് കിട്ടാനുള്ളത്. പുറമെ, മുമ്പ് അനുവദിച്ച മൂന്ന് ഗഡുക്കളുടെ 39 മാസം വീതമുള്ള കുടിശ്ശികയുമുണ്ട്. സിവിൽ സർവിസ് ഉദ്യോഗസ്ഥർ, പി.എസ്.സി അംഗങ്ങൾ, ജുഡിഷ്യൽ ഓഫിസർമാർ തുടങ്ങി ഉയർന്ന തസ്തികകളിലുള്ളവർക്ക് ഡി.എ കുടിശ്ശിക ഇല്ലെന്നതാണ് വിചിത്രം. 

 

The Kerala government is drowning in debt, with no way back, as per recent figures. The state’s current debt stands at ₹4,71,091 crore and is expected to reach ₹4,81,997 crore by March 2026, according to Union Minister of State for Finance Pankaj Chaudhary, who informed the Lok Sabha recently. When the massive arrears for various government schemes and welfare pensions are added, the debt figures become even more alarming. Economic experts warn that Kerala’s total debt could cross ₹6 lakh crore.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര ലാൻഡിങ്: തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈയിൽ ഇറക്കി; കേരളത്തിൽ നിന്നുള്ള നാല് എംപിമാർ വിമാനത്തിൽ

National
  •  4 hours ago
No Image

എല്ലാവർക്കും എംജി വിൻഡ്‌സർ ഇവിയെ മതി: ഇനി സ്വന്തമാക്കാൻ കൂടുതൽ മുടക്കണം

auto-mobile
  •  5 hours ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇന്‍ഡ്യ സഖ്യം

National
  •  5 hours ago
No Image

സഊദിയിൽ മലയാളി ദമ്പതികളുടെ മകൾ രണ്ട് വയസുകാരി മരണപ്പെട്ടു

Saudi-arabia
  •  5 hours ago
No Image

ആലുവയിൽ നിന്ന് കാണാതായ സ്കൂൾ കുട്ടികളെ കണ്ടെത്തി

Kerala
  •  5 hours ago
No Image

വോട്ട് മോഷണത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്; ക്രമക്കേട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെയെന്ന് ആരോപണം

National
  •  5 hours ago
No Image

മദ്യലഹരിയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ മേലുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു; അറസ്റ്റ്

Kerala
  •  6 hours ago
No Image

മാനുവൽ മടുത്തോ? 10 ലക്ഷത്തിനുള്ളിൽ ഓട്ടോമാറ്റിക് കാറുകൾ: മികച്ച 5 മോഡലുകൾ പരിചയപ്പെടാം

auto-mobile
  •  6 hours ago
No Image

നോട്ടീസ് കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ട; ഇരട്ട വോട്ട് ചെയ്തതിന് തെളിവുണ്ട്; കെസി വേണുഗോപാല്‍

Kerala
  •  7 hours ago
No Image

സ്വാതന്ത്ര്യദിനത്തിൽ മാംസ വിൽപ്പനയ്ക്ക് നിരോധനം: ഉത്തരവിനെതിരെ മട്ടൺ വിളമ്പി പ്രതിഷേധിക്കുമെന്ന് എൻസിപി

National
  •  7 hours ago

No Image

ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ യോഗത്തിനെതിരെ ബജ്‌റംഗ്ദള്‍ പ്രതിഷേധം; യോഗത്തിനെത്തിയവരെ മര്‍ദിച്ചെന്ന് പാസ്റ്റര്‍

National
  •  10 hours ago
No Image

ഗസ്സ പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ അന്താരാഷ്ട്രതലത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ട് ഇസ്‌റാഈല്‍; ഗസ്സയില്‍ പട്ടിണിക്കിട്ട് കൊന്ന കുഞ്ഞുങ്ങളുടെ എണ്ണം 100 ആയി

International
  •  11 hours ago
No Image

മാര്‍ക്കറ്റിംഗിന്റെ ഭാഗമായി നിരന്തരം വിളിച്ചു ശല്യപ്പെടുത്തി; പരാതിക്കാരന്‌ 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  11 hours ago
No Image

'റോഡുകൾ സുരക്ഷിതമായ യാത്രയ്ക്കുള്ളതാണ്, അഭ്യാസങ്ങൾക്കുള്ള വേദിയല്ല': സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ കാർ സ്റ്റണ്ട്; കാറുകള്‍ പിടിച്ചെടുത്ത് ദുബൈ പൊലിസ്‌

uae
  •  12 hours ago